പ്രചരിക്കുന്നതൊക്കെ തെറ്റ്; പ്രവാസികള്‍ മടങ്ങിപ്പോയാലും സാമ്ബത്തിക കുഴപ്പങ്ങളുണ്ടാകില്ലെന്ന് ഗള്‍ഫ് മാദ്ധ്യമ റിപ്പോര്‍ട്ട്

അബുദാബി: ലോകം മുഴുവനും കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ലോക്ഡൗണ്‍ ആരംഭിച്ചത് മൂലം തൊഴില്‍ നഷ്ടത്താല്‍ പ്രവാസികളായ തൊഴിലാളികള്‍ തിരികെ മടങ്ങുന്നത് മൂലം ഗള്‍ഫ് മേഖലയില്‍ സാമ്ബത്തികമായി കുഴപ്പമൊന്നുമുണ്ടാകില്ലെന്ന് ഗള്‍ഫ് ന്യൂസ് മാദ്ധ്യമ റിപ്പോര്‍ട്ടര്‍ മുഹമ്മദ് അല്‍ അസൂമി. ഗള്‍ഫ് മേഖലയിലെ സാമ്ബത്തിക രംഗം തകരുമെന്ന് വിദേശ മാദ്ധ്യമങ്ങള്‍ തെറ്റായ വിവരം അറിയിക്കുകയാണ്. ഇത് ഗള്‍ഫ് രാജ്യങ്ങളിലെ സാമ്ബത്തിക രംഗത്ത് തകര്‍ച്ചയുണ്ടാക്കാനുള‌ള ഗൂഢ ശ്രമമാണെന്നാണ് അസൂമിയുടെ ആരോപണം.

കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് മാത്രമല്ല വിദേശ തൊഴിലാളികള്‍ മടങ്ങി പോകുന്നതിനാല്‍ ഗുണമുണ്ടെന്നാണ് അസൂമിയുടെ കണ്ടെത്തല്‍. ഏകദേശം 45 ലക്ഷം വിദേശ തൊഴിലാളികള്‍ ഗള്‍ഫില്‍ നിന്നും മടങ്ങിയതില്‍ ഏറിയ പങ്കും അസംഘടിത മേഖലയിലാണ് ജോലി നോക്കുന്നത്. കണ്‍സ്ട്രക്ഷന്‍, സേവന മേഖലകളിലാണ് ഇത്. ഇവരില്‍ പകുതിയോളം പേര്‍ നിയമ വിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരാണെന്നാണ് മുഹമ്മദ് അല്‍ അസൂമിയുടെ കണ്ടെത്തല്‍. അതിനാല്‍ ഇവരില്‍ നിന്നും ഗുണത്തേക്കാളേറെ രാജ്യങ്ങള്‍ക്ക് ഒരു ഭാരമായി വേണം ഇവരെ കാണാന്‍. സാമൂഹികവും സാമ്ബത്തികവുമായ നിരവധി കുഴപ്പങ്ങള്‍ ഇവര്‍ സൃഷ്ടിക്കാറുണ്ട്.

ടൂറിസം, കണ്‍സ്ട്രക്ഷന്‍, ചില്ലറ വ്യാപാരം പോലെ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് ബാക്കി പകുതി. ഇവര്‍ താമസിക്കുന്നത് ആളുകള്‍ തിക്കി തിരക്കുന്ന ലേബര്‍ ക്യാമ്ബുകളിലും, വില കുറവുള‌ള താമസ സൗകര്യം ലഭ്യമാകുന്ന ഇടങ്ങളിലുമാണ്. അതിനാല്‍ ഇവര്‍ മടങ്ങിയാല്‍ ഗുണമേറെയാണ്.സാമ്ബത്തികവും സാമൂഹികവുമായ ആ കാരണങ്ങളില്‍ തൊഴിലാളികള്‍ക്ക് ബഡ്‌ജറ്റില്‍ പ്രത്യേകം തുക വകയിരുത്തേണ്ട, ഇവരുടെ ഭക്ഷണത്തിനും അടിസ്ഥാന ആവശ്യങ്ങള്‍ക്കുമുള‌ള 80 ശതമാനം ഇറക്കുമതി ചെയ്യുന്നത് കുറയുമ്ബോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വികസനത്തിന് അവ കൂടുതല്‍ ഉപയോഗിക്കാം. കുറിപ്പില്‍ പറയുന്നു.

വിദേശ തൊഴിലാളികള്‍ പണം അയയ്ക്കുന്നത് കുറയുമ്ബോള്‍ പ്രാദേശികമായി പണം കൈമാറ്റം എളുപ്പമാകും. തൊഴില്‍ പ്രാവീണ്യമില്ലാത്ത വിദേശ തൊഴിലാളികള്‍ മൂലമുള‌ള സാമൂഹിക അരക്ഷിതാവസ്ഥയ്ക്കും കുറവുണ്ടാകും. കൊവിഡ് കാലത്തിന് മുന്‍പ് ആരംഭിച്ച അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞതിനാല്‍ ഇനി അത്തരത്തില്‍ വിദേശമാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കും പോലെ പ്രതിസന്ധിയില്ലെന്നും കണക്കാക്കുന്നു.

prp

Leave a Reply

*