കൊച്ചിയിലെ വെള്ളക്കെട്ട്; നഗരസഭയ്ക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കൊച്ചി മേയര്‍

കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തില്‍ നഗരസഭയ്ക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. വിഷയം ഇടതുപക്ഷം രാഷ്ട്രീയ വത്ക്കരിക്കുന്നുവെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും ഡി സിസി പ്രസിഡന്റ് ടി. ജെ. വിനോദും പി. ടി. തോമസ് എംഎല്‍എയും വ്യക്തമാക്കി. വെള്ളക്കെട്ട് വിഷയത്തില്‍ കോര്‍പറേഷനു നേരെ ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഇന്ന് ജില്ലയിലെ പ്രധാന നേതാക്കളടക്കം അടിയന്തിര യോഗം ചേര്‍ന്നത്. ബ്രേക്ക് ത്രൂ പദ്ധതി നടപ്പാക്കുമ്ബോള്‍ കോര്‍പറേഷനുമായോ ജനപ്രതിനിധികളുമായോ […]

മദ്യത്തിന്​ പകരം സാനിറ്റൈസര്‍; ആന്ധ്രപ്രദേശില്‍ ഒമ്ബത്​ പേര്‍ മരിച്ചു

അമരാവതി: ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ സാനിറ്റൈസര്‍ കുടിച്ച്‌​ ഒമ്ബത്​ പേര്‍ ​മരിച്ചു. ദിവസങ്ങളായി വെള്ളത്തിനും സോഫ്​റ്റ്​ ഡ്രിങ്ക്​സിനുമൊപ്പം ചേര്‍ത്ത്​ സാനിറ്റൈസര്‍ കുടിച്ച ഒമ്ബത്​ പേരാണ്​ മരിച്ച​െതന്ന്​ ജില്ലാ പൊലീസ്​ സുപ്രണ്ട്​ സിദ്ധാര്‍ഥ്​ കൗശല്‍ പറഞ്ഞു. സാനിറ്റൈസറിനൊപ്പം മറ്റ്​ വല്ല പദാര്‍ഥങ്ങളും കലര്‍ത്തിയിട്ടുണ്ടോയെന്നതും പരിശോധിച്ച്‌​ വരികയാണെന്ന്​ അദ്ദേഹം അറിയിച്ചു. കഴിഞ്ഞ 10 ദിവസമായി ഇവര്‍ സാനിറ്റൈസര്‍ ഉപയോഗിച്ചിരുന്നുവെന്ന്​ കുടുംബാംഗങ്ങള്‍ പറഞ്ഞതായി പൊലീസ്​ അറിയിച്ചു. പ്രദേശത്ത്​ സാനിറ്റൈസര്‍ വലിയ രീതിയില്‍ വിറ്റുപോയിട്ടുണ്ട്​. ലോക്​ഡൗണിനെ തുടര്‍ന്ന്​ മദ്യഷോപ്പുകള്‍ അടച്ചതോടെയാണ്​ പകരം സാനിറ്റൈസര്‍ […]

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയെ രക്ഷിച്ചെടുക്കാന്‍ ശ്രമിച്ച ഇടത് ബന്ധമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി; അനീഷ് രാജന് മാറ്റം നാഗ്പൂരിലേക്ക്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഇടത് ബന്ധമുള്ള ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി. രാജനെയാണ് സ്ഥലം മാറ്റിയത്. കൊച്ചിയില്‍ നിന്ന് നാഗ്പൂരിലേക്കാണ് ഇദ്ദേഹത്തെ സ്ഥലംമാറ്റിയത്. കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നതിന് മുമ്ബ് ഇയാള്‍ മുഖ്യമന്ത്രി പിണറായിയുടെ ഓഫീസിന് ക്ലീന്‍ ചിറ്റ് നല്‍കാന്‍ ശ്രമിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ മറികടന്ന് ഇയാള്‍ മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് അനീഷിനെ അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ സ്ഥലമാറ്റം നല്‍കിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് സ്ഥലംമാറ്റ ഉത്തരവ് […]

അധികാരത്തിന് മുന്നിൽ നിയമം നോക്കുകുത്തി; കോടതി ഉത്തരവുണ്ടായിട്ടും CPM നേതാവിൻ്റെ അനധികൃത നിർമ്മാണത്തിനെതിരെ നടപടിയില്ല

എറണാകുളം പുത്തൻകുരിശിൽ സി.പി.എം പ്രാദേശിക നേതാവ് വയൽ നികത്തി അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിനെതിരെ അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം. കെട്ടിടം നിയമ വിരുദ്ധമെങ്കിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഭരണസ്വാധീനം ഉപയോഗിച്ച് നടപ്പാക്കുന്നില്ലെന്നാണ് പരാതി. പ്രഥമദൃഷ്ട്യ അനധികൃതമാണെന്ന് തെളിഞ്ഞിട്ടും വിധി നടപ്പാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. പൂതൃക്ക പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പാടഭൂമിയിലാണ് സിപിഎം പ്രാദേശിക നേതാവായ കെട്ടിട ഉടമ ജോസ് മാത്യു എന്ന എം.എം തങ്കച്ചനാണ് മണ്ണിട്ട് നികത്തി കൂറ്റൻകെട്ടിടം നിർമ്മിച്ചത്. അനധികൃതമായി നിർമിച്ച് […]

പി.ജെ ജോസഫിനൊപ്പമില്ല; നിലപാട് വ്യക്തമാക്കി ജനാധിപത്യ കേരളാ കോൺഗ്രസ്

ജനാധിപത്യ കേരള കോൺഗ്രസും പി.ജെ ജോസഫ് വിഭാഗവുമായി ലയന ചർച്ചകൾ നടന്നുവെന്ന പ്രചാരണം തള്ളി ഡോ.കെ.സി ജോസഫ്. ആരുമായും ലയനനീക്കത്തിനോ, ചർച്ചയ്ക്കോ പാർട്ടി തയ്യാറല്ല. എന്ത് നിലപാടിൻ്റെ അടിസ്ഥാനത്തിലാണോ ഈ പാർട്ടി രൂപീകരിക്കപ്പെട്ടത് ആ സാഹചര്യം തന്നെയാണ് ഇന്നും നിലനിൽക്കുന്നത്. ഇടതുമുന്നണിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി പോരാടുമെന്നും ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ.കെ.സി ജോസഫ് വ്യക്തമാക്കി. യുഡിഎഫിൽ കുട്ടനാട് സീറ്റ് ഡോ.കെ.സി ജോസഫിന് വാഗ്ദാനം ചെയ്തെന്നും അദ്ദേഹം വഴങ്ങിയേക്കുമെന്നും ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്നത് വ്യാജവാർത്തയാണന്നും പാർട്ടി […]

നാളെ മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കും

നാളെ മുതല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കും. വൈകിട്ട് അഞ്ച് മണി മുതലാണ് അപേക്ഷ സ്വീകരിക്കുക. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നടപടി. https://www.hscap.kerala.gov.in എന്ന വെബ്‌സെറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഏകജാലക അപേക്ഷയാണ് സമര്‍പ്പിക്കാന്‍ സാധിക്കുക. പ്രവേശന മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറക്കുമെന്നാണ് വിവരം. അപേക്ഷയ്‌ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതാണ്. അപേക്ഷാ ഫീസ് പ്രവേശന സമയത്ത് അടച്ചാല്‍ മതി. കൊറോണ നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പ്രവേശന നടപടികള്‍ ലളിതമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെപ്പോലെ അപേക്ഷയുടെ […]

ഉറക്കം നടിച്ചിരുന്ന ക്രൈംബ്രാഞ്ച് എന്‍ ഐ എ എത്തിയതോടെ ഉണര്‍ന്നു; സ്വപ്നയെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി കോടതിയില്‍ അപേക്ഷ നല്‍കും

തിരുവനന്തപുരം: ( 27.07.2020) എയര്‍ ഇന്ത്യാ ജീവനക്കാരനായിരുന്ന സിബുവിനെതിരെ വ്യാജ പരാതി നല്‍കിയ കേസില്‍ സ്വപ്‌നാ സുരേഷിനെ അറസ്റ്റ് ചെയ്യാന്‍ അനുമതിതേടി ക്രൈംബ്രാഞ്ച് എന്‍ ഐ എ കോടതിയില്‍ അപേക്ഷ നല്‍കും. സ്വപ്‌നയ്ക്ക് ഉന്നരിലുള്ള സ്വാധീനം കാരണം കേസ് അന്വേഷണം നീണ്ട് പോവുകയായിരുന്നു. സിബുവിനെതിരെ 16 സ്ത്രീകളുടെ ഒപ്പിട്ട് അവരുടെ പേരില്‍ വ്യാജമായി ലൈംഗിക അതിക്രമ പരാതി നല്‍കിയതാണ് കേസ്. എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ്പ്രസിഡന്റ് ബിനോയി ജേക്കബ്ബാണ് ഒന്നാംപ്രതി. ഏതാനും നാള്‍ മുമ്ബാണ് ബിനോയി രാജിവെച്ചത്. […]

ഇങ്ങനെ മുന്നോട്ട് പോകാനാകില്ല ; സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു

തിരുവനന്തപുരം: ഓഗസ്റ്റ് ഒന്നുമുതല്‍ സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. നഷ്ടം സഹിച്ച്‌ മുന്നോട്ടുപോകാനാകില്ലെന്ന് ബസ് ഉടമ സംയുക്തസമിതി വ്യക്തമാക്കി. ബസ് ഓടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ജി ഫോം മോട്ടോര്‍വാഹനവകുപ്പിന് നല്‍കാനും തീരുമാനമായി. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതു കൊണ്ട് മാത്രം നഷ്ടം നികത്താനാകില്ല. ഇപ്പോള്‍ ബസില്‍ കുറഞ്ഞ ആളുകള്‍ക്ക് മാത്രമെ യാത്ര ചെയ്യാനാകു എന്നതാണ് ബസുടമകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. നിയന്തരണങ്ങള്‍ ശക്തമാക്കിയ ഘട്ടം മുതല്‍ ഇത്തരത്തില്‍ മുന്നോട്ട് പോകാനാകില്ല എന്ന് ബസുടമകള്‍ പറഞ്ഞിരുന്നു. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരുടെ […]

സ്വപ്നയുടെ വ്യാജ പരാതി; ഉന്നത എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: എയര്‍ ഇന്ത്യ ജീവനക്കാരനെതിരായ വ്യാജ പീഡന പരാതിയില്‍ കൂടുതല്‍ നടപടികള്‍ക്കൊരുങ്ങി ക്രൈംബ്രാഞ്ച്. എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉമാ മഹേശ്വരി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ സിബുവിനെതിരായ പരാതി അന്വേഷിച്ച ഐ.സി.സി (ഇന്‍്റേണല്‍ കംപ്ലയ്ന്‍്റ്ന്‍്റ് കമ്മിറ്റി) അംഗങ്ങളില്‍ നിന്നാണ് വീണ്ടും മൊഴിയെടുക്കുന്നത്. ഈ വര്‍ഷം ജനുവരിയിലും ഇവരില്‍ നിന്നും മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്ന അറസ്റ്റിലായ […]

സിസിടിവി കേടായി കിടന്നത് വെറും പത്തു ദിവസം; രണ്ട് മാസത്തെ ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടപ്പോള്‍ ഇടിമിന്നലില്‍ നശിച്ചുപോയെന്ന് ഹൗസ്‌കീപ്പിങ് വിഭാഗം

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന്‍ തയാറാക്കിയ സിസിടിവി അട്ടിമറിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. സര്‍ക്കാര്‍ പുറത്ത് വിട്ട ഉത്തരവ് അനുസരിച്ച്‌ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി കേടായി കിടന്നത് പത്തു ദിവസം. മെയ് 12 ന് രാത്രിയിലുണ്ടായ ഇടിമിന്നലില്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായെന്നാണ് എന്‍ഐഎയെ ഹൗസകീപ്പിങ് വിഭാഗം അറിയിച്ചത്. എന്നാല്‍ ഇടിമിന്നലില്‍ കേടായ സ്വിച്ച്‌ മെയ് 22 ന് തന്നെ മാറ്റി വച്ചുവെന്ന് സിസിടിവി സ്വിച്ച്‌ നല്‍കിയ സെക്യുവിഷന്‍ ഉടമ […]