മഴയത്തും മുന്‍പേയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടി കോളേജ് പ്രൊഫസറായി വേഷമിടുന്ന ചിത്രമാണ് ‘മാസ്റ്റര്‍പീസ്’. ക്യാമ്പസ് ത്രില്ലറായ ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി.
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍, സന്തോഷ് പണ്ഡിറ്റ്, ഗോകുല്‍ സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ തിരക്കഥ ഉദയ്കൃഷ്ണയുടേതാണ്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍പീസ്.
വരലക്ഷ്മി ശരത്കുമാര്‍, മഹിമ നമ്പ്യാര്‍, പൂനം ബജ്വ, മഖ്ബൂല്‍ സല്‍മാന്‍, മുകേഷ്, കലാഭവന്‍ ഷാജോണ്‍, സലിംകുമാര്‍, എന്നിങ്ങനെ വന്‍ താര നിരയും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. റോയല്‍ സിനിമാസിന്‍റെ ബാനറില്‍ സി എച്ച് മുഹമ്മദാണ് മാസ്റ്റര്‍പീസ് നിര്‍മ്മിക്കുന്നത്. വിനോദ് ഇല്ലമ്പള്ളിയുടേതാണ് ഛായാഗ്രഹണം.
മൂക്കിന്‍ തുമ്പത്ത് ദേഷ്യമുള്ള പ്രൊഫസറായാണ് മാസ്റ്റര്‍പീസില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. നോക്കിലും നടപ്പിലുമടക്കം കാര്‍ക്കശ്യക്കാരനായ യാതൊരുവിധ വിട്ടു വീഴ്ചയ്ക്കും തയ്യാറാകാത്ത പ്രൊഫസറായി മമ്മൂട്ടി എത്തുമ്പോള്‍ ആരാധകരുടെ കാത്തിരിപ്പിന് നിരാശ ഉണ്ടാകില്ലെന്നാണ് കരുതുന്നത്.


