അല്‍ഫോന്‍സ് പുത്രന്‍റെ കുഞ്ഞിന്‍റെ മാമോദീസ ചടങ്ങില്‍ താരമായി നസ്രിയ- video

മലയാള സിനിമയുടെ ക്യൂട്ട് നായികയാണ് നസ്രിയ നസിം. വിവാഹിതയായ ശേഷവും താരത്തോടുള്ള സ്‌നേഹം ആരാധകര്‍ക്ക് ഒട്ടും കുറഞ്ഞിട്ടില്ല. ഫെയ്‌സ്ബുക്കില്‍ സജീവമായ നടിയോട് സംസാരിക്കാന്‍ ആരാധകര്‍ എന്നും തിടുക്കം കൂട്ടിയിരുന്നു. ഏതു ചടങ്ങായാലും നസ്‌റിയ ഉണ്ടെങ്കില്‍ പിന്നെ ക്യാമറ താരത്തിനു പിന്നാലെയാകും. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ കുഞ്ഞിന്‍റെ മാമോദീസാച്ചടങ്ങിലും താരമായത് നസ്‌റിയ തന്നെ.

ചടങ്ങിന്‍റെ വിഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നത് നസ്‌റിയ ആണ്. നസ്‌റിയ അനുജന്‍ നവീനൊപ്പമാണ് ചടങ്ങിനെത്തിയത്. ടൊവീനോ തോമസ്, അപര്‍ണ ബാലമുരളി, സിജു വില്‍സന്‍, കുഞ്ചന്‍, രമേഷ് പിഷാരടി തുടങ്ങിയവരും ചടങ്ങിനെത്തി. എങ്കിലും കുഞ്ഞിനെ കളിപ്പിക്കുകയും മറ്റുള്ളവരോട് തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന നസ്‌റിയ തന്നെയായിരുന്നു ചടങ്ങിലെ താരം.

അല്‍ഫോന്‍സ് പുത്രന്‍റെ ‘നേരം’ എന്ന ചിത്രത്തില്‍ നസ്‌റിയ ആയിരുന്നു നായിക. നേരത്തിലൂടെയാണ് താരം മലയാളത്തിലെ മുന്‍നിര നായികാ പദവി സ്വന്തമാക്കുന്നതും. വിവാഹശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘കൂടെ’യില്‍ മാത്രമാണ് നസ്‌റിയ അഭിനയിച്ചത്.

Related posts

Leave a Reply

*