പദ്‌മനാഭ സ്വാമി ക്ഷേത്രം കേസില്‍ സുപ്രീംകോടതി വിധി തിങ്കളാഴ്ച

തിരുവനന്തപുരം: പദ്‌മനാഭ സ്വാമി ക്ഷേത്രം കേസില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെയുള്ള ഹര്‍ജിയിലാണ് കോടതി വിധി പറയുന്നത്. തിരുവിതാംകൂര്‍ രാജകുടുംബമാണ് ഹര്‍ജി നല്‍കിയത്.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്‍റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നും 2011 ജനുവരി 31 ലെ വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്ര ഭരണത്തിനായി ഗുരുവായൂര്‍ മാതൃകയില്‍ ബോര്‍ഡ് രൂപീകരിക്കാമെന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

prp

Leave a Reply

*