കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായ ദേശീയ പണിമുടക്ക്‌ ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായ ദേശീയ പണിമുടക്കിന‌് ഇന്ന്‌ അര്‍ദ്ധരാത്രിയോടെ തുടക്കമാകും. 12 ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നടക്കുന്ന പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത് പത്തോളം തൊ‍ഴിലാളി സംഘടനകളാണ്. അധ്യാപകരും, ജീവനക്കാരും, മോട്ടോര്‍ തൊ‍ഴിലാളികളും, ഫാക്ടറി ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളാകും.

രാജ്യത്തെ മു‍ഴുവന്‍ ജീവനക്കാരുടെയും മിനിമം കൂലി 18000 രൂപയാക്കുക, റെയില്‍വേ സ്വകാര്യവല്‍കരണ നീക്കം ഉപേക്ഷിക്കുക, പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാതിരിക്കുക, തൊ‍ഴിലെടുക്കുന്നവര്‍ക്ക് മിനിമം 3000 രൂപ പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി രാജ്യത്തെ തൊ‍ഴിലാളികള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ചരിത്ര സംഭവമാകുമെന്നാണ് ട്രേഡ് യൂണിയന്‍ സംയുക്ത സമര സമിതിയുടെ ആത്മവിശ്വാസം. ഇന്ന് അര്‍ദ്ധരാത്രി ആരംഭിക്കുന്ന പണിമുടക്കിന് സിഐടിയു, ഐന്‍ടിയുസി, എഐടിയുസി,എച്ച്‌ എം എസ്, യുടിയുസി എന്നീവരോടൊപ്പം മുസ്ലീം ലീഗിന്‍റെ തൊ‍ഴിലാളി സംഘടനയായ എസ്ടിയുവും പങ്കെടുക്കുന്നുണ്ട്.

ബാങ്കിങ‌്, പോസ്റ്റല്‍, റെയില്‍വേ തുടങ്ങി സമസ‌്ത മേഖലയിലും പണിമുടക്ക‌് പ്രതിഫലിക്കും. ടാക‌്സികളും പൊതുവാഹനങ്ങളും പണിമുടക്കുമെന്ന‌് ട്രാന്‍സ‌്പോര്‍ട്ട‌് തൊഴിലാളികളുടെ അഖിലേന്ത്യാ ഏകോപന സമിതി പ്രഖ്യാപിച്ചു. പിന്തുണയുമായി വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന‌് നിരവധി സംഘടനകളാണ‌് രംഗത്തെത്തിയത‌്. ആള്‍ ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ‌് യൂണിയന്‍ നാഗാലാന്‍ഡ‌് ഘടകവും സംയുക്ത സംഘടനയായ അസം മോട്ടോര്‍ വര്‍ക്കേഴ‌്സ‌് യൂണിയനടക്കമുള്ള സംഘടനകളും പണിമുടക്കിന്‍റെ ഭാഗമാകും‌. സംഘടിത മേഖലയ‌്ക്കൊപ്പം തെരുവുകച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ള അസംഘടിതമേഖലയിലെ തൊഴിലാളികളും പണിമുടക്കും.

prp

Related posts

Leave a Reply

*