കൗരവരുടെ ജനനം ടെസ്റ്റ് ട്യൂബ് വഴിയെന്ന് ആന്ധ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍

ജലന്ധര്‍: വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭാരതീയര്‍ ശാസ്ത്രസാങ്കേതികവിഷയങ്ങളില്‍ മികവ് തെളിയിച്ചിരുന്നെന്ന് ആന്ധ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജി. നാഗേശ്വര റാവു . മൂലകോശ ഗവേഷണം, ടെസ്റ്റ് ട്യൂബ് കോശ സങ്കലനം, മിസൈല്‍ വിക്ഷേപണം തുടങ്ങിയ മേഖലകളില്‍ ഭാരതീയര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് രാമായണവും മഹാഭാരതവും വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. ജലന്ധറില്‍ നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ് റാവു തന്‍റെ കണ്ടെത്തല്‍ വെളിപ്പെടുത്തിയത്.

മൂലകോശ ഗവേഷണവും ടെസ്റ്റ് ട്യൂബ് ശിശുവിനെ ഉല്‍പ്പാദിപ്പിക്കുവാനുളള സാങ്കേതികവിദ്യയും നിലവിലുണ്ടായിരുന്നതാണ് നൂറ് കൗരവര്‍ ഉണ്ടായതിനു പിന്നിലെ വസ്തുതയെന്നാണ് റാവുവിന്‍റെ പ്രസ്താവന.  100 മണ്‍ഭരണികളില്‍ നിന്ന് നൂറ് കുട്ടികളുണ്ടായത് ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ഉണ്ടാകുന്നതിനോട് സമാനമല്ലേ എന്നാണ് റാവു ചോദിക്കുന്നത്.

രാമന് പല തരത്തിലുള്ള അസ്ത്ര വിദ്യകളും വശമുണ്ടായിരുന്നന്നെും രാമായണ കാലത്ത് മുതല്‍ മിസൈല്‍ സാങ്കേതിക വിദ്യ ഇന്ത്യക്കാര്‍ക്ക് അറിയാമായിരുന്നെന്നും റാവു പറഞ്ഞു. ഉന്നം പിഴക്കാത്ത രാമന്‍റെ അസ്ത്രങ്ങള്‍ ഇതിനു തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനു പുറമെ  രാവണന്‍റെ പക്കല്‍ 24 തരത്തിലുള്ള വിമാനങ്ങളുണ്ടായിരുന്നുവെന്നും ലങ്കയില്‍ നിരവധി വിമാനത്താവളങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് റാവുവിന്‍റെ കണ്ടെത്തല്‍.

prp

Leave a Reply

*