ശബരിമല സ്ത്രീ പ്രവേശം; തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ഒക്ടോബര്‍ ഒന്നിന് കേരളത്തില്‍ ഹര്‍ത്താല്‍. ശിവസേനയാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. മറ്റു മത സംഘടനകളുമായി ചേര്‍ന്ന് വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ശിവസേന സംസ്ഥാന പ്രസിഡന്റ് പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ശബരിമല സ്ത്രീപ്രവേശനം വീണ്ടും കോടതിയിലേക്ക്; പന്തളം രാജകുടുംബം പുനഃപരിശോധന ഹര്‍ജി നല്‍കും

പത്തനംതിട്ട : ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാനാണ് ഇന്നു രാവിലെ ചേര്‍ന്ന പന്തളം കൊട്ടാരം നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനം എടുത്തത്. ക്ഷേത്ര ഉപദേശ സമിതി, അമ്പലപ്പുഴ, ആലങ്ങാട് പേട്ട സംഘങ്ങള്‍, നിയമജ്ഞര്‍, വിവിധ ഭക്തജന സംഘങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാനാണ് യോഗത്തിന്‍റെ തീരുമാനം. അതോടൊപ്പം തന്നെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി […]

തിരൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനഞ്ചുകാരിയെ യുവാവ് കുത്തിക്കൊന്നു

തിരൂര്‍: പ്രണയാഭ്യാര്‍ത്ഥന നിരസിച്ച ബന്ധുവായ പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കൊല്‍ക്കത്ത സ്വദേശിനി സാത്തി ബീവിയുടെ മകള്‍ സാമിന കാത്തൂണ്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയും പെണ്‍കുട്ടിയുടെ പിതാവിന്‍റെ ബന്ധുവുമായ സാദത്ത് ഹുസൈനെ(22) നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തൃക്കണ്ടിയൂര്‍ വിഷുപ്പാടത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വാടകക്കെട്ടിടത്തില്‍ സാമിനയുടെ കുടുംബത്തിനൊപ്പം തന്നെയാണ് സാദത്ത് ഹുസൈനും താമസിച്ചിരുന്നത്. കോണ്‍ക്രീറ്റ് തൊഴിലാളികളാണ് ഇവര്‍. സാദത്ത് ഹുസൈന്‍ നിരവധി തവണ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. പെണ്‍കുട്ടി എന്നാല്‍ […]

ഫേസ്ബുക്കില്‍ 5 കോടിയലധികം പ്രൊഫൈലുകള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍

ന്യൂയോര്‍ക്ക്: ഹാക്കര്‍മാരുടെ പിടിയില്‍ കുടുങ്ങി സാമൂഹ്യമാധ്യമങ്ങളിലെ ആഗോള ഭീമന്‍ ഫേസ്ബുക്ക്.  5 കോടി ആളുകളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ ചോര്‍ന്നതായി ഫേസ്ബുക്ക് അറിയിച്ചു. നേരത്തെ ഉണ്ടായ കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന് ശേഷമാണ് ഈ പുതിയ സുരക്ഷാ വീഴ്ച. ഫേസ്ബുക്കിന് വന്‍ സുരക്ഷാ വീ‍ഴ്ച പറ്റിയതായി സി.ഇ.ഒ സുക്കര്‍ബര്‍ഗ് തന്നെ വ്യക്തമാക്കി. ഹാക്ക് ചെയ്യപ്പെട്ട വിവരം ഫേസ്ബുക്ക് തന്നെയാണ് ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നത്. ഫേസ്ബുക്ക് കോഡിലെ സുരക്ഷാവീഴ്ച്ചയിലൂടെ സ്‌പെഷ്യല്‍ ഡിജിറ്റല്‍ കീ വിവരങ്ങള്‍ കരസ്ഥമാക്കിയ ഹാക്കര്‍മാര്‍ പാസ് […]

പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ്

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ്. തൃശൂര്‍ റേഞ്ച് ഐജി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെണ്‍കുട്ടിയ്ക്ക് പരാതിയില്ലെങ്കില്‍ കേസെടുക്കാനാകില്ല. ശശിക്കെതിരേ പെണ്‍കുട്ടിയോ ബന്ധുക്കളോ പോലീസില്‍ പരാതിയോ മൊഴിയോ നല്‍കിയിട്ടില്ല. പെണ്‍കുട്ടിയെ നേരിട്ടു കണ്ടിട്ടു ചോദിച്ചിട്ടും പരാതി നല്‍കിയില്ലയെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശശിക്കെതിരേ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതിയെന്നും പോലീസ് വ്യക്തമാക്കുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ നിലവില്‍ സിപിഎമ്മിന്‍റെ പ്രത്യേക കമ്മീഷനാണ് അന്വേഷണം […]

ഇന്ധന വില ഉയരുന്നു; ഡീസല്‍ വില 80 ലേക്ക്…

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു. പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഇന്ന് യഥാക്രമം 19 ഉം 22 ഉം പൈസയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 19 പൈസ കൂടി 85.28 രൂപയായി. ഡീസലിന് 22 പൈസ വര്‍ധിച്ച് 78.36 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.79 രൂപയാണ്. ഡീസല്‍ വില 80 രൂപയുടെ തൊട്ടടുത്തെത്തി. തലസ്ഥനത്ത് ഇന്നത്തെ ഡീസല്‍വില 79.88 രൂപയാണ്. കോഴിക്കോട് പെട്രോളിന് 85.65 രൂപയും ഡീസലിന് 78.73 രൂപയുമാണ് […]

പാലാരിവട്ടം മേല്‍പ്പാലത്തില്‍ ആറിടത്ത് വിള്ളല്‍..! വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയേക്കും

കൊച്ചി: ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് എറണാകുളം ബൈപ്പാസില്‍ നിര്‍മ്മിച്ച പാലാരിവട്ടം മേല്‍പ്പാലത്തില്‍ ആറിടത്ത് വിള്ളല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഭാരമേറിയ വാഹനങ്ങള്‍ നിരോധിക്കാനാണ് പരിശോധനാ ഏജന്‍സിയുടെ നിര്‍ദ്ദേശം. യാത്രക്കാരുടേയും പാലത്തിന്‍റെയും സുരക്ഷ പരിഗണിച്ചാണ് അടിയന്തിരമായി നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. 2014ല്‍ തറക്കല്ലിട്ടു, 72 കോടി മുടക്കില്‍ രണ്ടു വര്‍ഷം കൊണ്ട് നിര്‍മ്മിച്ച പാലമാണിത്. കഴിഞ്ഞ ആഴ്ച്ചയായിരുന്നു പാലത്തില്‍ പരിശോധന നടത്തിയത്. പാലത്തിലെ തൂണുകള്‍ക്ക് മുകളിലെ നിര്‍മ്മാണത്തിനാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ കണ്ടെത്തിയ രണ്ടെണ്ണത്തിന് പുറമെ ഇപ്പോള്‍ നാലെണ്ണത്തിനാണ് […]

ബാലഭാസ്‌കറിന്‍റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

തിരുവനന്തപുരം: കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്‍റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ചികിത്സ പുരോഗമിക്കുന്നത്. ഭാര്യ ലക്ഷ്മിയുടെ നില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ബാലഭാസ്‌കറിന്‍റെയും ഭാര്യയുടെയും ചികിത്സയ്ക്കായി എയിംസില്‍ നിന്നും ഡോക്ടര്‍മാരുടെ സംഘത്തെ എത്തിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിനായി ആരോഗ്യമന്ത്രി കെ കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി സംസാരിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതുണ്ട്. ബാലഭാസ്‌കറിന്‍റെ നില ഗുരുതരമായി തുടരുകയാണെങ്കിലും […]

2000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലിന് നവംബര്‍ മുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്‍റ് മാത്രം

തിരുവനന്തപുരം: ഗാര്‍ഹികേതര ഉപയോക്താക്കളുടെ വൈദ്യുതി ബില്‍ 2000 രൂപയ്ക്കു മുകളിലാണെങ്കില്‍ നവംബര്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്‍റ് മാത്രം. കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണു തീരുമാനം. വ്യവസായ, വാണിജ്യ ഉപയോക്താക്കള്‍ ഉള്‍പ്പെടെ ഗാര്‍ഹിക ഉപയോക്താക്കളല്ലാത്ത മുഴുവന്‍ പേര്‍ക്കും ഇതു ബാധകമായിരിക്കുമെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള പറഞ്ഞു. ഇന്ത്യയിലെ മിക്കവാറും എല്ലാ വൈദ്യുതി വിതരണക്കമ്പനികളും നഷ്ടത്തിലാണെന്നതിനാല്‍ ചെലവു ചുരുക്കലിന്‍റെ ഭാഗമായാണു കേന്ദ്രം ഈ നിര്‍ദേശം നല്‍കിയത്. ഇതു വഴി ജോലിഭാരം കുറയ്ക്കാനും ജീവനക്കാരെ മാറ്റി നിയമിക്കാനും […]

തൃശൂരില്‍ നേരിയ ഭൂചലനം

തൃശ്ശൂര്‍:  തൃശൂരില്‍ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം. രാത്രി 11.13 ഓടെയാണ് ശബ്ദത്തോടുകൂടി ഒരു സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ഭൂചലനം അനുഭവപ്പെട്ടത്. പ്രഭവ കേന്ദ്രവും തീവ്രതയും വ്യക്തമായിട്ടില്ല. തൃശൂര്‍ നഗരത്തില്‍ പാട്ടുരായ്ക്കല്‍, വിയ്യൂര്‍, ലാലൂര്‍, ചേറൂര്‍, ഒല്ലൂര്‍, പൂച്ചട്ടി, കണ്ണംകുളങ്ങര, കൂര്‍ക്കഞ്ചേരി, ചിയ്യാരം വിജയമാത പള്ളി, അമ്മാടം, പെരിഞ്ചേരി, കോലഴി, മണ്ണുത്തി, ആശാരിക്കാട്, പട്ടാളക്കുന്ന്, അയ്യന്തോള്‍, മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടു. വീടിന്‍റെ വാതിലുകള്‍ ശബ്ദത്തോടെ ഇളകുകയും, പാത്രങ്ങള്‍ മറിഞ്ഞു വീഴുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു.