നാളെ മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കും

നാളെ മുതല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കും. വൈകിട്ട് അഞ്ച് മണി മുതലാണ് അപേക്ഷ സ്വീകരിക്കുക. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നടപടി. https://www.hscap.kerala.gov.in എന്ന വെബ്‌സെറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഏകജാലക അപേക്ഷയാണ് സമര്‍പ്പിക്കാന്‍ സാധിക്കുക.

പ്രവേശന മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറക്കുമെന്നാണ് വിവരം. അപേക്ഷയ്‌ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതാണ്. അപേക്ഷാ ഫീസ് പ്രവേശന സമയത്ത് അടച്ചാല്‍ മതി. കൊറോണ നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പ്രവേശന നടപടികള്‍ ലളിതമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നേരത്തെപ്പോലെ അപേക്ഷയുടെ പ്രിന്റൗട്ട് വെരിഫിക്കേഷന് വേണ്ടി സ്‌കൂളുകളില്‍ സമര്‍പ്പിക്കേണ്ടതില്ല. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം മൊബൈല്‍ വണ്‍ ടൈം പാസ്‌ വേഡ് നല്‍കി കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യുക. പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുക കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത ശേഷമായിരിക്കും.

prp

Leave a Reply

*