വിശ്വാസവും മതവും ചര്‍ച്ച ചെയ്യുമ്പോള്‍ ആലപ്പാട് കാണാതെ പോകരുത്; സേവ് ആലപ്പാട് ഹാഷ് ടാഗുമായി പൃഥിരാജ്

കൊച്ചി:കൊല്ലം ജില്ലയിലെ ആലപ്പാട് അശാസ്ത്രീയ കരിമണല്‍ ഖനനത്തിനെതിരെ നടത്തുന്ന ജനകീയസമരത്തിന് പിന്തുണയുമായി നടന്‍ പൃഥിരാജ്. സമരരംഗത്തുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെയാണ് പൃഥിരാജ് പിന്തുണയറിയിച്ചത്. വിശ്വാസവും മതവും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ആലപ്പാട് സമരം കാണാതെ പോവരുതെന്ന് പൃഥിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇവരുടെ അവസ്ഥയെ കുറിച്ച്‌ പറയാന്‍ ഏറെ പ്രയാസമുണ്ട്. അവിടെ താമസിക്കുന്നവരുടെ ചിത്രം അതി ദയനീയമാണ്. പ്രൈംടൈം ഡിബേറ്റുകളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാതെ പോവരുത്. നമ്മള്‍ ഉയര്‍ത്തുന്ന ഈ ശബ്ദം കൂട്ടായ ശബ്ദമായി മാറുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്ന് പൃഥിരാജ് പറഞ്ഞു. […]

വിശപ്പ് സഹിക്കാന്‍ കഴിയാതെ കീടനാശിനി കഴിച്ച ആദിവാസി കുട്ടി മരിച്ചു

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കീടനാശിനി കഴിച്ച ആദിവാസി കുട്ടി മരിച്ചു. വിശപ്പ് സഹിക്കാന്‍ കഴിയാതെ കീടനാശിനി എടുത്ത് കഴിക്കുകയായിരുന്നു കുട്ടി. ദേശീയ ബാലാവകാശ കമ്മീഷന്‍ ‍(എന്‍സിപിസിആര്‍) സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. ഡിസംബര്‍ 31 ന് മധ്യപ്രദേശിലെ രത്‌ലാം ജില്ലയിലായിരുന്നു സംഭവം. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി എന്‍സിപിസിആറിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിശന്ന കുട്ടി എത്ര ചോദിച്ചിട്ടും അടുത്തുളള റേഷന്‍ കടയില്‍ നിന്നും ഭക്ഷണം കൊടുത്തില്ല. തുടര്‍ന്ന് വിശപ്പ് സഹിക്കാന്‍ കഴിയാതെ കുട്ടി കീടനാശിനി കഴിക്കുകയായിരുന്നു. അതേസമയം കുട്ടിയുടെ വയസ്സോ […]

കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി തന്നെ എത്തുമെന്ന് എന്‍.കെ.പ്രേമന്ദ്രന്‍

കൊല്ലം: ജനങ്ങള്‍ കാത്തിരുന്ന കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിര്‍വഹിക്കുമെന്ന് എന്‍.കെ.പ്രേമന്ദ്രന്‍ എംപി. ഈ മാസം 15നായിരിക്കും ഉദ്ഘാടനം നടക്കുകയെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ, ബൈപ്പാസ് ഉദ്ഘാടനം അടുത്ത മാസമാകും നടക്കുകയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കിയിരുന്നു. ബൈപ്പാസില്‍ പോസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. പ്രധാനമന്ത്രിയാണോ ബൈപ്പാസ് ഉദ്ഘാടനത്തിന് വരുന്നതെന്ന കാര്യം സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായം പറഞ്ഞിരുന്നില്ല. പ്രധാനമന്ത്രി വരുന്നത് സന്തോഷമുള്ള കാര്യമാണെന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് […]

ഹോംനഴ്‌സ് വീട്ടുടമയെ കുത്തിക്കൊന്ന സംഭവം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പാലാരിവട്ടം: നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹോം നഴ്‌സ് വീട്ടുടമയെ കൊലപ്പെടുത്തിയത് സ്വന്തം അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. എറണാകുളം പാലാരിവട്ടത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. പാലാരിവട്ടം കളവത്ത് റോഡില്‍ ചെല്ലിയംപുറം തോബിയാസ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹോം നഴ്സ് ലോറന്‍സിനെ (52) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തോബിയാസ് ലഹരിയ്ക്കടിമയായിരുന്നെന്നാണ് വിവരം. തോബിയാസ് അമ്മയുടെ കഴുത്ത് ഞെരിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെന്നും ഇതിനു സാധിക്കാതെ വന്നപ്പോള്‍ കത്തികൊണ്ട് കുത്തുകയായിരുന്നെന്നുമാണ് ലോറന്‍സ് […]

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ക്ക് അജണ്ടയുണ്ടോ എന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്ക് അജണ്ടയുണ്ടോയെന്ന് ഹൈക്കോടതി. സര്‍ക്കാരിന് അജണ്ടയുണ്ടെന്ന് പറയുന്നില്ല. എന്നാല്‍ അജണ്ടയുള്ളവരെ തിരിച്ചറിയണം. വിശ്വാസികളാണോ ദര്‍ശനം നടത്തിയ യുവതികളെന്നും കോടതി ചോദിച്ചു. സര്‍ക്കാരിന്‍റെയോ പൊലീസിന്‍റെയോ പ്രകടനങ്ങള്‍ ശബരിമലയില്‍ അനുവദിക്കില്ല. സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. യുവതികള്‍ ശബരിമലയിലെത്തിയത് എന്തെങ്കിലും സ്ഥാപിച്ചെടുക്കാനാണോ?. ശബരിമല വിശ്വാസികള്‍ക്കുള്ള ഇടമാണെന്നും കോടതി പറഞ്ഞു. മനിതി സംഘത്തിന്‍റെ വാഹനം പമ്പയിലേക്ക് കടത്തിവിട്ടതിന് വിശദീകരണം നല്‍കണം. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കരുതെന്ന കോടതി ഉത്തരവ് ലംഘിച്ചതിനാണ് നടപടി.

കൊല്ലം ബൈപാസ് ഉദ്ഘാടനത്തെ ചൊല്ലി തർക്കം മുറുകുന്നു

കൊല്ലം: കേരളത്തിൽ മറ്റൊരു ഉദ്ഘാടന വിവാദം കൂടി. കൊല്ലം ബൈപാസ് ഉദ്ഘാടനമാണ് പുതിയ രാഷ്ട്രീയ തർക്കത്തിന് വേദിയാകുന്നത്. സംസ്ഥാന സർക്കാരും ബിജെപിയും കൊമ്പുകോർക്കുന്ന പുതിയൊരു ഉദ്ഘാടന ചടങ്ങായി കൊല്ലം ബൈപാസ് തുറക്കൽ മാറുകയാണ്. കേന്ദ്ര കേരള സർക്കാരുകൾ തുല്യ പണം ചെലവഴിച്ച പദ്ധതിയാണിത് നാലര പതിറ്റാണ്ട് കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപാസ് തുറക്കുമ്പോള്‍ ആര് ഉദ്ഘാടനം ചെയ്യും എന്ന തർക്കമാണ് അവശേഷിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഫെബ്രുവരിയിൽ മുഖ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യാനായിരുന്ന സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ നീക്കം. എന്നാൽ […]

അല്‍ഫോന്‍സ് പുത്രന്‍റെ കുഞ്ഞിന്‍റെ മാമോദീസ ചടങ്ങില്‍ താരമായി നസ്രിയ- video

മലയാള സിനിമയുടെ ക്യൂട്ട് നായികയാണ് നസ്രിയ നസിം. വിവാഹിതയായ ശേഷവും താരത്തോടുള്ള സ്‌നേഹം ആരാധകര്‍ക്ക് ഒട്ടും കുറഞ്ഞിട്ടില്ല. ഫെയ്‌സ്ബുക്കില്‍ സജീവമായ നടിയോട് സംസാരിക്കാന്‍ ആരാധകര്‍ എന്നും തിടുക്കം കൂട്ടിയിരുന്നു. ഏതു ചടങ്ങായാലും നസ്‌റിയ ഉണ്ടെങ്കില്‍ പിന്നെ ക്യാമറ താരത്തിനു പിന്നാലെയാകും. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ കുഞ്ഞിന്‍റെ മാമോദീസാച്ചടങ്ങിലും താരമായത് നസ്‌റിയ തന്നെ. ചടങ്ങിന്‍റെ വിഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നത് നസ്‌റിയ ആണ്. നസ്‌റിയ അനുജന്‍ നവീനൊപ്പമാണ് ചടങ്ങിനെത്തിയത്. ടൊവീനോ തോമസ്, അപര്‍ണ ബാലമുരളി, സിജു വില്‍സന്‍, കുഞ്ചന്‍, രമേഷ് പിഷാരടി […]

മാര്‍ച്ചോടെ മൊബൈല്‍ വാലറ്റ് കമ്പനികള്‍ പൂട്ടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

ബെംഗളുരു: 2019 മാര്‍ച്ചോടെ മൊബൈല്‍ വാലറ്റ് കമ്പനികള്‍ പൂട്ടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. 2019 ഫെബ്രുവരി അവസാനത്തോടെ ഉപഭോക്താക്കളുടെ കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണിത്. 2017 ഒക്ടോബറിലാണ് മൊബൈല്‍ വാലറ്റുകള്‍ക്ക് റിസര്‍വ് ബാങ്ക് ഈ നിര്‍ദേശം നല്‍കിയത്. എന്നാല്‍ മിക്കവാറും കമ്പനികള്‍ ഇനിയും ബോയമെട്രിക് അല്ലെങ്കില്‍ ഫിസിക്കല്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ല. 95 ശതമാനത്തിലേറെ മൊബൈല്‍ വാലറ്റുകളുടെ പ്രവര്‍ത്തനം മാര്‍ച്ചോടെ നിലയ്ക്കുമെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെയ്‌മെന്‍റ് കമ്പനിയുടെ സീനിയര്‍ എക്‌സിക്യുട്ടീവ് പറയുന്നു.      

നി​ല​പാ​ടി​ലു​റ​ച്ച്‌ വ്യാ​പാ​രി​ക​ള്‍: കോ​ഴി​ക്കോ​ട്ടും കൊ​ച്ചി​യി​ലും ക​ട​ക​ള്‍ തു​റ​ന്നു

കൊച്ചി: പണിമുടക്കില്‍ കടകള്‍ തുറക്കുമെന്ന നിലപാടിലുറച്ച്‌ വ്യാപാരികള്‍. കോഴിക്കോട് മിഠായിത്തെരുവിലും കൊച്ചി ബ്രോഡ്‌വേയിലും നേരത്തെ അറിയിച്ചതുപോലെ കടകള്‍ തുറന്നു.  ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നുമുണ്ട്. ക‍ഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്നപ്പോള്‍ രണ്ടിടങ്ങളിലും സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍, വ്യാപാരികള്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് എല്ലാ സുരക്ഷയും നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചു

കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കാനാവില്ലന്ന് അധികൃതര്‍. കേരള തമിഴ്‌നാട് ബോര്‍ഡറിലെ വിദ്യ വനം ഹയര്‍സെക്കന്‍ററി സ്‌കൂളാണ് ബിന്ദുവിന്‍റെ പതിനൊന്ന് വയസ്സുകാരിയായ മകള്‍ക്ക് പ്രവേശനം നിഷേധിച്ചത്. മുമ്പ് അഡ്മിഷന്‍ നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ച സ്‌കൂളില്‍ എത്തിയപ്പോള്‍ പ്രവേശനം നടക്കില്ലെന്ന് പറയുകയായിരുന്നുവെന്ന് ബിന്ദു പറയുന്നു. താന്‍ ഒരു ആക്ടിവിസ്റ്റല്ലെന്നും എന്നാല്‍ എജ്യൂക്കേഷന്‍ അക്ടിവിസ്റ്റാണ് താനെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു. സ്‌കൂളിന്‍റെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നില്ലെന്നും അവര്‍ പറഞ്ഞതായും ബിന്ദു പറയുന്നു. മകള്‍ക്ക് […]