സിംബാബ്വെയുടെ പുതിയ പ്രസിഡന്‍റായി എമേര്‍സന്‍ നന്‍ഗാഗ്വ അധികാരമേറ്റു

സിംബാബ്വെ: സിംബാബ്വെയുടെ പുതിയ പ്രസിഡന്‍റായി എമേര്‍സന്‍ നന്‍ഗാഗ്വ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റോബര്‍ട് മുഗാബെ രാജിവെച്ചതിനെ തുടര്‍ന്നാണ് വിശ്വാസവഞ്ചന കുറ്റം ആരോപിച്ച് പുറത്താക്കിയിരുന്ന  നന്‍ഗാഗ്വ പ്രസിഡന്‍റായി അധികാരമേറ്റത്.

അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് റോബര്‍ട് മുഗാബെ വിട്ടുനിന്നു. സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ മുഗാബെയെ പട്ടാളം വിചാരണ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, പിന്നീട് അത് വേണ്ടെന്ന് വച്ചു.

സ്വാതന്ത്ര്യം ലഭിച്ച 1980 മുതല്‍ രാജ്യത്തിന്‍റെ  ഭരണസാരഥ്യം വഹിക്കുന്നയാളാണ് മുഗാബെ.  75 വയസുകാരനായ നന്‍ഗാഗ്വയെ വിശ്വാസവഞ്ചന കുറ്റം ആരോപിച്ച് മുഗാബെ പുറത്താക്കിയതിനെ തുടര്‍ന്ന്  അദ്ദേഹത്തെ സൈന്യം വീട്ടുതടങ്കലില്‍ ആക്കുകയായിരുന്നു. തുടര്‍ന്നാണ്‌ നിയമനടപടികളില്‍ നിന്ന് ഒഴിവാക്കാമെന്ന ഉറപ്പില്‍ മുഗാബെ രാജി വെക്കുന്നത്. ഒരു തരത്തിലുള്ള നിയമനടപടികളിലൂടെയും വയോധികനായ മുഗാബെയെ ബുദ്ധിമുട്ടിക്കില്ലെന്നും മധ്യസ്ഥര്‍ ഉറപ്പുനല്‍കിയതോടെ അദ്ദേഹം അധികാരമൊഴിയാന്‍ സമ്മതിക്കുകയായിരുന്നു.

 

prp

Leave a Reply

*