ചിരിയുടെ മാന്ത്രികന്‍ മിസ്റ്റര്‍ ബീന്‍ വീണ്ടും അച്ഛനാവാന്‍ പോകുന്നു

ചിരിയുടെ മാന്ത്രികന്‍ മിസ്റ്റര്‍ ബീന്‍ വീണ്ടും അച്ഛനാവാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബീനിന്‍റെ  കാമുകി ലൂയിസ് ഫോര്‍ഡ് ഗര്‍ഭിണിയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ലോകത്താകമാനം ആരാധകരുള്ള മിസ്റ്റര്‍ ബീന്‍ എന്ന റൊവാന്‍ അറ്റ്കിന്‍സണ്‍ ഇത് മൂന്നാം തവണയാണ് പിതാവാകുന്നത്. ആളുകളെ ചിരിപ്പിക്കാനുള്ള അസാധ്യമായ കഴിവാണ് 62 കാരനായ മിസ്റ്റര്‍ ബീനിനെ താരമാക്കിയത്. 2013ല്‍ ആദ്യ ബന്ധം അവസാനിപ്പിച്ച റൊവാന്‍ അറ്റ്കിന്‍സണ്‍ മൂന്നു വര്‍ഷമായി കാമുകി ലൂയിസിനൊപ്പമാണ് താമസം.

ചാനല്‍ 4ന്‍റെ  ഹാസ്യ പരിപാടികളിലൂടെയാണ് മിസ്റ്റര്‍ ബീനും ലൂയിസും അടുപ്പത്തിലായത്. 2013ല്‍ ഒരുമിച്ചൊരു നാടകം ചെയ്തതോടെ ഇരുവരും പ്രണയത്തിലാകുകയും താമസം ഒരുമിച്ചാക്കുകയുമായിരുന്നു.

70 ദശലക്ഷം പൗണ്ട് ആസ്തിയുള്ള മിസ്റ്റര്‍ ബീന്‍ രാജ്യത്തെ ഏറ്റവും മികച്ച ഹാസ്യ നടന്മാരിലൊരാളാണ്. ബി ബി സി മേക്കപ് ആര്‍ട്ടിസ്റ്റും ഇന്ത്യന്‍ വംശജയുമായ സുനിത്ര ശാസ്ത്രിയെ 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റൊവാന്‍ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ ബെന്‍ ലില്ലി എന്നീ രണ്ട് മക്കളുണ്ട്.

prp

Leave a Reply

*