സ്വര്‍ണക്കടത്തിന്റെ വിഹിതം പറ്റുന്നവര്‍ സിനിമയിലുണ്ട്., ശരിയല്ലാത്ത രീതികളില്‍ വന്‍തോതില്‍ പണം സിനിമയില്‍ എത്തുന്നുണ്ട്..; ആരോപണവുമായി സിയാദ് കോക്കര്‍

ചലച്ചിത്ര മേഖലയില്‍ കള്ളപ്പണ ഇടപാടുണ്ടെന്ന് വെളിപ്പെടുത്തി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും നിര്‍മാതാവുമായ സിയാദ് കോക്കര്‍. സിനിമ മേഖലയില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട പണം സിനിമ മേഖലയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതികരണം. സിനിമ മേഖലയില്‍ സ്വര്‍ണ കള്ളക്കടത്തുകാരുടെ ഇടപെടല്‍ നടന്നിട്ടുണ്ട്. ബിഗ് ബജറ്റ് ചിത്രങ്ങളുടെ ധന സമാഹരണത്തെ കുറിച്ച്‌ കൃത്യമായ അന്വേഷണം വേണം. ചില നിര്‍മാതാക്കള്‍ ഇത്തരക്കാരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതായും സിയാദ് കോക്കര്‍ പറഞ്ഞു. സിനിമാ താരങ്ങളുടെയും […]

ബീഹാറില്‍ വെള്ളപ്പൊക്കം: 10 പേര്‍ മരിച്ചു; 15 ലക്ഷം ജനങ്ങള്‍ ദുരിതത്തില്‍

പട്‌ന| ബീഹാറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 11 ജില്ലകളിലായി 15 ലക്ഷം ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. ഞായറാഴ്ചയുണ്ടായ പ്രളയമാണ് 10 ജില്ലകളിലായി 10 ലക്ഷം പേരെ ബാധിച്ചതെന്നും സര്‍ക്കാറിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ദര്‍ബാംഗിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങളെ പ്രളയം ദുരിതത്തിലാക്കിയത്. ഇവിടെ 5.36 ലക്ഷം ജനങ്ങള്‍ക്ക് അവരുടെ വീട് നഷ്ടമായതായും പലരും വീടിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായും ദുരിതാശ്വാസ മാനോജ്‌മെന്റ് അതോറിറ്റി പറയുന്നു. കനത്ത മഴയെ തുടര്‍ന്ന് ബാഗമതി, ഭൂരി, ഗണ്ഡക്, മഹാന്ദ തുടങ്ങിയ […]

പരിയാരത്ത് ആശങ്ക, മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്

കണ്ണൂ‌ര്‍ : പരിയാരം മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ഇത് വരെ 37 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇവിടെ കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതര രോഗങ്ങള്‍ക്ക് ചികിത്സയ്ക്കെത്തിയ 12 പേര്‍ക്കും രോഗം സ്ഥിരീകിച്ചു. നിലവില്‍ 140ലധികം ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്‍്റീനിലാണ്. ഇവരില്‍ മിക്കവര്‍ക്കും രോഗലക്ഷണങ്ങളൊന്നുമില്ല. ആശുപത്രിയിലെ ചികിത്സ സൗകര്യം കൂട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം കണ്ണൂര്‍ ജിലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 47 പേരില്‍ 31 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോ​ഗം പകര്‍ന്നത്. തലശ്ശേരി പൊലീസ് കണ്‍ട്രോള്‍ […]

സ്വര്‍ണം കടത്തിയ ദിവസങ്ങളില്‍ അറ്റാഷെ സ്വപ്നയെ വിളിച്ചത് നൂറിലധികം തവണ

കൊച്ചി: സ്വര്‍ണം കടത്തിയ ദിവസങ്ങളില്‍ സ്വപ്നയെ അറ്റാഷെ നൂറിലധികം തവണ ഫോണില്‍ വിളിച്ചുവെന്ന് കണ്ടെത്തല്‍. ജൂണ്‍ 30 മുതല്‍ ജൂലൈ 5 വരെയുള്ള ദിവസങ്ങളിലാണ് അറ്റാഷെ ഇത്രയധികം തവണ സ്വപ്നയെ വിളിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചുവച്ച ദിവസം 22 തവണ അറ്റാഷെ സ്വപ്നയെ വിളിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. അതേസമയം, നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പേരിലുള്ള ലോക്കറില്‍ നിന്നും 45 ലക്ഷം രൂപ കൂടി അന്വേഷണ്‍ സംഘം കണ്ടെടുത്തു. […]

സ്വർണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് നേരത്തെയും അന്വേഷണ ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായം ലഭിച്ചതിന് തെളിവുമായി വി.പി. സജീന്ദ്രൻ എം.എൽ.എ.

സ്വർണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് നേരത്തെയും അന്വേഷണ ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായം ലഭിച്ചതിന് തെളിവുമായി വി.പി. സജീന്ദ്രൻ എം.എൽ.എ.സ്വപ്ന സുരേഷിനെ വെള്ള പൂശി നിരപരാധിയാക്കിക്കൊണ്ടാണ് ക്രൈം ബ്രാഞ്ച് കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. എയർ ഇന്ത്യ AISAT ലെ വ്യാജ പരാതി കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. B .അനിൽ നൽകിയ സത്യവാങ്ങ്മൂലത്തിൻ്റെ കോപ്പിയാണ് വി.പി.സജീന്ദ്രൻ MLA പുറത്തുവിട്ടത്. സ്വപ്നയെ രക്ഷിയ്ക്കാൻ ഉദ്യോഗസ്ഥരും സർക്കാറും നേരത്തേ മുതൽ നടത്തുന്ന അവിശുദ്ധ ഇടപെടലിൻ്റെ […]

പദ്‌മനാഭ സ്വാമി ക്ഷേത്രം കേസില്‍ സുപ്രീംകോടതി വിധി തിങ്കളാഴ്ച

തിരുവനന്തപുരം: പദ്‌മനാഭ സ്വാമി ക്ഷേത്രം കേസില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെയുള്ള ഹര്‍ജിയിലാണ് കോടതി വിധി പറയുന്നത്. തിരുവിതാംകൂര്‍ രാജകുടുംബമാണ് ഹര്‍ജി നല്‍കിയത്. തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്‍റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നും 2011 ജനുവരി 31 ലെ വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്ര […]

കൊലക്കേസ് പ്രതികളെയടക്കം രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത് നാലേമുക്കാല്‍ കോടി രൂപ

കൊച്ചി: കൊലക്കേസ് പ്രതികളെ രക്ഷിക്കാനുള്‍പ്പെടെ വിവിധ കേസുകള്‍ക്കായി സുപ്രീംകോടതിയില്‍ നിന്നെത്തിച്ച അഭിഭാഷകര്‍ക്കായി പിണറായി സര്‍ക്കാര്‍ ഇത് വരെ ചെലവഴിച്ചത് നാലേമുക്കാല്‍ കോടി രൂപ. സര്‍ക്കാരിന്‍റെ കേസുകള്‍ വാദിക്കാന‍് അ‍ഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ള സര്‍ക്കാര്‍ അഭിഭാഷകര്‍ക്കായി ഏഴ് കോടിയിലേറെ രൂപ ചെലവഴിച്ചപ്പോഴാണ് ഖജനാവിന്‍മേലുള്ള അധികഭാരം. വിവരവകാശ നിയമ പ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് അഡ്വക്കേറ്റ് ജനറലിന്‍റെ ഓഫീസ് കണക്കുകള്‍ പുറത്ത് വിട്ടത്. വന്‍ രാഷ്ട്രീയ പ്രാധാന്യമുള്ള 13 കേസുകള്‍ക്കായാണ് സുപ്രീംകോടതി അഭിഭാഷകര്‍ക്ക് നാലര വര്‍ഷം കൊണ്ട് നാല് കോടി […]

ഇനി മുതല്‍ കോവിഡ് പരിശോധനയ്ക്ക് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം വേണ്ട; തടസങ്ങള്‍ നീങ്ങിയതായി കേന്ദ്രം ; പരിശോധനകളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്

ദില്ലി : ഇനിമുതല്‍ കോവിഡ് പരിശോധനയ്ക്ക് സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശം വേണമെന്ന നിബന്ധ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ . രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിര്‍ദേശമുണ്ടെങ്കില്‍ ആര്‍ക്കും കോവിഡ് പരിശോധനയ്ക്ക് വിധേയരാവാമെന്ന് സര്‍ക്കാര്‍ അറിയിച്ചു . സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുള്‍പ്പെടെ യോഗ്യതയുള്ള മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.ഇതോടെ പരിശോധനയുമായി ബന്ധപ്പെട്ട തടസങ്ങള്‍ മാറിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി ഇതേ തുടര്‍ന്ന് രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിച്ചു . കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് […]

അമിത വൈദ്യുതി ബില്‍, വിമര്‍ശനത്തിന് പിന്നാലെ ഉപഭോക്താക്കള്‍ക്കായി ഇ എം ഐ പേയ്‌മെന്റ് അവതരിപ്പിച്ച്‌ അദാനി ഗ്രൂപ്പ്

മുംബയ്: കേരളത്തിലെ പോലെ തന്നെ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ അമിത വൈദ്യുതി നിരക്കാണ് മുംബയിലെ സാധാരണക്കാരായ ജനങ്ങളുടെ മേല്‍ ചുമത്തിയത്. സാധാരണ വരുന്ന ബില്‍ തുകയുടെ നാലും അഞ്ചും ഇരട്ടി ബില്‍ തുക വന്നതോടെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി അദാനി ഇലക്‌ട്രിസിറ്റി മുംബയ് ലിമിറ്റഡ് രംഗത്ത് വന്നത്. മുംബയില്‍ അമിത വൈദ്യുതി ബില്ലുകള്‍ ഉണ്ടെന്ന് നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് വൈദ്യുതി ബില്‍ കൂടാനുളള കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും കമ്ബനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ലോക്ക്ഡൗണായതിനാല്‍ ജനങ്ങള്‍ […]

പ്രചരിക്കുന്നതൊക്കെ തെറ്റ്; പ്രവാസികള്‍ മടങ്ങിപ്പോയാലും സാമ്ബത്തിക കുഴപ്പങ്ങളുണ്ടാകില്ലെന്ന് ഗള്‍ഫ് മാദ്ധ്യമ റിപ്പോര്‍ട്ട്

അബുദാബി: ലോകം മുഴുവനും കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ലോക്ഡൗണ്‍ ആരംഭിച്ചത് മൂലം തൊഴില്‍ നഷ്ടത്താല്‍ പ്രവാസികളായ തൊഴിലാളികള്‍ തിരികെ മടങ്ങുന്നത് മൂലം ഗള്‍ഫ് മേഖലയില്‍ സാമ്ബത്തികമായി കുഴപ്പമൊന്നുമുണ്ടാകില്ലെന്ന് ഗള്‍ഫ് ന്യൂസ് മാദ്ധ്യമ റിപ്പോര്‍ട്ടര്‍ മുഹമ്മദ് അല്‍ അസൂമി. ഗള്‍ഫ് മേഖലയിലെ സാമ്ബത്തിക രംഗം തകരുമെന്ന് വിദേശ മാദ്ധ്യമങ്ങള്‍ തെറ്റായ വിവരം അറിയിക്കുകയാണ്. ഇത് ഗള്‍ഫ് രാജ്യങ്ങളിലെ സാമ്ബത്തിക രംഗത്ത് തകര്‍ച്ചയുണ്ടാക്കാനുള‌ള ഗൂഢ ശ്രമമാണെന്നാണ് അസൂമിയുടെ ആരോപണം. കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് മാത്രമല്ല വിദേശ തൊഴിലാളികള്‍ മടങ്ങി പോകുന്നതിനാല്‍ ഗുണമുണ്ടെന്നാണ് […]