പണിമുടക്ക് ദിവസം ട്രെയിന്‍ തടഞ്ഞവര്‍ക്ക് കേന്ദ്രത്തിന്‍റെ മുട്ടന്‍പണി

കണ്ണൂര്‍: ദേശീയ പണിമുടക്ക് ദിവസം ട്രെയിന്‍ തടഞ്ഞതിനാല്‍ റെയില്‍വേക്കുണ്ടായ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കാനുള്ള നടപടി തുടങ്ങി. ആര്‍.പി.എഫ് ആണ് കേസെടുത്തത്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി 32 കേസുകളാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 32 കേസുകളിലായി നേതാക്കള്‍ ഉള്‍പ്പെടെ ആയിരത്തോളം സമരക്കാരാണ് പ്രതിപട്ടികയിലുള്ളത്. നാല് വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. അനധികൃതമായി സ്റ്റേഷനില്‍ പ്രവേശിച്ചു, യാത്രക്കാര്‍ക്ക് തടസം നിന്നു, റെയില്‍വേ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടഞ്ഞു തുടങ്ങിയ വകുപ്പുകളാണ് ചേര്‍ത്തിട്ടുള്ളത്. റെയില്‍വേ അധികൃതര്‍ എടുത്ത ഫോട്ടോകളില്‍നിന്നും വീഡിയോ ദൃശ്യങ്ങള്‍ […]

ദേശീയ പണിമുടക്ക് രണ്ടാം ദിവസം; ട്രെയിന്‍ തടഞ്ഞവരെ അറസ്റ്റ് ചെയ്തു നീക്കി

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസം വീണ്ടും ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിച്ച വേണാട് എക്സ്പ്രസ് ആണ് സമരക്കാര്‍ തടഞ്ഞത്. ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ച നൂറോളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ട്രെയിന്‍ തടയലിനെ തുടര്‍ന്ന് അഞ്ച് മണിക്ക് യാത്ര ആരംഭിക്കാനിരുന്ന വേണാട് 40 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. ഇന്നലെയും വേണാട് എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും സമരക്കാര്‍ തടഞ്ഞിരുന്നു. പിന്നാലെ രപ്തിസാഗര്‍ എക്സ്പ്രസ് കൂടി […]

നി​ല​പാ​ടി​ലു​റ​ച്ച്‌ വ്യാ​പാ​രി​ക​ള്‍: കോ​ഴി​ക്കോ​ട്ടും കൊ​ച്ചി​യി​ലും ക​ട​ക​ള്‍ തു​റ​ന്നു

കൊച്ചി: പണിമുടക്കില്‍ കടകള്‍ തുറക്കുമെന്ന നിലപാടിലുറച്ച്‌ വ്യാപാരികള്‍. കോഴിക്കോട് മിഠായിത്തെരുവിലും കൊച്ചി ബ്രോഡ്‌വേയിലും നേരത്തെ അറിയിച്ചതുപോലെ കടകള്‍ തുറന്നു.  ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നുമുണ്ട്. ക‍ഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്നപ്പോള്‍ രണ്ടിടങ്ങളിലും സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍, വ്യാപാരികള്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് എല്ലാ സുരക്ഷയും നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായ ദേശീയ പണിമുടക്ക്‌ ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായ ദേശീയ പണിമുടക്കിന‌് ഇന്ന്‌ അര്‍ദ്ധരാത്രിയോടെ തുടക്കമാകും. 12 ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നടക്കുന്ന പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത് പത്തോളം തൊ‍ഴിലാളി സംഘടനകളാണ്. അധ്യാപകരും, ജീവനക്കാരും, മോട്ടോര്‍ തൊ‍ഴിലാളികളും, ഫാക്ടറി ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളാകും. രാജ്യത്തെ മു‍ഴുവന്‍ ജീവനക്കാരുടെയും മിനിമം കൂലി 18000 രൂപയാക്കുക, റെയില്‍വേ സ്വകാര്യവല്‍കരണ നീക്കം ഉപേക്ഷിക്കുക, പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാതിരിക്കുക, തൊ‍ഴിലെടുക്കുന്നവര്‍ക്ക് മിനിമം 3000 രൂപ പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി രാജ്യത്തെ തൊ‍ഴിലാളികള്‍ ആഹ്വാനം ചെയ്ത […]

ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ല; ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

തിരുവനന്തപുരം: ഈ മാസം 8, 9 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാവ് എളമരം കരീം. ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്‍റെത് തൊഴിലാളി വിരുദ്ധ നയമെന്ന് ആരോപിച്ചാണ് വിവിധ സംഘടനകള്‍ പണിമുടക്ക് നടത്തുന്നത്. പണിമുടക്കിന് കേരളത്തിലെ എല്ലാ വിഭാഗം തൊഴിലാളികളും അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. കുറച്ചും കൂടി ശക്തമായി പ്രതിഷേധം അറിയിക്കാനാണ് 48 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നത്. കടകള്‍ക്ക് കല്ലെറിയില്ല. തൊഴിലാളികളേയും ബാധിക്കുന്ന ആവശ്യത്തിനാണ് […]