വീണ്ടും കോപ്പിയടി വിവാദത്തില്‍പ്പെട്ട് ദീപാ നിശാന്ത്

തൃശ്ശൂര്‍: യുവ കവി എസ് കലേഷിന്‍റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ദീപാ നിശാന്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഇനിയും അവസാനമായില്ല. അതിനിടയില്‍ കോപ്പിയടിയുമായി ബന്ധപ്പെട്ട് വീണ്ടും ദീപാനിശാന്തിനെതിരെ ആരോപണം. ഇത്തവണ ഫെയ്‌സ്ബുക്ക് ബയോ എഴുതിയത് കോപ്പിയടിച്ചെന്നാണ് കേരള വര്‍മ്മ കോളേജിലെ അധ്യാപികയായ ദീപാ നിശാന്തിനെതിരെയുള്ള ആരോപണം. കേരള വര്‍മയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ശരത് ചന്ദ്രന്‍റെ കവിതയാണ് ദീപാ നിശാന്ത് ബയോ ആയി നല്‍കിയിരുന്നത്. കടപ്പാട് വയ്ക്കാതെയാണ് ബയോ നല്‍കിയിരുന്നത്. ഇത് വന്‍ വിമര്‍ശനത്തിന് കാരണമായതോടെ ഫെയ്‌സ്ബുക്കിലെ ബയോ ദീപാ നിശാന്ത് […]

കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായ ദേശീയ പണിമുടക്ക്‌ ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായ ദേശീയ പണിമുടക്കിന‌് ഇന്ന്‌ അര്‍ദ്ധരാത്രിയോടെ തുടക്കമാകും. 12 ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നടക്കുന്ന പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത് പത്തോളം തൊ‍ഴിലാളി സംഘടനകളാണ്. അധ്യാപകരും, ജീവനക്കാരും, മോട്ടോര്‍ തൊ‍ഴിലാളികളും, ഫാക്ടറി ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളാകും. രാജ്യത്തെ മു‍ഴുവന്‍ ജീവനക്കാരുടെയും മിനിമം കൂലി 18000 രൂപയാക്കുക, റെയില്‍വേ സ്വകാര്യവല്‍കരണ നീക്കം ഉപേക്ഷിക്കുക, പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാതിരിക്കുക, തൊ‍ഴിലെടുക്കുന്നവര്‍ക്ക് മിനിമം 3000 രൂപ പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി രാജ്യത്തെ തൊ‍ഴിലാളികള്‍ ആഹ്വാനം ചെയ്ത […]

പത്താമുട്ടത്ത് പള്ളിയില്‍ അഭയം പ്രാപിച്ചവര്‍ക്ക് മോചനം: അക്രമം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കോട്ടയം: പത്താമുട്ടത്ത് കരോള്‍ സംഘത്തെ അക്രമിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അക്രമം ഭയന്ന് സെന്‍റ് പോള്‍ ആംഗ്ലിക്കന്‍ പള്ളിയില്‍ കഴിയുന്ന സംഘം ഇന്ന് വീടുകളിലേക്ക് മടങ്ങും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന സമാധാന യോഗത്തിലാണ് തീരുമാനമായത്. അന്വേഷണത്തിനോട് സിപിഎമ്മും ഡിവൈഎഫ്‌ഐയും സഹകരിക്കും. അക്രമത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ ആണെന്നായിരുന്നു പള്ളിയില്‍ കഴിഞ്ഞുവന്നിരുന്നവരുടെ ആരോപണം. ഡിസംബര്‍ ഇരുപത്തിമൂന്നിനാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തിന് നേരെ അക്രമം നടന്നത്. സംഭവത്തില്‍ ആറ് ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരെ കോടതി ജാമ്യത്തില്‍ […]

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

മുംബൈ: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി മുംബൈയിലെ പ്രത്യേക കോടതി പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതോടെ ഇന്ത്യയിലുള്ള മല്യയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടുകെട്ടാം. മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കോടതിയെ സമീപിച്ചത്. എസ്.ബി.ഐ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്താണ് മല്യ രാജ്യം വിട്ടത്.

പതിനെട്ടടവും പയറ്റാനൊരുങ്ങി പോലീസ്; ഇനി യൂണിഫോമില്ല, പകരം അയ്യപ്പ വേഷവും ഇരുമുടിക്കെട്ടും

പത്തനംതിട്ട: ശബരിമലയില്‍ പ്രതിഷേധക്കാരെ നിരീക്ഷിക്കാനും സുരക്ഷ നല്‍കാനുമായി അടവുകള്‍ മാറ്റി പരീക്ഷിക്കാനൊരുങ്ങി പൊലീസ് യൂണിഫോമിന് പകരം പെട്ടെന്നു തിരിച്ചറിയാതിരിക്കാന്‍ അയ്യപ്പ വേഷവും ഇരുമുടിക്കെട്ടുമേന്തിയാരിക്കും ഇനി പൊലീസിന്‍റെ നില്‍പ്പ്. സന്നിധാനത്തേക്കു പോകാന്‍ എത്തുന്ന യുവതികള്‍ക്ക് സുരക്ഷനല്‍കുന്നതിനു പൊലീസുകാരെ ഉള്‍പ്പെടുത്തി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രത്യേക മഫ്തി സംഘത്തെയും നിയോഗിക്കാനാണ് ആലോചന. യൂണിഫോണിലുള്ള പൊലീസുകാര്‍ യുവതികള്‍ക്ക് അകമ്പടി പോകുന്നതിനാലാണു പെട്ടെന്നു തിരിച്ചറിയുന്നതും പ്രതിഷേധം ഉണ്ടാകുന്നതെന്നുമാണ് വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് അയ്യപ്പവേഷം ധരിച്ച പൊലീസ് മതിയെന്നു തീരുമാനിച്ചത്. വനിതാമതിലിന്‍റെ പിറ്റേന്നു […]

ഹിമാചല്‍പ്രദേശില്‍ സ്കൂള്‍ ബസ് മറിഞ്ഞ് 5 കുട്ടികള്‍ മരിച്ചു

ഷിംല: ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. സമീര്‍ (5), ആദര്‍ശ് (7), കാര്‍ത്തിക് (14), അഭിഷേക്, സഹോദരി സഞ്ജന, നൈതിക് ചൗഹാന്‍ എന്നിവരാണ് മരിച്ചത്. സന്‍ഗ്രയിലെ ദാവ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഹിമാചല്‍ പ്രദേശിലെ സിര്‍മര്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. കുട്ടികളേയും കയറ്റി സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. വണ്ടി റോഡില്‍നിന്ന് തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് വാര്‍ത്ത വിതരണ […]

ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ല; ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

തിരുവനന്തപുരം: ഈ മാസം 8, 9 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാവ് എളമരം കരീം. ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്‍റെത് തൊഴിലാളി വിരുദ്ധ നയമെന്ന് ആരോപിച്ചാണ് വിവിധ സംഘടനകള്‍ പണിമുടക്ക് നടത്തുന്നത്. പണിമുടക്കിന് കേരളത്തിലെ എല്ലാ വിഭാഗം തൊഴിലാളികളും അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. കുറച്ചും കൂടി ശക്തമായി പ്രതിഷേധം അറിയിക്കാനാണ് 48 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നത്. കടകള്‍ക്ക് കല്ലെറിയില്ല. തൊഴിലാളികളേയും ബാധിക്കുന്ന ആവശ്യത്തിനാണ് […]

എല്ലാവരുടെയും കുത്തുവാക്കുകള്‍, ആത്മഹത്യയെക്കുറിച്ച് ആലോചിച്ചു: സ്വാസിക

മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയ താരമാണ് സ്വാസിക. സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ സ്വാസിക അഭിനയിച്ചിട്ടുണ്ടെങ്കിലും സീത എന്ന ഒറ്റ സീരിയലിലൂടെയാണ് സ്വാസിക ശ്രദ്ധിക്കപ്പെട്ടത്. അവതാരകയായും സ്വാസിക പ്രത്യക്ഷപ്പെടാറുണ്ട്. അയാളും ഞാനും തമ്മില്‍, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളിലെ സ്വാസികയുടെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയായിരുന്നു എന്നും തന്‍റെ സ്വപ്നമെന്നും സിനിമകള്‍ ഇല്ലാതായ സമയത്ത് ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ടെന്നും സ്വാസിക പറയുന്നു. സിനിമയായിരുന്നു ലക്ഷ്യം. അഭിനയിക്കണം, വലിയ നടിയായി അറിയപ്പെടണം എന്നൊക്കെയായിരുന്നു ആഗ്രഹം. തമിഴിലായിരുന്നു തുടക്കം. ഒരു മാഗസിനില്‍ […]

കൗരവരുടെ ജനനം ടെസ്റ്റ് ട്യൂബ് വഴിയെന്ന് ആന്ധ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍

ജലന്ധര്‍: വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭാരതീയര്‍ ശാസ്ത്രസാങ്കേതികവിഷയങ്ങളില്‍ മികവ് തെളിയിച്ചിരുന്നെന്ന് ആന്ധ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജി. നാഗേശ്വര റാവു . മൂലകോശ ഗവേഷണം, ടെസ്റ്റ് ട്യൂബ് കോശ സങ്കലനം, മിസൈല്‍ വിക്ഷേപണം തുടങ്ങിയ മേഖലകളില്‍ ഭാരതീയര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് രാമായണവും മഹാഭാരതവും വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. ജലന്ധറില്‍ നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ് റാവു തന്‍റെ കണ്ടെത്തല്‍ വെളിപ്പെടുത്തിയത്. മൂലകോശ ഗവേഷണവും ടെസ്റ്റ് ട്യൂബ് ശിശുവിനെ ഉല്‍പ്പാദിപ്പിക്കുവാനുളള സാങ്കേതികവിദ്യയും നിലവിലുണ്ടായിരുന്നതാണ് നൂറ് കൗരവര്‍ ഉണ്ടായതിനു പിന്നിലെ വസ്തുതയെന്നാണ് റാവുവിന്‍റെ പ്രസ്താവന.  […]

നടി സിമ്രാന്‍ സിംഗ് മരിച്ച നിലയില്‍

ഒഡിഷ: സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടത്. നടിയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗും ലഭിച്ചിട്ടുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. നടിയുടെ ഭര്‍ത്താവ് രഞ്ജു സുന കൊലപാതകമാണെന്ന ആരോപണം നിഷേധിച്ചു. അതേസമയം, സിമ്രാനെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരണത്തിന് മുന്‍പ് നടി സുഹൃത്തിന് ഒരു […]