വിശപ്പ് സഹിക്കാന്‍ കഴിയാതെ കീടനാശിനി കഴിച്ച ആദിവാസി കുട്ടി മരിച്ചു

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കീടനാശിനി കഴിച്ച ആദിവാസി കുട്ടി മരിച്ചു. വിശപ്പ് സഹിക്കാന്‍ കഴിയാതെ കീടനാശിനി എടുത്ത് കഴിക്കുകയായിരുന്നു കുട്ടി. ദേശീയ ബാലാവകാശ കമ്മീഷന്‍ ‍(എന്‍സിപിസിആര്‍) സംഭവത്തില്‍ സ്വമേധയാ കേസെടുത്തു.

ഡിസംബര്‍ 31 ന് മധ്യപ്രദേശിലെ രത്‌ലാം ജില്ലയിലായിരുന്നു സംഭവം. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി എന്‍സിപിസിആറിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിശന്ന കുട്ടി എത്ര ചോദിച്ചിട്ടും അടുത്തുളള റേഷന്‍ കടയില്‍ നിന്നും ഭക്ഷണം കൊടുത്തില്ല.

തുടര്‍ന്ന് വിശപ്പ് സഹിക്കാന്‍ കഴിയാതെ കുട്ടി കീടനാശിനി കഴിക്കുകയായിരുന്നു. അതേസമയം കുട്ടിയുടെ വയസ്സോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

prp

Related posts

Leave a Reply

*