നഷ്ടം താങ്ങാനാകുന്നില്ലെങ്കില്‍ കെഎസ്‌ആര്‍ടിസി അടച്ചുപൂട്ടിക്കൂടേയെന്ന്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: നഷ്ടം താങ്ങാനാകുന്നില്ലെങ്കില്‍ കെഎസ്‌ആര്‍ടിസി അടച്ചുപൂട്ടിക്കൂടേ എന്ന വിമര്‍ശനവുമായി സുപ്രീം കോടതി. താല്‍ക്കാലിക ജീവനക്കാരുടെ സേവന കാലാവധി പെന്‍ഷന്‍ പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്‌ആര്‍ടിസി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. അതേസമയം താല്‍ക്കാലിക ജീവനക്കാര്‍ക്ക് സേവന കാലാവധി കണക്കാക്കി പെന്‍ഷന്‍ നല്‍കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന് എതിരെയാണ് കെഎസ്‌ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചത്. നിലവില്‍ 4000 കോടിയിലധികം നഷ്ടം ഉണ്ടെന്ന് കെഎസ്‌ആര്‍ടിസിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. താല്‍കാലിക ജീവനക്കാര്‍ക്ക് കൂടി പെന്‍ഷന്‍ നല്‍കേണ്ടിവന്നാല്‍ പ്രതിമാസം […]

‘എങ്ക വീട്ട് മാപ്പിളൈ’ ഷോ വെറും തട്ടിപ്പ്; ആര്യ വിവാഹം കഴിക്കുന്നത് തെന്നിന്ത്യന്‍ നായികയെ

വധുവിനെ കണ്ടെത്താന്‍ നടന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ കൊളുത്തി വച്ച വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടേയുള്ളൂ. 16 മത്സരാര്‍ഥികളുമായി തുടങ്ങിയ ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന ഷോയുടെ ഫൈനലിലെത്തിയത് മൂന്ന് പേരായിരുന്നു. എന്നാല്‍ ആരെയും തിരഞ്ഞെടുക്കാതെ ആര്യ പിന്മാറിയത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വച്ചത്. ഷോയിലെ ഏറ്റവുമധികം പിന്തുണ ലഭിച്ച മത്സരാര്‍ത്ഥിയായ അബര്‍നദി താന്‍ എന്ത് വന്നാലും ആര്യയെ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടില്‍ ഉറച്ചു നിന്നതും വാര്‍ത്തയായി. ഷോ അവസാനിച്ച അന്ന് മുതല്‍ ആര്യയുടെ വിവാഹ […]

മുഖ്യമന്ത്രി രാജി വയ്ക്കണം; പ്രതിഷേധവുമായി ബിജെപി എംപിമാര്‍ പാര്‍ലമെന്‍റില്‍

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തിനു പിന്നാലെ കേരളത്തിലുണ്ടായ അക്രമ സംഭവങ്ങള്‍ സംസ്ഥാന സര്‍ക്കാരിനുമേല്‍ ചാരി ബിജെപി. പിണറായി സര്‍ക്കാരിനെ പിരിച്ചു വിടണമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. നിഷികാന്ത് ദുബെ എംപിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാനത്തുണ്ടായ അക്രമങ്ങളുടെയും മറ്റും ഉത്തരവാദിത്തം  മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും   ബിജെപി എംപിമാര്‍ ആവശ്യപ്പെട്ടു. വി.മുരളീധരന്‍ എംപിയുടെ വീടിന് നേരെയുള്ള ആക്രമണത്തെക്കുറിച്ചും എംപിമാര്‍ അപലപിച്ചു.ജെ.പി.നദ്ദ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ധര്‍ണയ്ക്ക് പിന്തുണ‍യുമായെത്തിയിരുന്നു.  

സ്വകാര്യ കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ബിഎസ്എന്‍എല്‍ 5 ജിയിലേക്ക്

ആലപ്പുഴ: സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് ഭീഷണി ഉയര്‍ത്തി ബി എസ് എന്‍ എല്‍ 5 ജിയിലേക്ക്. മറ്റുളള കമ്പനികള്‍ അതിവേഗം ഫോര്‍ജിയിലേക്ക് മാറിയപ്പോള്‍ നിശബ്ദത പാലിച്ചത് ബിഎസ്എന്‍എല്ലിന്റെ ജനപ്രീതിക്ക് ഇടിവുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ  കമ്പനികള്‍ക്ക് മുന്‍പേ ഫൈവ് ജി സൗകര്യം കൊണ്ടുവരാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നത്. 2020 ഓടെ രാജ്യത്തും 2022 ഓടെ കേരളത്തിലും ഫൈവ് ജി സൗകര്യം ഏര്‍പ്പെടുത്താനാണ് തീരുമാനം. കേരളത്തില്‍ എല്ലാ ജില്ലകളിലും 4 ജി സൗകര്യം എത്തിക്കാനുള്ള പരിശ്രമത്തിലാണ്  ബിഎസ്എന്‍എല്‍ അധികൃതര്‍. ഇതോടനുബന്ധിച്ച് […]

തല മുണ്ഡനം ചെയ്ത് നടി ലെന

തല മുണ്ഡനം ചെയ്ത് പുത്തല്‍ ലുക്കില്‍ നടി ലെന. പുതിയ മ്യൂസിക് ആല്‍ബം ബോധിയിലാണ് പ്രേക്ഷകരെ ഞെട്ടിക്കുന്ന ലുക്കില്‍ മലയാളത്തിന്‍റെ പ്രിയ നായിക ലെന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ലെനയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മുന്‍പ് ചില സിനിമകളുടെ ഭാഗമായി ലെന ഷോര്‍ട് ഹെയര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഗോദ സഹ സംവിധായകനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ‘ബോധി, ഗതി, മുക്തി’ എന്ന ത്രിഭാഷാ സംഗീത ആൽബത്തിലാണ് വ്യത്യസ്ത ലുക്കിൽ ലെന എത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രി-ഭാഷ ആൽബമെന്ന […]

ഇന്നത്തെ സ്വര്‍ണവില

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 23,560 രൂപയാണ് വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,945 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 160 രൂപ ആഭ്യന്തര വിപണിയില്‍ കുറവുണ്ടായിരുന്നു.  

ശബരിമല യുവതീ പ്രവേശനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‍ ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കേരളത്തിലെ സിപിഎം അക്രമം ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും ശ്രീധരന്‍പിള്ള. ഭരണസ്വാധീനം ഉണ്ടെന്നുള്ളതിന്‍റെ ബലത്തില്‍ എതിരാളികളെ ഇല്ലാതാക്കാനുള്ള ശ്രമത്തെ നിയമപരമായും ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടും ബിജെപി നേരിടും. ആസൂത്രിതമായ ഉന്മൂലന ശ്രമത്തിനെതിരെ നിയമപരമായി പോരാടുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. വിഷയത്തെ ഗൗരവത്തോടെയാണ് കേന്ദ്ര നേതൃത്വം കാണുന്നതെന്നും എല്ലാ പിന്തുണയും അവരുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. അതിനിടെ ശബരിമല വിഷയം ഉന്നയിച്ച്‌ […]

മോശം മുഖ്യമന്ത്രിയാരെന്ന് ഗൂഗിളിനോട് ചോദിച്ചാല്‍ ലഭിക്കുന്നത് പിണറായി വിജയന്‍റെ പേര്

കോഴിക്കോട്: ഗൂഗിളില്‍ മോശം മുഖ്യമന്ത്രിയാരെന്ന് സെര്‍ച്ച് ചെയ്താല്‍ വരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേര്. പിണറായി വിജയന്‍റെ വിക്കി പീഡിയ പേജാണ് തിരച്ചിലില്‍ ആദ്യമെത്തുക. പിണറായി വിജയനെതിരെ ശബരിമല വിഷയത്തില്‍ വലിയ രീതിയിലുള്ള ക്യാമ്പയിനിങ്ങാണ് നടക്കുന്നത്. ഇതിന്‍റെ ഭാഗമാണ് സെര്‍ച്ച് റിസള്‍ട്ട് എന്നാണ് ആരോപണം. ഇതിനെതിരെ പ്രതിരോധ ക്യാമ്പയിനിങ്ങും നടക്കുന്നുണ്ട്. ഈ ഉത്തരത്തിന് ശരിയായ ഫീഡ്ബാക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ക്യാമ്പയിനിങ്ങാണ് സാമൂഹിക മാധ്യമത്തില്‍ നടക്കുന്നത്. അതേസമയം best chief minister of Kerala എന്ന് തിരഞ്ഞാലും പിണറായി […]

ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. 106-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇതിനെ തുടര്‍ന്ന് പുതുതായി ലൈസന്‍സെടുക്കുന്നവര്‍ക്കുപുറമേ നിലവില്‍ ഡ്രൈവിങ് ലൈസന്‍സുള്ളവരും ആധാര്‍ കാര്‍ഡുമായി ബന്ധപ്പിക്കേണ്ടിവരും. പുതിയ നിയമെ വരുന്നതോടെ വ്യാജ ഡ്രൈവിങ് ലൈസന്‍സുകള്‍ പൂര്‍ണമായും തടയാനാകുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. നിലവില്‍ അപടകത്തിലോ മറ്റ് കുറ്റകൃത്യങ്ങളിലോപ്പെട്ട് ഒരു സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍ലസ് റദ്ദാക്കപ്പെട്ടയാള്‍ മറ്റ് സംസ്ഥാനങ്ങളിലെത്തി […]

സംസ്ഥാനത്തുണ്ടാകുന്ന കലാപങ്ങള്‍ക്കെല്ലാം കാരണം സംസ്ഥാന സര്‍ക്കാര്‍: ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന കലാപങ്ങള്‍ക്കെല്ലാം കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ അത് സംരക്ഷിക്കാന്‍ വിശ്വാസികള്‍ രംഗത്ത് വരുന്നതില്‍ തെറ്റുപറയാനാകില്ലെന്നും അതിന് രാഷ്ട്രീയനിറം കൊടുത്തു പ്രതിരോധിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവോത്ഥാനത്തിന്‍റെ പേര് പറഞ്ഞ് ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുളള ആസൂത്രിതമായ ശ്രമമാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സമാധാനപരമായി പരിഹരിക്കാവുന്ന പ്രശ്‌നം സര്‍ക്കാര്‍ സങ്കീര്‍ണമാക്കിയതും സര്‍ക്കാരാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അതേസമയം എന്‍എസ്എസ് കലാപകരികളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് മന്ത്രി കടകംപളളി […]