ട്രാന്‍സ്‌ജെന്‍ഡറായതിനാല്‍ റൂം നല്‍കാതെ അപമാനിച്ചെന്ന് ശീതള്‍ ശ്യാം- video

കോഴിക്കോട്: വടകരയിലെ സ്വകാര്യ ലോഡ്ജില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് റൂം നല്‍കിയില്ലെന്ന് പരാതി. മൊകേരി ഗവണ്‍മെന്‍റ് കോളെജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ആക്ടിവിസ്റ്റ് കൂടിയായ ശീതള്‍ ശ്യാമിനാണ് റൂം നിഷേധിച്ചത്. തന്നെ അപമാനിച്ചെന്ന് കാണിച്ച് ശീതള്‍ ശ്യാം പൊലീസില്‍ പരാതി നല്‍കി. ലോഡ്ജ് മാനേജര്‍ ഭാസ്‌കരനെ പൊലീസ് അറസ്റ്റ് ചെയ്തു. Posted by Sheethal Shyam Sheethalshyam on Sunday, September 30, 2018

നടന്‍ രാജ് കപൂറിന്‍റെ ഭാര്യ അന്തരിച്ചു

ന്യൂഡല്‍ഹി: അന്തരിച്ച പ്രശസ്ത ബോളിവുഡ് നടന്‍ രാജ് കപൂറിന്റെ ഭാര്യ കൃഷ്ണ രാജ് കപൂര്‍ നിര്യാതയായി. 87 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ഡല്‍ഹിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ചെന്പൂര്‍ ശ്മശാനത്തില്‍ നടത്തും. 1946 ലാണ് രാജ് കപൂര്‍ കൃഷ്ണയെ വിവാഹം ചെയ്തത്. രണ്‍ധീര്‍ കപൂര്‍, ഋഷി കപൂര്‍, രാജീവ് കപൂര്‍, റിമ ജെയിന്‍, റിതു നാന എന്നിവര്‍ മക്കളാണ്. നടന്‍ രണ്‍ബീര്‍ കപൂര്‍, കരീന കപൂര്‍, കരിസ്മ കപൂര്‍ എന്നിവര്‍ […]

ഇന്ധനവില വര്‍ദ്ധനവ്: സര്‍വീസ് നിര്‍ത്തിവെക്കാനൊരുങ്ങി സ്വകാര്യ ബസുകള്‍

കോഴിക്കോട്:  ഇന്ധനവില താങ്ങാനാകാതെ സ്വകാര്യബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാനൊരുങ്ങുന്നു. പ്രതിസന്ധി മറികടക്കാന്‍ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി നല്‍കണമെന്ന് ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നെങ്കിലും അന്തിമതീരുമാനമായിട്ടില്ല. ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുമ്പോള്‍ സര്‍ക്കാരിനു നികുതി നഷ്ടവുമുണ്ടാക്കുമെന്നാണു വിലയിരുത്തല്‍. കോഴിക്കോട് ജില്ലയില്‍ മാത്രം ഇരുന്നൂറോളം ബസുകളാണ് ഇത്തരത്തില്‍ സര്‍വീസ് നിര്‍ത്തുന്നത്. പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉടമകള്‍ ആര്‍ടിഒയ്ക്ക് സ്റ്റോപ്പേജ് നല്‍കാനുള്ള ഒരുക്കത്തിലാണ്. ഒരു ബസില്‍ ദിവസേന ശരാശരി 80 ലീറ്റര്‍ ഡീസല്‍ വേണ്ടിവരും. തൊഴിലാളികളുടെ കൂലി, സ്റ്റാന്‍ഡ് വാടക […]

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ് സാബുമോന്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവിനെ പ്രഖ്യാപിച്ചു. ഗ്രാന്‍റ് ഫിനാലെയില്‍ മൂന്ന് എലിമിനേഷനുകള്‍ക്ക് ശേഷവും അവശേഷിച്ച സാബുമോന്‍ അബ്ദുസമദ്, പേളി മാണി എന്നിവരില്‍ നിന്ന് കൂടുതല്‍ പ്രേക്ഷക വോട്ടുകള്‍ നേടിയ സാബുമോന്‍ അബ്ദുസമദ് ആണ് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ്. 1.86 കോടി വോട്ടുകളാണ് സാബുവിന് കിട്ടിയത്. രണ്ടാമതെത്തിയ പേളിക്ക് ലഭിച്ചത് 1.58 കോടി വോട്ടുകളും.നാല് മണിക്കൂറിലേറെ നീണ്ട വര്‍ണാഭമായ ഗ്രാന്‍റ് ഫിനാലെയുടെ അവസാനമായിരുന്നു പ്രഖ്യാപനം. ഗ്രാന്‍റ് ഫിനാലെയില്‍ അവശേഷിച്ച […]

പ്രളയം കഴിഞ്ഞ് ഒന്നര മാസമായിട്ടും ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ കിട്ടിയില്ല

പത്തനംതിട്ട: പ്രളയം കഴിഞ്ഞ് ഒന്നര മാസമായിട്ടും ദുരിതബാധിതര്‍ക്ക് ആശ്വാസം അകലെ. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ഇനിയും കിട്ടിയില്ലെന്നാണ് പരാതി. 10,000 രൂപ അടിയന്തര സഹായത്തിന്‍റെ വിതരണവും പൂര്‍ത്തിയായില്ല. വീട് തകര്‍ന്നവരും ജീവനോപാധി നഷ്ടപ്പെട്ടവരും ഇപ്പോഴും ദുരിതത്തിലാണ്. മൊറട്ടോറിയം നിലനില്‍ക്കെ ബാങ്കുകള്‍ വായ്പാതിരിച്ചടവിന് നോട്ടീസയക്കുന്നതായും പരാതിയുണ്ട്. പലിശരഹിത വായ്പാ പദ്ധതിയും നടപ്പായില്ല. ഇതേ തുടര്‍ന്ന് റാന്നിയിലെ വ്യാപാരികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങി. കലക്ട്രേറ്റിന് മുന്നിലാണ് സമരം.

ഇന്ധനവില ഉയര്‍ന്നുതന്നെ; പാചകവാതകത്തിനും വിലകൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധനവ് മാറ്റമില്ലാതെ തുടരുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. പാചകവാതകത്തിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോളിന് 24 പൈസ വര്‍ധിച്ച്‌ 83.73 രൂപയും, ഡീസലിന് 30 പൈസ വര്‍ധിച്ച്‌ 75.09 രൂപയുമായി. മുംബൈയില്‍ യഥാക്രമം 91.08 ഉം, 79.72 ഉം രൂപയാണ് ഇന്നത്തെ പെട്രോള്‍- ഡീസല്‍ വില. തുടര്‍ച്ചയായുള്ള ഇന്ധനവില വര്‍ധനയ്ക്ക് പുറമെ പാചകവാതകത്തിനും വില കുത്തനെ കൂട്ടി. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് 2.89 രൂപയും […]

മഴ അഞ്ച് ദിവസം കൂടി; ഇടുക്കി പത്തനംതിട്ട ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പലഭാഗത്തും പെയ്തുകൊണ്ടിരിക്കുന്ന മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ലക്ഷദ്വീപിനടുത്തായി ന്യൂനമര്‍ദ്ദം രൂപംകൊള്ളുന്നതായി കാലാവസ്ഥാവിഭാഗം പറഞ്ഞു. നിലവില്‍ ഇത് അന്തരീക്ഷച്ചുഴിയാണ്. ന്യൂനമര്‍ദ്ദസാധ്യത മൂന്നുമണിക്കൂര്‍ ഇടവിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ ഇത് അറബിക്കടലില്‍ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ സന്തോഷ് പറഞ്ഞു. ചൊവ്വാഴ്ച ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഏഴുമുതല്‍ 11 സെന്‍റാമീറ്റര്‍ വരെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം […]

എറണാകുളത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 3 പേര്‍ക്ക് പൊള്ളലേറ്റു

കൊച്ചി: എറണാകുളത്ത് ആയവനയില്‍ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. ആയവന സ്വദേശിയായ തങ്കച്ചന്‍, മകന്‍ ബിജു, ഭാര്യ അനിഷ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റ ഇവരെ മുവാറ്റുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

പത്താംക്ലാസുകാരനൊപ്പം ഒളിച്ചോടിയ അധ്യാപിക ചെന്നൈയില്‍

കഴിഞ്ഞദിവസമാണ് പത്താംക്ലാസുകാരനും അധ്യാപികയും ഒളിച്ചോടിയത്. ഇരുവരുടെയും പ്രണയത്തിന് വില്ലനായത് വീട്ടുകാര്‍ തന്നെയാണ്. പ്രണയം കുട്ടിയുടെ വീട്ടിലറിഞ്ഞപ്പോള്‍ അധ്യാപികയെ കുട്ടിയുടെ അമ്മ ഫോണില്‍ വിളിച്ചു. നേരിട്ട് വന്ന് ദേഷ്യപ്പെട്ടു. സംഗതി പ്രശ്‌നമായെന്നു കണ്ടതോടെ ഇരുവരും നാടുവിടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ ചെന്നൈയിലെ ഹോട്ടലില്‍ താമസിക്കുകയായിരുന്ന ഇവരെ ഇന്നലെ പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. 40 വയസ്സുണ്ട് അധ്യാപികയ്ക്ക്. ഉച്ചയോടെ രണ്ടുപേരെയും ചേര്‍ത്തലയിലെത്തിച്ചു. വിദ്യാര്‍ഥിയെ ജുവെനെല്‍ കോടതിയില്‍ ഹാജരാക്കിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. അതേസമയം ജുവെനെല്‍ ആക്ട് പ്രകാരവും തട്ടിക്കൊണ്ടുപോകലിനും അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. […]

ദുബായില്‍ ഇനി അല്‍പ വസ്ത്രധാരികള്‍ക്ക് പണികിട്ടും..!

ദുബൈ: രാജ്യം നിഷ്‌കര്‍ഷിക്കുന്ന വസ്ത്രധാരണച്ചട്ടം പാലിച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവും നാടുകടത്തലും ശിക്ഷയെന്ന് യുഎഇ നിയമവൃത്തങ്ങള്‍. ദുബൈയിലെ ഒരു ഷോപ്പിംഗ് മാളില്‍ അല്‍പവസ്ത്രം ധരിച്ചെത്തിയ വനിതയ്‌ക്കെതിരെ അറബ് വനിത നല്‍കിയ പരാതിയെ തുടര്‍ന്നു സെക്യൂരിറ്റി ജീവനക്കാരന്‍ അവരുടെ ശരീരം മറയ്ക്കാന്‍ ‘അബായ’ നല്‍കിയത് ട്വിറ്ററില്‍ വന്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് വിശദികരണം. സ്ത്രീയായാലും പുരുഷനായാലും പൊതുസ്ഥലങ്ങളില്‍ മാന്യമായി വസ്ത്രം ധരിച്ചെത്തിയില്ലെങ്കില്‍ ആറുമാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവും നാടുകടത്തലുമാണു ശിക്ഷ. താമസക്കാരായാലും സന്ദര്‍ശകരായാലും ഷോപ്പിങ് മാളുകള്‍, […]