ന്യൂഡല്‍ഹി| കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 50,000 കോടി രൂപയുടെ ഗ്രാമീണ പൊതുമരാമത്ത് പദ്ധതിയായ ഗാരിബ് കല്യാണ്‍ റോജര്‍ അഭിയാന് പദ്ധതിക്ക് ഇന്ന് തുടക്കം. കൊറോണ വൈറസ് മഹാമാരിയെത്തുടര്‍ന്ന് സ്വന്തം നാടുകളിലേക്ക് തിരികെയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് പുതിയ പദ്ധതി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മോദി 50,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനം നടത്തുക. ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്, ജാര്‍ഘണ്ഡ്, […]
Category: Featured
ലോകം കൊവിഡിന്റെ അപകടകരമായ ഘട്ടത്തില്‍: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ലോകമെമ്ബാടും വൈറസ് അനിയന്ത്രിതമായി പടരുന്നതുമൂലം ലോകം കൊറോണ മഹാമാരിയുടെ പുതിയതും അപകടകരവുമായ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). മഹാമാരി അതിവേഗത്തിലാണ് വ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം 1.5 ലക്ഷം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വൈറസ് പുതിയതും അപകടകരവുമായ ഘട്ടത്തിലാണ്, മഹാമാരി തടയുന്നതിന് നിയന്ത്രണ നടപടികള്‍ തുടരേണ്ടതുണ്ട്. പലരും വീട്ടിലിരുന്ന് മടുത്തു. രാജ്യങ്ങള്‍ അവരുടെ സമൂഹത്തെ തുറന്ന് […]
ഇന്ത്യ ചൈന പോര്; ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുന്നതായി ചൈനീസ് വിദേശകാര്യമന്ത്രാലയം
ഡല്‍ഹി: പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണാനാണ് ശ്രമമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതിര്‍ത്തി ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ ആരും ചൈനീസ് സേനയുടെ പിടിയില്‍ ഇല്ലെന്ന് ഇന്നലെ കരസേനയും വ്യക്തമാക്കിയിരുന്നു. തടഞ്ഞു വച്ചിരുന്ന സൈനികരെ ചൈന വിട്ടയച്ചതിന് ശേഷമായിരുന്നു ഈ പ്രസ്താവനയെന്നാണ് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ട്. ഒരു ലെഫ്റ്റനന്‍്റ് കേണലും മൂന്ന് മേജര്‍മാരും ഉള്‍പ്പടെ പത്തു പേരെ തടഞ്ഞു വച്ചിരുന്നു എന്ന റിപ്പോര്‍ട്ട് കരസേന സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യ-ചൈന സംഘര്‍ഷം; അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കെ അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ഇന്ത്യ. ലഡാക്കിലും ലേയിലുമാണ് ഇന്ത്യ യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും വിന്യസിച്ചത്. വ്യോമസേന മേധാവി ആര്.കെ.എസ്. ബധുരിയയും ലഡാക്ക് സന്ദര്‍ശിച്ചു. സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തിലത്തില്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് വ്യോമസേന മേധാവി ലഡാക്കിലെത്തിയത്. ലേ, ശ്രീനഗര്‍ വ്യോമ താവളങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. അതിര്‍ത്തി കൈവശമാക്കാന്‍ ചൈനയുടെ സൈനികര്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. വെടിവയ്പ് ഉണ്ടായില്ല. […]
എ.ടി.എമ്മില്‍ നിന്നും 5000 രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ നിരക്ക് ഈടാക്കാന്‍ നിര്‍ദേശം
മുംബൈ: എ.ടി.എമ്മുകളില്‍ നിന്ന് 5000 രൂപയ്ക്ക് മുകളില്‍ പണം പിന്‍വലിക്കുകയാണെങ്കില്‍ ഫീസ് ഈടാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സമിതിയുടെ നിര്‍ദേശം. വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കിയതിലൂടെയാണ് ഈ വിഷയത്തെ സംബന്ധിച്ചുള്ള വിവരം പുറത്തെത്തുന്നത്. എ.ടി.എമ്മുകള്‍ വഴി ധാരാളം പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് നടപടി. ഓരോ തവണ 5000 രൂപയ്ക്ക് മുകളില്‍ പണം പിന്‍വലിക്കുമ്ബോഴും ഫീസ് ഈടാക്കും.ഇന്ത്യന്‍ ബാങ്ക് അസോസിയേഷന് ചീഫ് എക്സിക്യൂട്ടീവ് വി.ജി. കണ്ണന് അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ […]
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുക: അഭിഭാഷക പരിഷത്ത്
കൊല്ലം: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിച്ച് കൊണ്ട് ഓരോ ഇന്ത്യന്‍ പൗരനും ചൈനയെ പരാജയപ്പെടുത്തണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ.ആര്.രാജേന്ദ്രന് അഭിപ്രായപ്പെട്ടു. അതിര്‍ത്തിയില്‍ ചൈന നടത്തിയ പ്രകോപനത്തില്‍ പ്രതിഷേധിച്ച് ഭാരതീയ അഭിഭാഷക പരിഷത്ത് നടത്തിയ സംസ്ഥാന തല പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊറോണാനന്തര ലോകക്രമത്തില്‍ ഒറ്റപ്പെട്ട ചൈന അനാവശ്യ അക്രമണമാണ് നടത്തിയതെന്നദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിപാടികള്‍ക്ക് അഡ്വ:ബി. അശോക്, അഡ്വ.എസ്.രാജേന്ദ്രന്, അഡ്വ.എം.എ വിനോദ്, അഡ്വ. പി.രാജേഷ്, അഡ്വ.കെ.ആര്. അമ്ബിളി, […]
സാമ്ബത്തിക രംഗത്തും ചൈനയ്ക്ക് തിരിച്ചടി ആവശ്യം; ഇന്ത്യയ്ക്ക് വെല്ലുവിളി
ന്യൂഡല്‍ഹി: ചൈനീസ് സൈന്യം ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്തത് ഇന്ത്യ ചൈന ബന്ധത്തില്‍ ഗുരുതരമായ ഗതിഭേദമാണ് ഉണ്ടാക്കിയിരിക്കുന്നത്. 45 വര്‍ഷത്തെ ഏറ്റവും രക്തരൂഷിതമായ സംഘര്‍ഷമാണ് ഇത്തവണ ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായത്. അതുകൊണ്ട് തന്നെ നിയന്ത്രണരേഖയില്‍ മാത്രമല്ല, സാമ്ബത്തിക രംഗത്തും ചൈനയ്ക്കു തിരിച്ചടി കൊടുക്കണമെന്നാണ് വിവിധ കേന്ദ്രങ്ങളില്‍നിന്നും ഉയരുന്ന അഭിപ്രായം. അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടര്‍ന്നു രാജ്യമെങ്ങും ചൈനാവിരുദ്ധത അലയടിക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിച്ചും മറ്റും തിരിച്ചടി നല്‍കണമെന്നുമണ് പല കോണുകളില്‍ നിന്നും ഉയരുന്ന […]
ഇന്ത്യ-ചൈന സംഘര്‍ഷം : രാമക്ഷേത്ര നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
അയോദ്ധ്യ: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. രാം മന്ദിര്‍ ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യ-ചൈന സംഘര്‍ഷം: പ്രധാനമന്ത്രിയുടെ സര്‍വകക്ഷി യോഗം ഇന്ന് ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ചൈനയുടെ പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ ഔദ്യോഗികമായി 20 സൈനികരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ചൈന കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിച്ചിട്ടില്ല. പ്രിയ സച്ചിയ്ക്ക് […]
ലഡാക്ക് സംഘര്‍ഷം; തടഞ്ഞുവച്ച പത്ത് ഇന്ത്യന്‍ സൈനികരെ ചൈന മോചിപ്പിച്ചു
ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തിനിടെ തടഞ്ഞുവച്ച ഇന്ത്യന്‍ സൈനികരെ ചൈന മോചിപ്പിച്ചു. രണ്ടു രാജ്യങ്ങളും തമ്മില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചകള്‍ക്കുശേഷമാണ് ഉദ്യോഗസ്ഥരെ ചൈന വിട്ടയച്ചത്. ലൈസന്‍സില്ലാതെ നിര്‍മ്മിച്ച സാനിറ്റൈസര്‍ പിടികൂടി നാല് ഉന്നത ഉദ്യോഗസ്ഥരടക്കം പത്ത് ഇന്ത്യന്‍ സൈനികരെയാണ് ചൈന ബുധനാഴ്ച തടഞ്ഞുവച്ചത്. ഇവര്‍ വ്യാഴാഴ്ച രാത്രി മടങ്ങിയെത്തിയതായാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ ആരും ചൈനീസ് സേനയുടെ പിടിയില്‍ ഇല്ലെന്നു വ്യാഴാഴ്ച കരസേന അറിയിച്ചിരുന്നു. തടഞ്ഞുവച്ചിരുന്ന സൈനികരെ ചൈന വിട്ടയച്ചതിനു ശേഷമായിരുന്നു സൈന്യത്തിന്റെ ഈ പ്രസ്താവനയെന്നും റിപ്പോര്‍ട്ട് […]
നേപ്പാളിന്റെ മസിലുപിടിത്തം ആരെ കാണിക്കാന്‍ ? ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ ആദ്യമായി കൂടാരം കെട്ടി നേപ്പാളി സൈനികര്‍
ന്യൂഡല്‍ഹി : ഇന്ത്യന്‍ ഭൂവിഭാഗങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള ഭൂപട പരിഷ്കാരത്തിന് കഴിഞ്ഞ ദിവസം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെ ആദ്യമായി ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ സൈന്യത്തെ വിന്യസിക്കുകയാണ് നേപ്പാള്‍. ആയുധ ശേഷിയില്‍ ഇന്ത്യയുടെ ഏഴയലത്ത് പോലും നില്‍ക്കില്ലെങ്കിലും നേപ്പാളിന്റെ നീക്കങ്ങള്‍ക്കു പിന്നില്‍ ചൈനയെന്നാണ് കരുതുന്നത്. ഇന്ത്യയുടെ പ്രദേശമായ ലിപുലെഖിന് സമീപത്തായിട്ടാണ് താത്കാലികല ടെന്റുകള്‍ നേപ്പാളി സൈന്യം ഉയര്‍ത്തിയിരിക്കുന്നത്. കാളിനദിയ്ക്ക് സമീപമാണിത്. ഇതിനടുത്തായി ഹെലിപ്പാഡും തയ്യാറാക്കിയതായി വിവരമുണ്ട്. ഡസന്‍കണക്കിന് സൈനികരെയാണ് ഇവിടെ എത്തിച്ചിട്ടുള്ളത്. ഇതാദ്യമായിട്ടാണ് ഈ പ്രദേശത്ത് […]