പ്രണയം പങ്കുവെക്കാന്‍ ‘ചെമ്പരത്തിപ്പൂവ്’; ആദ്യ വീഡിയോ ഗാനം പുറത്ത്

നടന്‍ ആസിഫ് അലിയുടെ സഹോദരന്‍ അസ്കര്‍ അലി നായകനായി എത്തുന്ന ചിത്രം ‘ചെമ്പരത്തി’പ്പൂവിലെ വീഡിയോ ഗാനം പുറത്തെത്തി. ‘കണ്ണില്‍ കണ്ണില്‍..’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയത്. വിനീത് ശ്രീനിവാസനും ഹരിത ബാലകൃഷ്ണനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. https://youtu.be/t7I8EBOTx8Y ഒരു സിനിമ സംവിധാനം ചെയ്യാനായി മോഹിക്കുന്ന കലാകാരനായ വിനോദിന്‍റെ  ജീവിതത്തില്‍ ഒരു പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥയുടെ പ്രമേയം. ഈ പ്രണയവും പ്ലസ്ടു കാലഘട്ടത്തിലെ പ്രണയവും ഏറെ രസകരമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. വിനോദിന്‍റെ സുഹൃത്തായ മത്തായി […]