ഈജിപ്തില്‍ പള്ളിയില്‍ ഭീകരാക്രമണം; 235 മരണം

കെയ്റോ:  ഈജിപ്തില്‍ പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ 235 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഈജിപ്തിലെ വടക്കന്‍ സിനായിലെ അല്‍ റൗഡ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് ബോംബ് സ്ഫോടനവും വെടിവയ്പ്പും നടന്നത്. നാല് വാഹനങ്ങളിലായി എത്തിയ ഭീകരര്‍ വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഫോടനം നടത്തിയ ശേഷമാണ് വെടിവെയ്പ്പ് നടന്നത്. പരിഭ്രാന്തരായി ചിതറിയോടിയ ആളുകളെ ഭീകരര്‍ വെടിവച്ചുവീഴ്ത്തി. രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പിടിച്ചു നിര്‍ത്തി വെടി വെച്ചതായും റിപ്പോര്‍ട്ടുണ്ട്. ഭീകരവാദം ശക്തമായിക്കൊണ്ടിരിക്കുന്ന ഈജിപ്തില്‍, സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് ഈ ആക്രമണം […]

സിംബാബ്വെയുടെ പുതിയ പ്രസിഡന്‍റായി എമേര്‍സന്‍ നന്‍ഗാഗ്വ അധികാരമേറ്റു

സിംബാബ്വെ: സിംബാബ്വെയുടെ പുതിയ പ്രസിഡന്‍റായി എമേര്‍സന്‍ നന്‍ഗാഗ്വ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റോബര്‍ട് മുഗാബെ രാജിവെച്ചതിനെ തുടര്‍ന്നാണ് വിശ്വാസവഞ്ചന കുറ്റം ആരോപിച്ച് പുറത്താക്കിയിരുന്ന  നന്‍ഗാഗ്വ പ്രസിഡന്‍റായി അധികാരമേറ്റത്. അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് റോബര്‍ട് മുഗാബെ വിട്ടുനിന്നു. സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ മുഗാബെയെ പട്ടാളം വിചാരണ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, പിന്നീട് അത് വേണ്ടെന്ന് വച്ചു. സ്വാതന്ത്ര്യം ലഭിച്ച 1980 മുതല്‍ രാജ്യത്തിന്‍റെ  ഭരണസാരഥ്യം വഹിക്കുന്നയാളാണ് മുഗാബെ.  75 വയസുകാരനായ നന്‍ഗാഗ്വയെ വിശ്വാസവഞ്ചന കുറ്റം ആരോപിച്ച് മുഗാബെ പുറത്താക്കിയതിനെ തുടര്‍ന്ന്  അദ്ദേഹത്തെ […]

വിവാദങ്ങള്‍ കൊഴുക്കുന്നു; ‘പദ്മാവതി’ക്ക് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശനാനുമതി

ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ‘പദ്മാവതി’യുടെ വിവാദങ്ങള്‍ ആളിപ്പടരുന്നതിനിടയില്‍ ചിത്രം  റിലീസ് ചെയ്യാന്‍ ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്‍റെ  അനുമതി. ബ്രിട്ടീഷ് ഫിലിം ക്ലാസിഫിക്കേഷന്‍ ബോര്‍ഡ്(ബി.ബി.എഫ്.സി) ആണ് സിനിമ റിലീസ് ചെയ്യാനുള്ള അനുമതി നല്‍കിയത്. എന്നാല്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതി ലഭിച്ച ശേഷമേ ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച തീരുമാനത്തിലെത്തൂ എന്നാണ് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷന്‍ പ്രസൂണ്‍ ജോഷിയുടെ നിലപാട്. അതിനാല്‍ തന്നെ ഇന്ത്യയിലെ സിനിമയുടെ റിലീസ് അടുത്ത വര്‍ഷത്തേക്ക് മാറ്റി വയ്ക്കാനാണ്  സാധ്യതയെന്നാണ് നിര്‍മാതാക്കളായ വിയാകോം – 18 […]

”ഇപ്പോള്‍ സമയമില്ല, പോയിട്ട് നാളെ വാ..”; മരണത്തെയും തോല്‍പ്പിച്ച് ഒരു യുവാവ്. VIDEO

ഡിയോറിയ: വാതിലില്‍ മുട്ടി വിളിച്ച മരണത്തോട് ”ഇപ്പോള്‍ സമയമില്ല, പോയിട്ട് നാളെ വാ” എന്ന് പറഞ്ഞതുപോലെയായിരുന്നു ഡിയോറിയ ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം. മരണം തൊട്ടടുത്തെത്തിയിട്ടും അതില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവാവിന്‍റെ  വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഡിയോറിയ ജില്ലയിലെ ബന്‍കത റെയില്‍വേ സ്റ്റേഷനില്‍ നവംബര്‍ 15ന് നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ട്രെയിന്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ  യുവാവ്, അബദ്ധത്തില്‍ അടുത്ത ട്രാക്കില്‍ കൂടി വരികയായിരുന്ന ചരക്കു തീവണ്ടിയുടെ മുന്നിലേക്ക് വീഴുകയായിരുന്നു. ട്രെയിന്‍ […]

ചിരിയുടെ മാന്ത്രികന്‍ മിസ്റ്റര്‍ ബീന്‍ വീണ്ടും അച്ഛനാവാന്‍ പോകുന്നു

ചിരിയുടെ മാന്ത്രികന്‍ മിസ്റ്റര്‍ ബീന്‍ വീണ്ടും അച്ഛനാവാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബീനിന്‍റെ  കാമുകി ലൂയിസ് ഫോര്‍ഡ് ഗര്‍ഭിണിയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ലോകത്താകമാനം ആരാധകരുള്ള മിസ്റ്റര്‍ ബീന്‍ എന്ന റൊവാന്‍ അറ്റ്കിന്‍സണ്‍ ഇത് മൂന്നാം തവണയാണ് പിതാവാകുന്നത്. ആളുകളെ ചിരിപ്പിക്കാനുള്ള അസാധ്യമായ കഴിവാണ് 62 കാരനായ മിസ്റ്റര്‍ ബീനിനെ താരമാക്കിയത്. 2013ല്‍ ആദ്യ ബന്ധം അവസാനിപ്പിച്ച റൊവാന്‍ അറ്റ്കിന്‍സണ്‍ മൂന്നു വര്‍ഷമായി കാമുകി ലൂയിസിനൊപ്പമാണ് താമസം. ചാനല്‍ 4ന്‍റെ  ഹാസ്യ […]

യു.എസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിവെച്ച്‌ കൊന്ന മോഷ്ടാക്കളില്‍ ഒരാള്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: യു.എസില്‍ മോഷ്ടാക്കള്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിവെച്ച്‌ കൊന്നു. പഞ്ചാബ് സ്വദേശിയായ ധരം പ്രീത് സിങാണ് കൊല്ലപ്പെട്ടത്. കാലിഫോര്‍ണിയയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാനാണ് ധരംപ്രീത്. ചൊവ്വാഴ്ച രാത്രി ഷോപ്പില്‍ കടന്നുകയറിയ ആയുധധാരികളായ അക്രമികള്‍ മോഷണം നടത്തി തിരികെ മടങ്ങും വഴി ധരംപ്രീതിനെ വെടിവെക്കുകയായിരുന്നു. ഇൗ സമയം പേടിച്ച്‌ ക്യാഷ് കൗണ്ടറിനു പിറകില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. ഷോപ്പില്‍ സാധനം വാങ്ങാനെത്തിയ ആളാണ് സംഭവം പൊലീസില്‍ അറിയിച്ചത്. മൂന്നുവര്‍ഷം മുന്‍പ് സ്റ്റുഡന്‍റ് വിസയിലാണ് ധരംപ്രീത് യുഎസിലെത്തിയത്. സംഭവത്തില്‍ അക്രമികളികളിലൊരാളെ പൊലിസ് അറസ്റ്റു […]

വടക്കന്‍ കലിഫോര്‍ണിയയില്‍ വിവിധയിടങ്ങളില്‍ വെടിവയ്പ്പ്; ആക്രമിയെ വധിച്ചു

ലൊസാഞ്ചലസ്: യുഎസിലെ വടക്കന്‍ കലിഫോര്‍ണിയയില്‍ വിവിധയിടങ്ങളില്‍ വെടിവയ്പ്പ്. സംഭവത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. രാവിലെ എട്ടുമണിയോടെ തെഹാമ കൗണ്ടിയിലായിരുന്നു സംഭവം. ഇവിടുത്തെ സ്കൂളിലും വെടിവയ്പ്പുണ്ടായി. രണ്ടു കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്.  ട്രക്കില്‍ എത്തിയ അക്രമി സ്കൂളിന്‍റെ ഗേറ്റ് തകര്‍ത്ത് അകത്തു കയറി വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ പിന്നീടു പൊലീസ് വെടിവച്ചു വീഴ്ത്തി. പേരു പുറത്തുവിട്ടിട്ടില്ല. സമീപത്തെ വീട്ടിലാണ് അക്രമം തുടങ്ങിയതെന്നും പിന്നീട്, ഇതു സ്കൂളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു. അക്രമിയില്‍നിന്ന് ഒരു സെമി ഓട്ടമാറ്റിക് റൈഫിളും രണ്ടു കൈത്തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.

ലോകത്തുതന്നെ അത്യപൂര്‍വമായ സംഭവം; കോഴിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു കൊന്ന പതിനാലുകാരന്‍ അറസ്റ്റില്‍

ഇസ്ലാമാബാദ്: സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങളും, പീഡനങ്ങളും പതിവു കാഴ്ചയാണ്. എന്നാല്‍ ലൈംഗിക ആസക്തി തീര്‍ക്കുന്നത് മൃഗങ്ങളോടായാലോ. അതിനുള്ള തെളിവാണ് കഴിഞ്ഞ ദിവസം പാകിസ്താനില്‍ നടന്നത്. പിടക്കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന പരാതിയില്‍ പതിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജലാപൂര്‍ ഭാട്യാന്‍ സ്വദേശിയായ അന്‍സാര്‍ ഹുസൈനാണ് ഈ  കൃത്യത്തിനു പിന്നില്‍. അയല്‍വാസി മന്‍സാബ് അലി നല്‍കിയ പരാതിയിലാണ് ഹഫീസാബാദ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. നവംബര്‍ 11 ന് ആണ് കേസിനാസ്പദമായ സംഭവം. അന്‍സാര്‍ തന്‍റെ  പിടക്കോഴിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു എന്നാണ് മന്‍സാബ് […]

 ലൈവ് റിപ്പോര്‍ട്ടിങ്ങിനിടയില്‍ പോണ്‍ വീഡിയോയിലെ ശബ്ദം; പ്രതികരിക്കാതെ ബിബിസി

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടയില്‍ പോണ്‍ വീഡിയോയിലെ ശബ്ദം കടന്നുവന്നതുമൂലം വീണ്ടും പുലിവാല് പിടിച്ചിരിക്കുകയാണ് ബിബിസി ചാനല്‍. അവതാരകയായ എമ്മാ വാര്‍ഡി മോണിംഗ് ഷോക്കു വേണ്ടി ലൈവ് നല്‍കിയപ്പോഴായിരുന്നു ശബ്ദം. ബ്രെക്സിറ്റിനെക്കുറിച്ചും തെരേസാ മേയെക്കുറിച്ചും എമ്മ സംസാരിക്കുമ്പോഴായിരുന്നു അബദ്ധം സംഭവിച്ചത്. വീഡിയോയില്‍ ശ്രദ്ധിച്ച്‌ കേട്ടാല്‍ ഒരു സ്ത്രീയുടെ തേങ്ങല്‍ കേള്‍ക്കാവുന്നതാണ്. വീഡിയോ. ശബ്ദം ഏകദേശം ഒരു മിനുട്ടോളം ശബ്ദം നീണ്ടു നിന്നിരുന്നു. അവതാരകയ്ക്ക് കാര്യംപിടികിട്ടിയെങ്കിലും ഒന്നും അറിയാത്ത ഭാവത്തില്‍ അതിനേക്കാളും ഉറക്കെ സംസാരിച്ച്‌ കാണികളുടെ ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. വാര്‍ത്ത കണ്ടവരെല്ലാം […]

‘നിങ്ങള്‍ എന്‍റെ ലോകത്തിന്‍റെ വെളിച്ചമാണ്, എന്‍റെ ഹൃദയത്തിന്‍റെ പാതിയും’; ട്രംപിന് വേണ്ടി ഗാനം  ആലപിച്ച് ഫിലിപ്പൈന്‍സ് പ്രസിഡന്‍റ്

മനില: ആസിയാന്‍ ഉച്ചകോടി വേദിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി ഗാനം  ആലപിച്ച് ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ഡ്യുര്‍ട്ടെറ്റ്.  ‘നിങ്ങള്‍ എന്‍റെ ലോകത്തിന്‍റെ വെളിച്ചമാണ്, എന്‍റെ ഹൃദയത്തിന്‍റെ പാതിയും’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. വീഡിയോ കാണാം. ആസിയാന്‍ ഉച്ചകോടി നടക്കുന്നതിനിടെ അത്താഴമൊരുക്കിയ വേദിയിലാണ് ട്രംപിന് വേണ്ടി ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് ഗാനം ആലപിച്ചത്. പ്രശസ്ത പോപ് ഗായികക്കൊപ്പമാണ് ഡ്യുര്‍ട്ടെറ്റ് പാടിയത്. ട്രംപും വേദിയിലുണ്ടായിരുന്നു.