ഇന്ത്യ-ചൈന സംഘര്‍ഷം : രാമക്ഷേത്ര നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

അയോദ്ധ്യ: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. രാം മന്ദിര്‍ ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇന്ത്യ-ചൈന സംഘര്‍ഷം: പ്രധാനമന്ത്രിയുടെ സര്‍വകക്ഷി യോഗം ഇന്ന്

ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ചൈനയുടെ പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ ഔദ്യോഗികമായി 20 സൈനികരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ചൈന കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിച്ചിട്ടില്ല.

പ്രിയ സച്ചിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ മോഹന്‍ലാലും മമ്മൂട്ടിയും

ഈ പശ്ചാത്തലത്തിലാണ് രാമക്ഷേത്ര നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. രാജ്യത്തിന്റെ സാഹചര്യം കണക്കിലെടുത്ത് ഒരു ശാന്തത വന്നതിനുശേഷം ക്ഷേത്ര നിര്‍മ്മാണത്തിനുള്ള പുതിയ തീയതി തീരുമാനിക്കുമെന്ന് രാമ ക്ഷേത്ര ട്രസ്റ്റ് അംഗം അനില്‍ മിശ്ര അറിയിച്ചു. മാത്രമല്ല അതിര്‍ത്തിയില്‍ ജീവന്‍വെടിഞ്ഞ സൈനികര്‍ക്ക് ട്രസ്റ്റ് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

prp

Leave a Reply

*