പീഡനക്കേസ് മുറുകുന്നു; ഉണ്ണിമുകുന്ദനോട് നേരിട്ട് ഹാജരാകാന്‍ കോടതി

പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയില്‍ നടന്‍ ഉണ്ണിമുകുന്ദന്‍ നേരിട്ട് ഹാജരാകണം. ജൂണ്‍ അഞ്ചിന് ഹാജരാകണമെന്നാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി താരത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഉണ്ണി ക്ഷണിച്ചതനുസരിച്ച്‌ സിനിമയുടെ കഥ പറയാന്‍ ചെന്ന തന്നെ ഫ്ലാറ്റില്‍ വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പണം തട്ടാന്‍ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. ഓഗസ്റ്റ് 23ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15നാണ് പരാതി നല്‍കിയിരുന്നത്. കേസില്‍ കോടതി നേരെത്ത തന്നെ പരാതിക്കാരിയുടെ മൊഴി […]

പ്രതിസന്ധിയിലകപ്പെടുന്ന സൂപ്പര്‍ സ്റ്റാറായി ഉണ്ണി മുകുന്ദന്‍; ‘ഇര’യിലെ പുതിയ ഗാനമെത്തി

ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ഇര’യിലെ പുതിയ ഗാനം പുറത്തെത്തി. സൈജു എസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയയാണ് നായിക. വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമായ ഇരയില്‍ പ്രതിസന്ധിയില്‍ അകപ്പെടുന്ന ഒരു സൂപ്പര്‍ സ്റ്റാറായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നതെന്നാണ് ലഭിക്കുന്ന സൂചന. സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്.  ചിത്രത്തിന് തിരക്കഥ എഴുതുന്നത് നവീന്‍ ജോണ്‍ ആണ്. ലെന, നിരഞ്ജന നീരജ, മറീന, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൈലാസ് […]

കാര്‍ക്കശ്യക്കാരനായ അധ്യാപകനായി മലയാളികളുടെ സ്വന്തം മമ്മൂക്ക; ‘മാസ്റ്റര്‍പീസി’ന്‍റെ ടീസര്‍ പുറത്ത്

മഴയത്തും മുന്‍പേയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടി കോളേജ് പ്രൊഫസറായി വേഷമിടുന്ന ചിത്രമാണ് ‘മാസ്റ്റര്‍പീസ്’. ക്യാമ്പസ്  ത്രില്ലറായ ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍, സന്തോഷ് പണ്ഡിറ്റ്, ഗോകുല്‍ സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ തിരക്കഥ ഉദയ്കൃഷ്ണയുടേതാണ്.  രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍പീസ്. വരലക്ഷ്മി ശരത്കുമാര്‍, മഹിമ നമ്പ്യാര്‍, പൂനം ബജ്വ, മഖ്ബൂല്‍ സല്‍മാന്‍, മുകേഷ്, കലാഭവന്‍ ഷാജോണ്‍, സലിംകുമാര്‍, എന്നിങ്ങനെ വന്‍ താര നിരയും ചിത്രത്തില്‍ […]