ഇന്ത്യ ചൈന പോര്‌; ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുന്നതായി ചൈനീസ് വിദേശകാര്യമന്ത്രാലയം

ഡല്‍ഹി: പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണാനാണ് ശ്രമമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതിര്‍ത്തി ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ ആരും ചൈനീസ് സേനയുടെ പിടിയില്‍ ഇല്ലെന്ന് ഇന്നലെ കരസേനയും വ്യക്തമാക്കിയിരുന്നു. തടഞ്ഞു വച്ചിരുന്ന സൈനികരെ ചൈന വിട്ടയച്ചതിന് ശേഷമായിരുന്നു ഈ പ്രസ്താവനയെന്നാണ് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന്‍റെ റിപ്പോര്‍ട്ട്.

ഒരു ലെഫ്റ്റനന്‍്റ് കേണലും മൂന്ന് മേജര്‍മാരും ഉള്‍പ്പടെ പത്തു പേരെ തടഞ്ഞു വച്ചിരുന്നു എന്ന റിപ്പോര്‍ട്ട് കരസേന സ്ഥിരീകരിച്ചിട്ടില്ല.

prp

Leave a Reply

*