ഫിഷറീസ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാദം പൊളിയുന്നു; അമേരികന്‍ കമ്ബനിയുമായുളള ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ സര്‍കാര്‍ അറിഞ്ഞു കൊണ്ട്, രേഖകള്‍ പുറത്ത്

തിരുവനന്തപുരം: ( 25.03.2021) ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് യുഎസ് കമ്ബനിയുമായി ഒപ്പിട്ട ധാരണാപത്രം സര്‍കാരിന്റെ അറിവോടെയല്ലെന്നുള്ള ഫിഷറീസ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാദം പൊളിയുന്നു. ഇം സി സിയുമായുള്ള ചര്‍ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു.

ധാരണാ പത്രത്തില്‍ കെ എസ് ഐ എന്‍ സിയെയും എംഡി എന്‍ പ്രശാന്തിനെയും പഴിചാരിയ സര്‍കാര്‍ നീക്കത്തിന് തിരിച്ചടിയാണ് പുതിയ വിവരങ്ങള്‍. ഇം സി സിയും സര്‍കാരും തമ്മിലുണ്ടാക്കിയ അസെന്‍ഡ് ധാരണാപത്രം പ്രകാരമാണ് കരാര്‍ ഒപ്പിടുന്നത്. ഇതിനു തെളിവായി വട്‌സ് അപ് ചാറ്റുമുണ്ട്.

സിംഗപ്പൂര്‍ പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി അഡീഷനല്‍ ചീഫ് സെക്രടറി മറുപടി നല്‍കിയെന്നും പുറത്തുവന്ന റിപോര്‍ടില്‍നിന്നു വ്യക്തമാകുന്നുണ്ട്.

prp

Leave a Reply

*