പ്രായം 35, ട്വന്റിയില്‍ സൈഡ് ബെഞ്ചില്‍, 98 റണ്‍സുമായി തിരിച്ചുവരവ്; ധവാന്റെ ശരീരഭാഷയെ പ്രശംസിച്ച്‌ കോഹ്ലി

ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്കോര്‍ നേടി വിജയത്തിലേക്ക് നീങ്ങിയതില്‍ ശിഖാര്‍ ധവാന്റെ പങ്ക് വലുതാണ്. ഇം​ഗ്ലണ്ടിനെതിരായ ആ​​ദ്യ ട്വന്റി-20യ്ക്ക് ശേഷം അവസരങ്ങള്‍ ലഭിക്കാതിരുന്ന ശിഖാര്‍ ധവാന്‍ മികച്ച ഇന്നിങ്സ് കാഴ്ചവെച്ചതോടെ ടീമിലെ ഓപ്പണറ്‍ സ്ഥാനം കൂടിയാണ് ഉറപ്പിച്ചത്. 106 പന്തില്‍ നിന്നും 11 ഫോറും രണ്ടും സിക്സും അടക്കം 98 റണ്‍സ് നേടി, സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ വെച്ചാണ് ധവാന്‍ ഔട്ടായത്. ഡിസംബറില്‍ 36 വയസ് തികയുന്ന ധവാന്‍ 2023ലെ ലോകകപ്പ് കളിക്കാന്‍ […]

പാകിസ്ഥാനുമായി സുഹൃദ്‌ബന്ധം നിലനിര്‍ത്താനാണ്‌ ഇന്ത്യ ആഗ്രഹിക്കുന്നതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: പാകിസ്ഥാനുമായി സുഹൃദ്‌ബന്ധം നിലനിര്‍ത്താനാണ്‌ ഇന്ത്യ ആഗ്രഹിക്കുന്നതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി വിശ്വാസത്തിന്റെ അന്തരീക്ഷം പാകിസ്ഥാന്‍ സൃഷ്ടിക്കേണ്ടത്‌ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്‍ ദേശീയ ദിനത്തോട്‌ അനുബന്ധിച്ച്‌ പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‌ അയച്ച കത്തിലാണ്‌ മോദിയുടെ പരാമര്‍ശം. ചെവ്വാഴ്‌ചയായിരുന്നു പാകിസ്ഥാനില്‍ ദേശീയ ദിനാഘോഷം നടന്നത്‌. കോവിഡ്‌ പ്രതിസന്ധിയില്‍ നിന്ന്‌ കരകയറാന്‍ പാകിസ്‌ഥാന്‌ കഴിയട്ടെയെന്നും മോദി കത്തില്‍ ആശംസിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി പാകിസ്ഥാനും ഇന്ത്യയും തമ്മിലുളള ബന്ധം മെച്ചപ്പെടുന്നതായാണ്‌ കാണുന്നത്‌. ഭൂതകാലം മറന്ന്‌ മുന്നോട്ട്‌ പോകണമെന്ന […]

കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​ക്ക് സീ​റ്റ് കൂ​ടും; ര​ണ്ടു സീ​റ്റി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​ല്ലാ​ത്ത​ത് ചെ​റി​യ തി​രി​ച്ച​ടി: അ​മി​ത്ഷാ

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ ഇ​ത്ത​വ​ണ ബി​ജെ​പി കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. സം​സ്ഥാ​ന​ത്ത് ര​ണ്ടു സീ​റ്റി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​ല്ലാ​ത്ത​ത് പാ​ര്‍​ട്ടി​യെ ചെ​റു​താ​യി ബാ​ധി​ക്കു​മെ​ന്നും അ​മി​ത്ഷാ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു. പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ന​യ​ത്തി​ന്‍റെ ഭാ​വി​യെ​ന്തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കാ​ണാം. ‘ജ​യ് ശ്രീ​റാം’ എ​ല്ലാ​യി​ട​ത്തും ജ​നം ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ പ്ര​ചാ​ര​ണ​ത്തി​നാ​യി ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​മി​ത്ഷാ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്ക്. പ​ത്ത​ര​യ്ക്ക് സ്റ്റാ​ച്യു ജം​ഗ്ഷ​നി​ല്‍ നി​ന്ന് പൂ​ര്‍​ണ​ത്ര​യീ​ശ ക്ഷേ​ത്ര ജം​ഗ്ഷ​നി​ലേ​ക്ക് […]

രാജ്യത്തിനു മാതൃകയാവുന്ന ബദല്‍ കേരളത്തില്‍ നിന്നുണ്ടാകണം -​െയച്ചൂരി

നീ​ലേ​ശ്വ​രം: രാ​ജ്യ​ത്തി​ന്​ ബ​ദ​ലാ​കു​ന്ന മാ​തൃ​ക കേ​ര​ള​ത്തി​ല്‍ നി​ന്നു​ണ്ടാ​ക​ണ​മെ​ന്ന്​ സി.​പി.​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. നീ​ലേ​ശ്വ​രം രാ​ജാ​സ് ഹൈ​സ്കൂ​ള്‍ മൈ​താ​നി​യി​ല്‍ എ​ല്‍.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്‍.​ഡി.​എ​ഫ്​ സ​ര്‍​ക്കാ​റി​നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ച്‌​ ദേ​ശീ​യ​ത​ല​ത്തി​ല്‍ മാ​തൃ​ക​യാ​ക്കാ​വു​ന്ന പു​തി​യ ബ​ദ​ല്‍ സൃ​ഷ്​​ടി​ക്ക​ണം. ജ​നാ​ധി​പ​ത്യ​ത്തി​ന്​ ന​ല്‍​കാ​വു​ന്ന മി​ക​ച്ച സ​ന്ദേ​ശം അ​താ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​െന്‍റ എ​ല്ലാ അ​ടി​ത്ത​റ​യും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​ക​ര്‍​ത്തി​രി​ക്കു​ക​യാ​ണ്. ബി.​ജെ.​പി തോ​റ്റി​ട​ത്ത്​ അ​വ​ര്‍ സ​ര്‍​ക്കാ​റു​ണ്ടാ​ക്കു​ന്നു. ക​ര്‍​ണാ​ട​ക​ത്തി​ലും മ​ധ്യ​പ്ര​ദേ​ശി​ലും അ​താ​ണ്​ സം​ഭ​വി​ച്ച​ത്. ഡ​ല്‍​ഹി സ​ര്‍​ക്കാ​റി​െന്‍റ അ​ധി​കാ​ര​ങ്ങ​ള്‍ കു​റ​ച്ചു. ക​ശ്​​മീ​രി​ല്‍ 370ാം വ​കു​പ്പ്​ […]

കൈ​പ്പ​ത്തിയി​ല്‍ മ​ത്സ​രി​ച്ചു​വെ​ന്ന് ക​രു​തി ഒ​രു രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി​യു​ടെ​യും ആ​ളാ​വാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല -ഫി​റോ​സ് കു​ന്നം​പ​റ​മ്ബി​ല്‍

എ​ട​പ്പാ​ള്‍: മ​ത്സ​രി​ക്കാ​ന്‍ സീ​റ്റ് ല​ഭി​ച്ചു എ​ന്ന​തു​കൊ​ണ്ട് താ​ന്‍ കോ​ണ്‍​ഗ്ര​സു​കാ​ര​നോ മു​സ്​​ലിം ലീ​ഗു​കാ​ര​നോ ആ​വി​ല്ലെ​ന്ന് ത​വ​നൂ​ര്‍ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഫി​റോ​സ് കു​ന്നം​പ​റ​മ്ബി​ല്‍. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്ന പ​രി​ഗ​ണ​ന വെ​ച്ചാ​ണ് യു.​ഡി.​എ​ഫ് നേ​തൃ​ത്വം സീ​റ്റ് അ​നു​വ​ദി​ച്ച​ത്. കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ച്ചു​വെ​ന്ന് ക​രു​തി നി​ല​വി​ലോ ഭാ​വി​യി​ലോ ഒ​രു രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി​യു​ടെ​യും ആ​ളാ​വാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​വ​രാ​ണ് താ​ന്‍ മ​ത്സ​രി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. പേ​മെന്‍റ് സീ​റ്റാ​ണെ​ന്ന് ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​വ​ര്‍ തെ​ളി​വു​ക​ള്‍ നി​ര​ത്ത​ണം. ത​വ​നൂ​ര്‍ മ​ണ്ഡ​ലം വി​ക​സ​ന മു​ര​ടി​പ്പി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എന്‍ എസ് എസുമായി ഏറ്റുമുട്ടലിനില്ല, ഇടതുപക്ഷത്തിന്റേത് വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണെന്നും എം എ ബേബി

പാലക്കാട്: എന്‍ എസ് എസുമായി ഏറ്റുമുട്ടലിനില്ലെന്നും വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളതെന്നും സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി വ്യക്തമാക്കി.എന്‍ എസ് എസ് പൊതുവില്‍ സമദൂര നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും സാമുദായിക സംഘടനകള്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ‘എന്‍ എസ് എസ് പൊതുവില്‍ സമദൂര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. മത വിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ബി ജെ പി-യു ഡി എഫ് മുന്നണികളാണ്. വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ […]

ഇറാഖില്‍ യുഎസ് നിരീക്ഷണ ഡ്രോണ്‍ തകര്‍ന്നുവീണു

ബഗ്ദാദ്: ഇറാഖിലെ വടക്കന്‍ നിനെവേ പ്രവിശ്യയില്‍ യുഎസ് ഡ്രോണ്‍ (ആളില്ലാ വിമാനം) തകര്‍ന്നുവീണതായി ഇറാഖിലെ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. മൗസിലിലെ തല്‍ അല്‍ഷീര്‍ ഗ്രാമത്തിനു മുകളിലൂടെ സഞ്ചരിക്കവെയാണ് വിമാനം തകര്‍ന്നുവീണതെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ അനദൊളു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഒരു സാങ്കേതിക തകരാറാണ് ഡ്രോണ്‍ തകര്‍ന്നു വീഴാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഇറാഖ് അധികൃതരോ യുഎസ് സൈനിക മേധാവിയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. നിലവില്‍ 2,500 യുഎസ് സൈനികര്‍ ഉള്‍പ്പെടെ 3000ത്തോളം സൈനികര്‍ […]

എസ്‌എസ്‌എല്‍സി പരീക്ഷ: മലയാളം മീഡിയംകാരുടെ എണ്ണത്തെ മറികടന്ന് ഇംഗ്ലീഷ് മീഡിയം; എണ്ണത്തിലെ ഈ മാറ്റം ആദ്യം; ഇത്തവണ പരീക്ഷയെഴുതുന്നത് 2,18,043 ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നവരില്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളെ എണ്ണത്തില്‍ മറികടന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍. ഇത് ആദ്യമായാണ് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം മലയാളം മീഡിയത്തില്‍ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തെ മറികടക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യമുണ്ടായിരുന്നു. 4,22,226 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത്. ഇതില്‍ 2,18,043 പേര്‍ (51.64 ശതമാനം) ഇംഗ്ലീഷ് മീഡിയത്തിലാണ്. മലയാളം മീഡിയം ആയി പരീക്ഷയെഴുതുന്നത് 2,00,613 വിദ്യാര്‍ത്ഥികള്‍. മലയാളം മീഡിയത്തെ അപേക്ഷിച്ച്‌ […]

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കും; പ്രളയ സാധ്യത പഠിക്കാന്‍ ഇരിങ്ങാലക്കുടയ്ക്ക് കര്‍മപദ്ധതിയുമായി ഡോ ജേക്കബ് തോമസ്

ഇരിങ്ങാലക്കുട: മണ്ഡലം നേരിടുന്ന കാലാവസ്ഥാ വ്യതിയാന ഭീഷണികള്‍ മനസ്സിലാക്കുന്നതിനും അവ രേഖപ്പെടുത്തുന്നതിനും പരിഹരിക്കുന്നതിനുമായി, ഒരു ടെക്നോളജി സ്റ്റര്‍ട്ടപ്പിന്റെ സഹായത്തോടെ, ദീര്‍ഘകാലാടിസ്ഥാനത്തില്‍, സമഗ്രവും സുസ്ഥിരവുമായ കര്‍മ്മപദ്ധതി ഒരുങ്ങുന്നു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മുന്‍ ഡിജിപിയുമായ ഡോ.ജേക്കബ് തോമസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാകുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിസന്ധികളെ മുന്‍കൂട്ടിക്കണ്ട്, അവയെ പ്രതിരോധിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ലോക കാലാവസ്ഥാ പഠന ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു പുതിയ പദ്ധതി ഡോ.ജേക്കബ് തോമസ് അവതരിപ്പിച്ചത് വെള്ളപ്പൊക്കത്തിനു ശേഷമുള്ള മറ്റ് […]

സോളാര്‍ പീഡനക്കേസില്‍ സി ബി ഐ അന്വേഷണം തുടങ്ങി; ഉമ്മന്‍ചാണ്ടി, ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ പ്രതികള്‍

ന്യൂഡല്‍ഹി:സോളാര്‍ പീഡനക്കേസില്‍ സി ബി ഐ അന്വേഷണം തുടങ്ങി. പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പരാതിക്കാരിയോട് ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാവാന്‍ സി ബി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. കേസന്വേഷണം നേരത്തേ സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി. അനില്‍കുമാര്‍, ബി.ജെ.പി. ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ പ്രതികളായ കേസുകളാണ് സര്‍ക്കാര്‍ സി.ബി.ഐക്കു കൈമാറി വിജ്ഞാപനമിറക്കിയത്. പൊലീസിന്റെ കേസന്വേഷണത്തില്‍ […]