ചിരിയുടെ മാന്ത്രികന്‍ മിസ്റ്റര്‍ ബീന്‍ വീണ്ടും അച്ഛനാവാന്‍ പോകുന്നു

ചിരിയുടെ മാന്ത്രികന്‍ മിസ്റ്റര്‍ ബീന്‍ വീണ്ടും അച്ഛനാവാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബീനിന്‍റെ  കാമുകി ലൂയിസ് ഫോര്‍ഡ് ഗര്‍ഭിണിയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ലോകത്താകമാനം ആരാധകരുള്ള മിസ്റ്റര്‍ ബീന്‍ എന്ന റൊവാന്‍ അറ്റ്കിന്‍സണ്‍ ഇത് മൂന്നാം തവണയാണ് പിതാവാകുന്നത്. ആളുകളെ ചിരിപ്പിക്കാനുള്ള അസാധ്യമായ കഴിവാണ് 62 കാരനായ മിസ്റ്റര്‍ ബീനിനെ താരമാക്കിയത്. 2013ല്‍ ആദ്യ ബന്ധം അവസാനിപ്പിച്ച റൊവാന്‍ അറ്റ്കിന്‍സണ്‍ മൂന്നു വര്‍ഷമായി കാമുകി ലൂയിസിനൊപ്പമാണ് താമസം. ചാനല്‍ 4ന്‍റെ  ഹാസ്യ […]