വാവര് പളളിയില്‍ പ്രവേശിക്കാനെത്തിയ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ്‌ചെയ്തു

പാലക്കാട്: എരുമേലി വാവര് പള്ളിയില്‍ പ്രവേശിക്കാനെത്തിയ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെ പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ പൊലീസ് അറസ്റ്റ്‌ചെയ്തു. തമിഴ്‌നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍. ശബരിമലയ്ക്ക് പിന്നാലെ വാവര് പള്ളിയിലും പ്രവേശിക്കണമെന്നാണ് യുവതികളുടെ നിലപാട്. ഇത് സംഘര്‍ഷം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിര്‍ത്തിയില്‍ ശക്തമായ വാഹന പരിശോധന ഒഴിവാക്കി ഊട് വഴികളിലൂടെ കേരളത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം സഹിതം പിടികൂടിയത്. ഇവരെ ചിറ്റൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജാരാക്കാനായി കൊണ്ടുപോയി. നേരത്തേ, […]

കൊച്ചിയില്‍ വീട്ടുടമയെ ഹോം നഴ്‌സ് കുത്തിക്കൊന്നു

കൊച്ചി: കൊച്ചിയില്‍ വീട്ടുടമയെ ഹോം നഴ്‌സ് കുത്തിക്കൊന്നു. കൊച്ചി പാലാരിവട്ടത്താണ് സംഭവം. വീട്ടുടമയായ തോബിയാസ് (34) നെയാണ് ഹോം നഴ്‌സ് ലോറന്‍സ് കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.        

ദേശീയ പണിമുടക്ക്; സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി

കോഴിക്കോട്: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന 48 മണിക്കൂര്‍ പൊതുപണിമുടക്ക് ഫലത്തില്‍ ഹര്‍ത്താലായി മാറി. കെഎസ്‌ആര്‍ടിസി- സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ടാക്സികളും ഓടാതെ ഇരുന്നതോടെ പൊതുജനം പെരുവഴിയിലായി. എക്സ്പ്രസ്സ് ട്രെയിനുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ ഭൂരിപക്ഷം തീവണ്ടികളും മണിക്കൂറുകള്‍ വൈകിയോടുകയാണ് കേരളത്തിന് പുറത്തും പലയിടത്തും തീവണ്ടികള്‍ തടയുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ആറ് മണിക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സ് സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഒന്നരമണിക്കൂര്‍ വൈകി ഏഴരയ്ക്കാണ് സര്‍വ്വീസ് ആരംഭിച്ചത്. ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസ്സ് […]

മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ 10 ശതമാനം സംവരണം നൽകാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം

ന്യൂഡല്‍ഹി: മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് നീക്കം. വാർഷികവരുമാനം എട്ട് ലക്ഷത്തിന് കീഴെ ഉള്ളവർക്കാണ് സംവരണത്തിന് യോഗ്യത ലഭിക്കുക. നിലവിൽ ഒബിസി, പട്ടികജാതി-പട്ടികവർ​ഗക്കാർക്ക് സംവരണം നൽകുന്നുണ്ട്. സർക്കാർ ജോലികളിൽ അൻപത് ശതമാനത്തിൽ കൂടുതൽ സംവരണം പാടില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിയുണ്ട്. ഈ വിധി തിരുത്തി […]

‘വിരട്ടല്‍ ഇങ്ങോട്ട് വേണ്ട’; ബി.ജെ.പിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തുമെന്ന ഭീഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട. അതിനുള്ള ശേഷി ബി.ജെ.പിയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമം നടത്തിയവരെ പിടിക്കരുതെന്നാണ് ചിലര്‍ പറയുന്നത്. ആ വിരട്ടല്‍ കേരളത്തില്‍ വേണ്ട. പട്ടാപ്പകല്‍ കൊലചെയ്യുന്നവരെപ്പോലും വെറുതെ വിടുന്ന നിലപാട് മറ്റ് സംസ്ഥാനങ്ങളില്‍ നടക്കും. കേരളത്തില്‍ നടക്കില്ലെന്നും അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ ക്രമസമാധാനനില തകര്‍ക്കാമെന്ന ആഗ്രഹം ആര്‍ക്കും വേണ്ട. സംസ്ഥാനത്തെ തകര്‍ക്കുന്ന രീതിയില്‍ ബോധപൂര്‍ണമായ അക്രമം കേരളത്തില്‍ […]

സ്വര്‍ണവുമായി പോയ കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ വാഹനം മോഷ്ടാക്കള്‍ തട്ടിക്കൊണ്ടു പോയി

തൃശ്ശൂര്‍: കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ വാഹനം അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി. തൃശൂരിൽ നിന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്ന സ്വര്‍ണ്ണമാണ് കവര്‍ന്നത്. പാലക്കാട്, ചാവടി പൊലീസ് സ്‌റ്റേഷനുകളിൽ പരാതി കൊടുത്തതായി കല്യാൺ ജ്വല്ലേഴ്സ് മാനേജ്മെന്‍റ് അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന 2 പേരെ വലിച്ചു പുറത്തിട്ട ശേഷം മോഷ്ടാക്കള്‍ സ്വര്‍ണ്ണവുമായി കടന്നു. തൃശ്ശൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ട് പോകുകയായിരുന്ന സ്വര്‍ണ്ണമാണ് കവര്‍ന്നത്. വാളയാറിന് സമീപം ചാവടിയില്‍ വച്ചാണ് മോഷ്ടാക്കളുടെ സംഘം ഇന്ന് രാവിലെ പതിനൊന്നരയോടെ സ്വര്‍ണ്ണം കൊണ്ട് പോകുകയായിരുന്ന വാഹനം തട്ടിയെടുക്കുന്നത്. പെട്രോള്‍ പമ്പിന് […]

കേക്ക് മുറിക്കാന്‍ കത്തി ചോദിച്ചു; വെയ്റ്റര്‍ മുറിച്ചത് യുവതിയുടെ കഴുത്ത്

മുംബൈ: വിവാഹ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി കേക്ക് മുറിക്കാന്‍ യുവതി കത്തി ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ വെയ്റ്റര്‍ കത്തിയുമായെത്തി യുവതിയുടെ കഴുത്തു മുറിച്ചു. ഇരുപത്തിമൂന്നുകാരനായ വെയ്റ്റര്‍ നിഷാന്ത് ഗൗഡയാണ് കേക്കുമുറിക്കാനായി കത്തി ചോദിച്ച യുവതിയേ ആക്രമിച്ചത്. മുപ്പതുകാരിയായ ഫര്‍സാന മിറത്ത് ഹോട്ടലില്‍ താമസമാക്കിയത്. വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ വേണ്ടി ഞായറാഴ്ചയാണ് സൗത്ത് ആ്രഫിക്കയില്‍ നിന്ന് ഫര്‍സാന മിറത്ത് ഇന്ത്യയില്‍ എത്തിയത്. ജെ.ബി നഗറിലുള്ള ഹോട്ടലില്‍ ഇവര്‍ ഞായറാഴ്ച അമ്മയ്‌ക്കൊപ്പം മുറി എടുക്കുകയായിരുന്നു. പല കാര്യങ്ങള്‍ക്കായി യുവതി വെയ്റ്ററെ ആറേഴു തവണ വിളിച്ചിരുന്നതായി […]

മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് വിലക്ക്; ഹര്‍ത്താല്‍ നടത്തുന്നത് ഏഴു ദിവസം മുമ്പ് പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച ഹൈക്കോടതി ഏഴുദിവസം മുമ്പ് ഹര്‍ത്താല്‍ പ്രഖ്യാപിക്കണമെന്ന് ഉത്തരവിട്ടു. സമരങ്ങള്‍ മൗലികാവകാശത്തെ ബാധിക്കരുത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഉത്തരവ് ബാധകമാണ്. നാശനഷ്ടത്തിന് ഉത്തരവാദിത്തം ഇവര്‍ ഏറ്റെടുക്കണം. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സംഘടനകളില്‍ നിന്നും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതിന് പണം ഈടാക്കും. ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍ നിയമം വേണമെന്ന് ഹൈക്കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. മതിയായ നിയമം ഇല്ലാത്തതിനാലാണ് ഹര്‍ത്താല്‍ തുടര്‍ക്കഥയാകുന്നത്. ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. […]

ജസ്‌ന നാട് വിട്ടിട്ടില്ലെന്ന് സൂചന; ജന്മനാട്ടിലും പരിസരത്തും തെരച്ചില്‍ ഊര്‍ജിതമാക്കി

കോട്ടയം: കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ കാണാതായ മുണ്ടക്കയം സ്വദേശിനി ജസ്‌ന നാടുവിട്ടിട്ടില്ലെന്ന് സൂചന. മുക്കൂട്ടുതറ കേന്ദ്രീകരിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. ഇതോടെ പുറത്ത് വന്ന സാക്ഷി മൊഴികള്‍ കള്ളമാകുന്നു. ജസ്‌നയെ കണ്ടുവെന്ന് പറഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. കൂടാതെ ബസില്‍ കണ്ടുവെന്ന് പറയുന്ന സ്‌കൂള്‍ സഹപാഠിയെയും കൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ജസ്‌നയുടെ തിരോധാനത്തെക്കുറിച്ച്‌ താമസിയാതെ നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അന്വേഷണ സംഘം. അന്വേഷണം അത്രകണ്ട് ഊര്‍ജിതമാക്കിയിരിക്കുകയാണ്.  ജസ്‌നയുടെ വീട്ടില്‍ […]

ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് തയ്യാറാകണമെന്ന് ഹൈക്കോടതി

കൊച്ചി: നാളത്തെ പണിമുടക്കില്‍ സ്വീകരിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിക്കും സ്വകാര്യ വാഹനങ്ങള്‍ക്കും സുരക്ഷ നല്‍കും. സ്‌കൂളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കും സുരക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഹര്‍ത്താലിന് എതിരെ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് തയ്യാറാകണമെന്ന് ഹൈക്കോടതി പറഞ്ഞു. ചെറിയ കാര്യങ്ങള്‍ക്ക് ഹര്‍ത്താല്‍ നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇടപെടുന്നതിന് പരിമിതിയുണ്ട്. ഹര്‍ത്താലിന് മുന്‍കൂര്‍ നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്‌നമെന്ന് ഹൈക്കോടതി പറഞ്ഞു. […]