‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന പുതിയ ഫീച്ചറുമായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വാട്ട്സാപ്പ് രംഗത്തെത്തിയത്. നമ്മള്‍ അബദ്ധത്തിലും അറിയാതെയും അയയ്ക്കുന്ന സന്ദേശങ്ങള്‍ ഏഴ് മിനിട്ടിനകം വേണമെങ്കില്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് ഈ പുതിയ ഫീച്ചറിന്‍റെ പ്രത്യേകതയെന്നാണ് കമ്പനി വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ വാട്ട്സാപ്പില്‍ നിന്നും ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടും കാണാന്‍ സാധിക്കുമെന്നാണ് സ്പാനിഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ബ്ലോഗ് കമ്പനി അവകാശപ്പെടുന്നത്. ‘ആന്‍ഡ്രോയിഡ് നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി’ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ ഇല്ലാതാക്കിയ സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന് കാണാന്‍ സാധിക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നു.
അയയ്ക്കുന്ന സന്ദേശങ്ങള്‍ ‘നോട്ടിഫിക്കേഷന്‍ റജിസ്റ്റര്‍’ എന്ന സംവിധാനത്തില്‍ ശേഖരിച്ച് വയ്ക്കും. ഈ ശേഖരിച്ചുവച്ച സന്ദേശങ്ങളാണ് ഈ ആപ്ലിക്കേഷന്‍റെ സഹായത്താല്‍ കാണാന്‍ സാധിക്കുക. നോവാ ലോഞ്ചറിന്‍റെ സഹായത്താലും ഇല്ലാതാക്കിയ സന്ദേശങ്ങള്‍ കാണാന്‍ സാധിക്കും. മാത്രമല്ല, നീണ്ട നേരം ഹോം സ്ക്രീനില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന വിഡ്ജറ്റ്സിലെ ആക്ടിവിറ്റി പരിശോധിക്കുന്നതിലൂടെയും എല്ലാ സന്ദേശങ്ങള്‍ കാണാന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു.


