ഗാരിബ് കല്യാണ്‍ റോജര്‍ അഭിയാന്‍; പ്രധാനമന്ത്രിയുടെ 50,000 കോടിയുടെ പദ്ധതിക്ക് ഇന്ന് തുടക്കം

ന്യൂഡല്‍ഹി| കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 50,000 കോടി രൂപയുടെ ഗ്രാമീണ പൊതുമരാമത്ത് പദ്ധതിയായ ഗാരിബ് കല്യാണ്‍ റോജര്‍ അഭിയാന്‍ പദ്ധതിക്ക് ഇന്ന് തുടക്കം. കൊറോണ വൈറസ് മഹാമാരിയെത്തുടര്‍ന്ന് സ്വന്തം നാടുകളിലേക്ക് തിരികെയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് പുതിയ പദ്ധതി.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മോദി 50,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനം നടത്തുക.

ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഘണ്ഡ്, ഒഡീഷ എന്നീ ആറ് സംസ്ഥാനങ്ങളിലെ 116 ജില്ലകളിലെ കുടിയേറ്റ തൊഴിലാളികളെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലോക്ഡൗണ്‍ സമയത്ത് 25,000 ലധികം കുടിയേറ്റ തൊഴിലാളികള്‍ ഈ സംസ്ഥാനങ്ങളിലേക്ക് തിരികെ വന്നിരുന്നു. 25 ഓളം വ്യത്യസ്ഥ തരം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച്‌ ഗ്രാമപ്രദേശങ്ങളിലെ തൊഴിലാളികള്‍ക്ക് ജോലി നല്‍കും.

ഗ്രാമ വികസനം, പഞ്ചായത്തീരാജ്, റോഡ് ഗതാഗതം, ദേശീയ പാതകള്‍, ഖനികള്‍, കുടിവെള്ളം, ശുചിത്വം, പരിസ്ഥിതി,റെയില്‍വേ, പെട്രോളിയം, പ്രകൃതിവാതകം, പുനര്‍നിര്‍മിക്കാവുന്ന ഊര്‍ജം, അതിര്‍ത്തി റോഡുകള്‍, ടെലികോം, കൃഷി എന്നീ വകുപ്പുകള്‍ ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ വഴി ഫൈബര്‍ ഒപ്റ്റിക്‌സ്, കേബിള്‍, റെയില്‍വേ ജോലികള്‍, റര്‍ബന്‍ മിഷന്‍ ജോലികള്‍, ശുചിത്വ പ്രവര്‍ത്തനങ്ങള്‍, മാലിന്യ നിര്‍മാര്‍ജനം, കൃഷി എന്നിവക്കുള്ള പരിശീലനം നല്‍കുമെന്ന് ഗ്രാമവികസന സെക്രട്ടറി എന്‍ എന്‍ സിന്‍ഹ പറഞ്ഞു.

prp

Leave a Reply

*