നടന്‍ രാജ് കപൂറിന്‍റെ ഭാര്യ അന്തരിച്ചു

ന്യൂഡല്‍ഹി: അന്തരിച്ച പ്രശസ്ത ബോളിവുഡ് നടന്‍ രാജ് കപൂറിന്റെ ഭാര്യ കൃഷ്ണ രാജ് കപൂര്‍ നിര്യാതയായി. 87 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ഡല്‍ഹിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ചെന്പൂര്‍ ശ്മശാനത്തില്‍ നടത്തും.

1946 ലാണ് രാജ് കപൂര്‍ കൃഷ്ണയെ വിവാഹം ചെയ്തത്. രണ്‍ധീര്‍ കപൂര്‍, ഋഷി കപൂര്‍, രാജീവ് കപൂര്‍, റിമ ജെയിന്‍, റിതു നാന എന്നിവര്‍ മക്കളാണ്. നടന്‍ രണ്‍ബീര്‍ കപൂര്‍, കരീന കപൂര്‍, കരിസ്മ കപൂര്‍ എന്നിവര്‍ ചെറുമക്കളാണ്.

കൃഷ്ണയുടെ നിര്യാണത്തില്‍ ബോളിവുഡ് താരങ്ങളടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

prp

Related posts

Leave a Reply

*