പ്രേക്ഷകര്‍ക്ക് നാക്കുളുക്കുമോ…? ”ആന അലറലോടലറല്‍” തുടങ്ങി

”ആന അലറലോടലറല്‍”….  ഈ  വാക്ക് നാക്കുളുക്കുമോ എന്ന് പരീക്ഷിക്കാനുള്ള   പ്രയോഗമായാണ് നാം     കേട്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോഴിതാ  വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന ‘ആന അലറലോടലറല്‍’ എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്താന്‍  പോവുകയാണ്. ചിത്രത്തിന്‍റെ മനോഹരമായ പോസ്റ്റര്‍ പുറത്തിറങ്ങി. ശേഖരന്‍കുട്ടി എന്ന് വിളിക്കുന്ന ആനയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.   ദിലീപ് മേനോനാണ് സംവിധാനം. വിനായകന്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്നസെന്‍റ് , ഇന്ദ്രന്‍സ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പോയട്രി ഫിലിംഹൗസിന്‍റെ ബാനറില്‍ സിബി തോട്ടുപുറം, […]

കണ്ണിനു കുളിരേകി ‘കാര്‍ബണ്‍’

ആദ്യ സിനിമയിലെ അഭിനയം മോശമായെങ്കിലും വലിയൊരു തിരിച്ചുവരവ് നടത്തി മലയാള സിനിമയെ ഞെട്ടിച്ച താരമായിരുന്നു ഫഹദ് ഫാസില്‍. ഫഹദിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമയാണ് കാര്‍ബണ്‍. മംമ്ത മോഹന്‍ദാസാണ് കാര്‍ബണില്‍  നായികയായി അഭിനയിക്കുന്നത്. സസ്‌പെന്‍സ് ത്രില്ലറായി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ  കഥ, കാട് പശ്ചാതലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കാട്, മല, പുഴ, എന്നിവയ്ക്ക് പ്രധാന്യം കൊടുത്തിരിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍സ് തൃശ്ശൂരിലെ ചിമ്മിനി വനത്തിലും വാഗമണ്ണിലുമാണ്. സിനിമയുടെ നിര്‍മ്മാണം  സിബി തോട്ടുംപുറമാണ്.   ഫഹദ് ഫാസില്‍, മംമ്ത എന്നിവര്‍ക്ക് പുറമെ ദിലീഷ് പോത്തന്‍, നെടുമുടി വേണു, സൗബിന്‍ […]

 ‘മെര്‍സലി’ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഇളയ ദളപതി  വിജയ് നായകനായി എത്തുന്ന  പുതിയ ചിത്രമാണ് മെര്‍സല്‍ .  ചിത്രത്തിന്‍റെ  പുതിയ പോസ്റ്റര്‍ പുറത്തെത്തി.  രാജാറാണി, തെരി എന്നീ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച  അറ്റ്‌ലീയാണ് ചിത്രം സംവിധാനം  ചെയ്തിരിക്കുന്നത് . കരിയറില്‍ ആദ്യമായി  വിജയ് മൂന്ന് കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി മെര്‍സലിനുണ്ട്. എസ്. ജെ സൂര്യ വില്ലനാകുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സമാന്ത, നിത്യ മേനോന്‍ എന്നിവരാണ് നായികമാര്‍. ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്രപ്രസാദിന്‍റെതാണ് തിരക്കഥ. എ ആര്‍ റഹ്മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ജി കെ വിഷ്ണുവാണ് ഛായാഗ്രഹണം […]

പുതിയൊരു പ്രേമ കഥയുമായി ‘കാമുകി’ വരുന്നു

ആസിഫ് അലിയുടെ സഹോദരന്‍ അസ്കര്‍ അലിയും, അപര്‍ണ ബാലമുരളിയും പ്രധാന വേഷത്തിലഭിനയിക്കുന്ന സിനിമയാണ് ‘കാമുകി’. ഇതിഹാസ, സ്റ്റൈയില്‍ എന്നീ സിനിമകള്‍ക്ക് ശേഷം ബിനു എസ് ആണ് ചിത്രം  സംവിധാനം ചെയ്യുന്നത്. അന്ധനായ ചെറുപ്പക്കാരനെ പ്രണയിക്കുന്ന കാമുകിയുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. റിയല്‍ ലൈഫ് കോളേജ് സ്റ്റോറിയായിട്ടാണ്  ചിത്രം  നിര്‍മ്മിച്ചിരിക്കുന്നത്.  ഉന്മേഷ് ഉണ്ണികൃഷ്ണന്‍ ആണ് നിര്‍മ്മാണം.  കാവ്യാ സുരേഷ് , ബൈജു, ബിനു അടിമാലി, പ്രദീപ് കോട്ടയം, റോസിന്‍ ജോളി,ഡാന്‍ ഡേവിസ്, ഉല്ലാസ് പന്തളം, അനീഷ് വികടന്‍ തുടങ്ങിയവരാണ് […]

വിജയ് ആന്‍റണി നായകനാകുന്ന ‘അണ്ണാദുരൈ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

വിജയ് ആന്‍റണി നായകനായി എത്തുന്ന പുതിയ ചിത്രമാണ് അണ്ണാദുരൈ. ചിത്രത്തിന്‍റെ  ട്രെയിലര്‍ പുറത്തിറങ്ങി. ജി ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍   ഡയാന ചമ്പികയാണ് നായിക. ജ്യുവല്‍ മേരിയുടെ തമിഴ് ചിത്രം എന്ന പ്രത്യേകതയും അണ്ണാദുരൈയ്ക്കുണ്ട്. വിജയ് ആന്‍റണി തന്നെയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രാധാ രവി, കാലി വെങ്കട്ട്, നളിനികാന്ത്, റിന്ദു രവി തുടങ്ങിയവരും ചിത്രത്തിലുണ്ട്.  ആര്‍ സ്റ്റുഡിയോസ്, വിജയ്ആന്‍റണി ഫിലിം കോര്‍പറേഷന്‍ എന്നീ പ്രൊഡക്ഷന്‍ ഹൗസുകളുടെ ബാനറില്‍ രാധിക ശരത്കുമാറും വിജയ് ആന്‍റണിയും ചേര്‍ന്നാണ് നിര്‍മ്മാണം. ട്രെയിലര്‍ […]

എന്‍.എന്‍.പിള്ളയുടെ ജീവിതം സിനിമയാകുന്നു

നായകാനായെത്തിയ ചിത്രങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ  യുവതാരമാണ് നിവിന്‍പോളി.       രാജിവ് രവിയുടെ ചിത്രത്തിലൂടെ നാടാകാചാര്യന്‍ എന്‍എന്‍ പിള്ളയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ നിവിന്‍. കഴിഞ്ഞതവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരിക്കുട്ടിയ കമ്മട്ടിപാടത്തിന്‍റെ  സംവിധായകനും നിവിനും ആദ്യമായി ഒന്നിക്കുമ്പോള്‍  ഒരു സൂപ്പര്‍ ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇയ്യോബിന്‍റെ  പുസ്തകത്തിന്‍റെ  രചന നിര്‍വഹിച്ച ഗോപന്‍ ചിദംബരമാണ് ചിത്രത്തിന്‍റെ  തിരക്കഥയൊരുക്കുക. അടുത്തവര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഛായാഗ്രഹണം മധു നീലകണ്ഠനാണ്.

പ്രേക്ഷകരില്‍ പ്രണയം നിറയ്ക്കാന്‍ ”മെല്ലെ”അവര്‍ വരുന്നു

മലയാളത്തില്‍ മറ്റൊരു റോമാന്‍റിക് സിനിമ കൂടി  കടന്നുവരികയാണ്.  ബിനു ഉലഹന്നാന്‍ സംവിധാനം ചെയ്യുന്ന ‘മെല്ലെ’  ഒക്ടോബര്‍ 20 ന് തിയേറ്ററുകളില്‍ എത്തും. ത്രിയേക പ്രൊഡക്ഷൻസിന്‍റെ  ബാനറിൽ  ജോണി സി ഡേവിഡ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.  ഛായാഗ്രഹണം സന്തോഷ് അനിമയും ചിത്രസംയോജനം സുനീഷ് സെബാസ്റ്റ്യനുമാണ്. പശ്ചാത്തല സംഗീതം വിജയ് ജേക്കബ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. അമിത് ചക്കാലക്കൽ, തനൂജ കാർത്തിക്, ജോജു ജോർജ്, ജോയ് മാത്യു, പി ബാലചന്ദ്രൻ, വിവേക് ഭാസ്‌ക്കർ ഹരിദാസ് എന്നിവർ ചിത്രത്തില്‍  പ്രധാന കഥാപാത്രങ്ങളെ […]

രാഹുല്‍ ഗാന്ധിയുടെ അബദ്ധം; സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അഹമ്മദാബാദ്:  ചെറിയൊരു അബദ്ധം പോലും സംഭാവിക്കാത്തതായി ആരും തന്നെ ഉണ്ടാവില്ല. ഈ പ്രാവശ്യം  അമളി പറ്റിയത്  കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാണ്. ഗുജറാത്തി ഭാഷ വായിക്കാനറിയാതെ സ്ത്രീകളുടെ ശൗചാലയത്തില്‍ കേറിയാണ് രാഹുല്‍ ഇത്തവണ സഹപ്രവര്‍ത്തകരെ ചിരിപ്പിച്ചത്. ചെറിയൊരു അബദ്ധം പറ്റിയതാണെങ്കിലും സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന നവസര്‍ജന്‍ യാത്രയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി    പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത്ഷായെയും തന്‍റെ  നര്‍മം നിറഞ്ഞ വാക്കുകളിലൂടെ വിമര്‍ശിച്ച്‌ കൈയടി നേടി മടങ്ങുകയായിരുന്നു. പെട്ടെന്നാണ് അദ്ദേഹം വഴിയില്‍ […]

വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് ടീം വീണ്ടും?

മലയാള  സിനിമാ ലോകത്തേക്ക്  എഴുത്തുകാരായി ചുവടെടുത്തുവെച്ചവരാണ് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും.  ഇവരുടെ   ജീവിതത്തില്‍ വഴിത്തിരിവായത് കട്ടപ്പനയിലെ ഋതിക് റോഷനും  അമര്‍ അക്ബര്‍ അന്തോണിയുമായിരുന്നു. അഭിനയം മോഹിച്ചു വന്ന  ഇവരുടെ സ്ക്രിപ്റ്റുകള്‍ അങ്ങനെ മലയാള സിനിമ ഏറ്റെടുക്കുകയും ചെയ്തു. കട്ടപ്പനയിലെ   ഋതിക് റോഷനിലൂടെ വിഷ്ണു നായകനായി  പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടി . ഇപ്പോളിതാ ഒരു പുതിയ വാര്‍ത്തകൂടി വന്നിരിയ്ക്കുകയാണ്. ഇരുവരും ഒരുമിച്ചു ഒരു ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു. ആദ്യ സംവിധാന സംരംഭത്തില്‍ നായകനാകുന്നത്  ദുല്‍ഖര്‍ സല്‍മാനാകുമെന്നാണ് സൂചന. […]

‘ജിഗര്‍താണ്ഡ’ ബോളീവുഡിലേക്ക്…നായകര്‍ ഫര്‍ഹാന്‍ അക്തറും സഞ്ജയ് ദത്തും

ബോബി സിന്‍ഹയും, സിദ്ധാര്‍ത്ഥും പ്രധാന വേഷങ്ങളിലെത്തിയ തമിഴ് ചിത്രമാണ് ‘ജിഗര്‍താണ്ഡ’. കാര്‍ത്തിക് സുബ്ബരാജ് സവിധാനം ചെയ്ത ചിത്രം ബോളിവുഡില്‍ നിര്‍മിക്കാനൊരുങ്ങുകയാണ്. ബോളിവുഡ് ഹീറോ അജയ് ദേവ്ഗണ്‍, അഭിനവ് ശുക്ല എന്നിവരുടെ സംയുക്ത ബാനറാണ് ‘ജിഗര്‍താണ്ഡ’യുടെ  ഹിന്ദി പതിപ്പ് നിര്‍മിക്കുന്നത്. ഫര്‍ഹാന്‍ അക്തര്‍, സഞ്ജയ് ദത്ത് എന്നിവര്‍ സിദ്ധാര്‍ത്ഥ്, ബോബി സിന്‍ഹ എന്നിവരുടെ വേഷം കൈകാര്യം ചെയ്യും. നിഷികാന്ത് കാമത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സിംഹയ്ക്ക് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ പല അവാര്‍ഡുകളും ഈ ബ്ലാക്ക് […]