സുവര്‍ണ്ണ പുരുഷനില്‍ കേന്ദ്ര കഥാപാത്രമായി ഇന്നസെന്‍റ്

മലയാളികളുടെ പ്രിയ താരം ഇന്നസെന്‍റ്  വീണ്ടും നായകവേഷത്തില്‍ എത്തുന്നു. നവാഗതനായ സുനില്‍ പുവെയ് ലി സംവിധാനം ചെയ്യുന്ന ‘സുവര്‍ണ പുരുഷന്‍’ എന്ന ചിത്രത്തിലാണ് ഇന്നസെന്‍റ് പ്രധാന വേഷം കൈകാര്യം ചെയ്യാന്‍ പോകുന്നത്. ഇരിങ്ങാലക്കുടയിലെ മോഹന്‍ലാല്‍ ആരാധകരെ കുറിച്ച് ഒരുക്കുന്ന ചിത്രത്തില്‍  മോഹന്‍ലാല്‍ ഫാനായ റപ്പായി എന്ന തീയേറ്റര്‍ ഓപ്പറേറ്ററെയാണ് ഇന്നസെന്‍റ്  അവതരിപ്പിക്കുക.  ലെനയും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ജെഎല്‍ ഫിലിംസിന്‍റെ  ബാനറില്‍ ജീസ് ലാസറും ലിറ്റി ജോര്‍ജുമാണ് സിനിമ നിര്‍മ്മിക്കുന്നത്.  കഥയും  തിരക്കഥയും സംവിധായകന്‍റെത് തന്നെയാണ്.  ചിത്രത്തിന്‍റെ  ഷൂട്ടിംഗ് ഇരിങ്ങാലക്കുടയില്‍ […]

‘സെക്സി ദുര്‍ഗ’ ഇനി ‘എസ്.ദുര്‍ഗ’

തിരുവനന്തപുരം: തുടക്കം മുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ച മലയാള ചിത്രം ‘സെക്സി ദുര്‍ഗ’ ഇനി ‘എസ് ദുര്‍ഗ’ എന്ന പേരില്‍ അറിയപ്പെടും. സെന്‍സര്‍ ബോര്‍ഡിന്‍റെ ഇടപെടല്‍ കൊണ്ടാണു പേരു മാറ്റേണ്ടി വന്നതെന്നു സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ അറിയിച്ചു. എന്നാല്‍, വിദേശരാജ്യങ്ങളിലും ഓണ്‍ലൈനിലും സെക്സി ദുര്‍ഗ എന്ന പേരില്‍ തന്നെ ചിത്രം പ്രദര്‍ശിപ്പിക്കും. ഇരുപതോളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ ചിത്രമാണ് ‘സെക്സി ദുര്‍ഗ’. എന്നാല്‍ ചിത്രത്തിന്‍റെ പേരിനെതിരെ ചിലര്‍ സെന്‍സര്‍ ബോര്‍ഡിനു പരാതി നല്‍കിയിരുന്നു. സെന്‍സര്‍ ചെയ്തശേഷം പേരു മാറ്റാതെ […]

ഒരുകൂട്ടം സ്ത്രീജീവിതങ്ങള്‍ ഒറ്റ ഫ്രെയിമിലാക്കി ‘ക്രോസ് റോഡ്’

സ്ത്രീകള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പത്ത് ചെറുസിനിമകളുടെ കൂട്ടായ്മയായ  ‘ക്രോസ് റോഡ്’ തീയേറ്ററുകളിലേക്ക്. പത്തു സംവിധായകര്‍ അണിനിരക്കുന്ന ചിത്രം  ഒക്ടോബര്‍ 13ന് പുറത്തിറങ്ങും. സ്ത്രീകളുടെ പ്രശ്‌നങ്ങൾ പ്രമേയമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലെനിന്‍ രാജേന്ദ്രന്‍, ശശി പറവൂര്‍, മധുപാല്‍, നേമം പുഷ്പരാജ്, അശോക് ആര്‍ നാഥ്, അവിര റെബേക്ക, ബാബു തിരുവല്ല, പ്രദീപ് നായര്‍, ആല്‍ബര്‍ട്ട് എന്നീ സംവിധായകര്‍ക്ക് പുറമെ പുതുമുഖ സംവിധായിക നയനാ സൂര്യയും ചേര്‍ന്നാണ്  സിനിമയിലെ ചെറുചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.   ആദ്യകാല നടി കാഞ്ചന, മംമ്ത മോഹന്‍ ദാസ്, […]

ദിലീപ് വീണ്ടും ഷൂട്ടിങ് തിരക്കിലേക്ക്

ദിലീപ് വീണ്ടും സിനിമാ ചിത്രീകരണ തിരക്കിലേക്ക് മുഴുകിയിരിക്കുകയാണ്. ദിലീപിന്‍റെ  അറസ്റ്റോടെ പ്രതിസന്ധിയിലായ കുമാരസംഭവം എന്ന സിനിമയുടെ ഷൂട്ടിങ്ങ് വേങ്ങരയില്‍ പുനരാരംഭിച്ചു. സമകാലീന രാഷ്ട്രീയം പ്രമേയമാകുന്ന സിനിമയ്ക്കായി  യഥാര്‍ഥ രാഷ്ട്രീയ ആവേശം പകര്‍ത്തുന്നതിനായാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര മണ്ഡലത്തിലേക്കു സിനിമാ സംഘം എത്തിയത്. മൂന്നുദിവസമാണു വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ഷൂട്ടിങ്. എറണാകുളം, ചെന്നൈ, തിരുവനന്തപുരം, തേനി എന്നിവിടങ്ങളാണു മറ്റു ലൊക്കേഷനുകള്‍. ദക്ഷിണേന്ത്യയിലെ പുതിയ താരോദയമായ സിദ്ധാര്‍ത്ഥ് പ്രധാന വേഷത്തിലെത്തുന്ന ആദ്യ  മലയാള ചിത്രം കൂടിയാണ് കുമാരസംഭവം. വിനോദത്തിനും ചിരിക്കും ഒരുപോലെ […]

രാമലീല വിജയക്കുതിപ്പിലേക്ക്

ജനപ്രിയ നടന്‍ ദിലീപിന്‍റെ  കരിയറിലെ ബെസ്റ്റ് മൂവിയായി മാറുകയാണ് രാമലീല. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം റെക്കോര്‍ഡ് വിജയത്തിലേക്ക് കുതിക്കുകയാണ്. കളക്ഷന്‍റെ  കാര്യത്തില്‍ മലയാളത്തിലെ റെക്കോര്‍ഡ് ബ്രേക്കര്‍ ആകാനൊന്നും രാമലീലയ്ക്ക് സാധിച്ചിട്ടില്ലെങ്കിലും മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും സ്വന്തമാക്കാനാകാത്ത ഒരു അപൂര്‍വ്വ റെക്കോര്‍ഡ് ദിലീപ് സ്വന്തമാക്കിയിരിക്കുകയാണ്. അഭിനേതാക്കളുടെ സംഘടനയില്‍ അംഗമല്ലാത്ത ഒരു നടന്‍റെ  സിനിമ 25 കോടി കളക്ഷന്‍ നേടുന്നത് മലയാളത്തില്‍  ആദ്യമായാണ്. ഒരു ദിലീപ് ചിത്രത്തിന് അടുത്ത കാലത്ത് […]

പ്രേമത്തിലെ നായികമാര്‍ വീണ്ടുമെത്തുന്നു; ഇത്തവണ ധനുഷിനെ പ്രണയിക്കാന്‍….

മലയാളികളുടെ  മനസ്സില്‍ പ്രണയത്തിന്‍റെ ചിത്രശലഭങ്ങള്‍ സമ്മാനിച്ച   ‘പ്രേമ’ത്തിലെ നായികമാര്‍ വീണ്ടും ഒന്നിക്കുന്നു. ധനുഷ് നായകനായ  ‘മാരിയുടെ’ രണ്ടാം ഭാഗത്തിലാണ്  സായ് പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ എന്നിവര്‍  വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തില്‍ വില്ലനായി എത്തുന്നതു  മലയാളി താരമായ ടോവിനോ തോമസ്ആണ്. സംവിധായകന്‍ ബാലാജി തന്നെയാണ് ‘മാരി 2’ വിന്‍റെ  പുതിയ വിശേഷങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.      ധനുഷും കാജൽ അഗർവാളും ഒന്നിച്ച മാരി 2015ലാണ് പ്രദർശനത്തിന് എത്തിയത്. ആദ്യഭാഗത്തില്‍ വിജയ് യേസുദാസായിരുന്നു വില്ലന്‍. ലോക്കല്‍ ഗൂണ്ടാ നേതാവിന്‍റെ കഥ […]

പൈപ്പിന്‍ ചുവട്ടില്‍ പ്രണയം തളിരിടുന്നു

ദൃശ്യം എന്ന സിനിമയിലൂടെ  മോഹന്‍ലാലിന്‍റെ  സഹായിയായി ശ്രദ്ധ നേടിയ നീരജ്മാധവ്   മലയാളികളുടെ പ്രിയ താരമായി   മാറിയിരിക്കുകയാണ്.  ഇപ്പോഴിതാ ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറുകയാണ് നീരജ്.  നവാഗതനായ ഡൊവിന്‍ ഡിസില്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റീബാ ജോണാണ് ചിത്രത്തിലെ നായികയാകുന്നത്. അജു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുധി കോപ്പ, നാരായണന്‍ കുട്ടി, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, സാജന്‍ പള്ളുരുത്തി, ശ്രീനാഥ്, സേതുലക്ഷ്മി, തെസ്നിഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഐശ്വര്യ സ്നേഹ മൂവീസിന്‍റെ  ബാനറില്‍ വിജയകുമാര്‍ […]

ഉയരങ്ങളിലേക്ക് പറന്നുയരാന്‍ ‘വിമാനം’ എത്തുന്നു…. പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

എന്ന് നിന്‍റെ മൊയ്തീന് ശേഷം മറ്റൊരു ജീവിത കഥ കൂടി പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാന്‍  പൃഥ്വിരാജ്  വരികയാണ്.  വ്യത്യസ്തമായ അവതരണ ശൈലിയില്‍ ഒരുങ്ങുന്ന ‘വിമാന’ത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സ്വയം വിമാനങ്ങള്‍ നിര്‍മ്മിച്ച് പറപ്പിച്ച ഭിന്നശേഷിക്കാരനായ തൊടുപുഴക്കാരന്‍ സജി തോമസ് ആയാണ് പൃഥ്വി അഭിനയിക്കുന്നത്.  നവാഗതനായ പ്രദീപ് എം നായരാണ് സംവിധാനം. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ആകാശദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന ചിത്രമായിരിക്കും വിമാനം. മിണ്ടാനും പറയാനുമാവില്ലെങ്കിലും സ്വപ്നച്ചിറകുകളില്‍ പറന്ന മനുഷ്യന്‍റെ  കഥയാണ് ഇതില്‍  പറയുന്നത്. പ്രദീപ് നായര്‍ തന്നെ തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദുര്‍ഗ […]

പ്രധാനമന്ത്രിയെ വിവാഹം ചെയ്യണം;വ്യത്യസ്ത സമരവുമായി നാല്‍പ്പതുകാരി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി  നാല്‍പതുകാരിയുടെ വ്യത്യസ്തമായ  സമരം. ജയ്പൂര്‍ സ്വദേശിനി ഓം ശാന്തി ശര്‍മയാണ് സമരവുമായി ജന്തര്‍ മന്ദറിന് മുന്നിലുള്ളത്. സെപ്റ്റംബര്‍ എട്ടുമുതലാണ് ഓം ശാന്തിയുടെ സമരം ആരംഭിച്ചത്. തന്‍റെ  മാനസികനിലയ്ക്ക് തകരാറൊന്നുമില്ലെന്ന് ശാന്തി പറയുന്നു.” ഇതേക്കുറിച്ച്‌ കേള്‍ക്കുമ്പോള്‍  ആളുകള്‍ ചിരിക്കും.  പ്രധാനമന്ത്രി ഒറ്റയ്ക്കാണ്, അദ്ദേഹത്തിന് ഒരുപാട് ജോലികള്‍ ചെയ്യാനുമുണ്ട് എന്നു  എനിക്കറിയാം. കാരണം ഞാനും അദ്ദേഹത്തെപ്പോലെ ഒറ്റയ്ക്കാണ് . എനിക്ക് മോദിജിയോട് ബഹുമാനമാണ്. മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരെ ജോലികളില്‍ സഹായിക്കാനും […]

‘തിരുട്ടു പയലേ 2’ നവംബറില്‍

മലയാള സിനിമയ്ക്ക് പുറമേ അമല പോള്‍ തമിഴിലും തകര്‍ത്തഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ധനുഷിനൊപ്പം വേലയില്ലാ പട്ടതിരി എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന  അമലാ പോള്‍,    വ്യത്യസ്ത വേഷങ്ങളില്‍  എത്തുന്ന  സിനിമയാണ് തിരുട്ടു പയലേ 2. ചിത്രം  നവംബര്‍ ആദ്യവാരം തീയറ്ററിലെത്തും. അമലയുടെ ആരാധകര്‍ വളരെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഇതിനു മുന്‍പ് മറ്റൊരു ചിത്രത്തിലും അമല ഇത്രയും  ഗ്ലാമറസായി അഭിനയിച്ചിട്ടില്ലെന്നാണ് അണിയറക്കാര്‍ പറയുന്നത്. ചിത്രത്തിന്‍റെ  പോസ്റ്ററുകളും വീഡിയോകളും ഇതിനകം തന്നെ നെറ്റില്‍ ഹിറ്റാണ്. എ.ജി.എസ് സിനിമാസിന്‍റെ ബാനറില്‍  […]