ആകെയുള്ള സമ്ബാദ്യം 31,985 രൂപ; ഭര്‍ത്താവിന് 400 രൂപ ദിവസക്കൂലി; ബിജെപി സ്ഥാനര്‍ത്ഥി ചന്ദന ബൗറിയുടെ സ്വത്ത് വിവരം ഇങ്ങനെ

കൊല്‍ക്കത്ത: സ്വന്തമായി ഉള്ളത് ഒരു മണ്‍കുടിലും മൂന്ന് ആടുകളും, മൂന്ന് പശുക്കളും മാത്രം. കയ്യില്‍ ആകെയുള്ള സമ്ബാദ്യം 31,985 രൂപ. ബിജെപി സ്ഥാനാര്‍ത്ഥിയായ ചന്ദന ബൗറിയുടെ സ്വത്തു വിവരങ്ങളാണിത്. പശ്ചിമ ബംഗാളിലെ ബങ്കുര മേഖലയിലെ സാല്‍ട്ടോറ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ചന്ദന ബൗറി.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ധനയായ സ്ഥാനാര്‍ത്ഥി ചന്ദനയാണ്. ചന്ദനയുടെ ഭര്‍ത്താവായ ശ്രബന്‍ ദിവസ വേതന തൊഴിലാളിയാണ്. 400 രൂപ മാത്രമാണ് അദ്ദേഹത്തിന്റെ ഒരു ദിവസത്തെ ശമ്ബളം. ഭര്‍ത്താവിനൊപ്പം ചന്ദനയും വയലില്‍ ജോലിക്കിറങ്ങാറുണ്ട്.

മൂന്ന് മക്കള്‍ ഉള്‍പ്പെടുന്ന ചന്ദനയുടെ കുടുംബം താമസിക്കുന്നത് ഒരു മണ്‍കുടിലിലാണ്. നാല് കസേരകള്‍ മാത്രമായിരുന്നു ഇവിടെ ആകെ ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതോടെ കുറച്ച്‌ കസേരകള്‍ ഗ്രാമവാസികളും പാര്‍ട്ടി പ്രവര്‍ത്തകരും കൊണ്ടുവന്നിട്ടെന്നും കഴിഞ്ഞ വര്‍ഷം പ്രധാന്‍ മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് നിര്‍മ്മിക്കാന്‍ ആദ്യ ഗഡു 60,000 രൂപ ലഭിച്ചുവെന്നും ചന്ദന പറയുന്നു.

‘തൃണമൂല്‍ സര്‍ക്കാര്‍ അഴിമതി നിറഞ്ഞതാണ്, നാളിതുവരെ ഒരു വികസന പ്രവര്‍ത്തനവും നടത്തിയിട്ടില്ല, കേന്ദ്രസര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ക്കായി നല്‍കിയ മുഴുവന്‍ പണവും തൃണമൂല്‍ നേതാക്കളുടെ കീശയിലേക്കാണ് പോയതെന്നും ചന്ദന ആരോപിച്ചു.

prp

Leave a Reply

*