നടന്‍ ആസിഫ് അലിയുടെ സഹോദരന്‍ അസ്കര്‍ അലി നായകനായി എത്തുന്ന ചിത്രം ‘ചെമ്പരത്തി’പ്പൂവിലെ വീഡിയോ ഗാനം പുറത്തെത്തി. ‘കണ്ണില്‍ കണ്ണില്‍..’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയത്. വിനീത് ശ്രീനിവാസനും ഹരിത ബാലകൃഷ്ണനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഒരു സിനിമ സംവിധാനം ചെയ്യാനായി മോഹിക്കുന്ന കലാകാരനായ വിനോദിന്‍റെ ജീവിതത്തില്‍ ഒരു പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥയുടെ പ്രമേയം. ഈ പ്രണയവും പ്ലസ്ടു കാലഘട്ടത്തിലെ പ്രണയവും ഏറെ രസകരമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. വിനോദിന്‍റെ സുഹൃത്തായ മത്തായി ആയി അജു വര്‍ഗീസും എത്തുന്നു.
നവാഗതനായ അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ധര്‍മ്മജന്‍, വിശാഖ് നായര്‍, അദിതി രവി, പാര്‍വതി അരുണ്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും അരുണിന്‍റെത് തന്നെയാണ്. ഡ്രീം സ്‌ക്രീന്‍സ് ബാനറാണ് ചിത്രം നിര്‍മ്മിക്കുന്നത്.


