ഫുട്ബോള്‍  ഇതിഹാസം പെലെ ആശുപത്രിയില്‍

ലണ്ടന്‍; ഫുട്ബോള്‍  ഇതിഹാസം പെലെ കുഴഞ്ഞുവീണു. ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്കുള്ള യാത്രയ്ക്കിടയിലാണ് പെലെ കുഴഞ്ഞുവീണത്. ഉടന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. അതേസമയം പെലെ അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലാണ് അദ്ദേഹം. മൂന്ന് ലോക കപ്പുകള്‍ നേടിയ ഏക കളിക്കാരനാണ് പെലെ. 1281 ഗോളുകളാണ് കരിയറില്‍ അദ്ദേഹം അടിച്ചെടുത്തത്.      

യൂട്യൂബ് വീഡിയോ ഇനി വാട്സ്‌ആപ്പിനുള്ളില്‍ തന്നെ കാണാം

ഇനി യൂട്യൂബ് വീഡിയോ വാട്സ്‌ആപ്പില്‍ നിന്നും പുറത്തുപോവാതെ തന്നെ കാണാം. ഇതിന് സഹായിക്കുന്ന യൂട്യൂബ് ഇന്‍റഗ്രേഷന്‍ ഫീച്ചര്‍ വാട്സ്‌ആപ്പ് പുറത്തിറക്കി. വാട്സ്‌ആപ്പിന്‍റെ ഐഒഎസ് പതിപ്പിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാവും. നിലവില്‍ വാട്സ്‌ആപ്പില്‍ വരുന്ന യൂട്യൂബ് ലിങ്കുകള്‍ യൂട്യൂബ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ മാത്രമേ തുറക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ ഫീച്ചര്‍ ഉപയോഗിച്ച്‌ വാടസ്‌ആപ്പില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ വീഡിയോ കാണാന്‍ സാധിക്കും. ഐഒഎസ് വാട്സ്‌ആപ്പിന്‍റെ 2.18.11 അപ്ഡേറ്റിലാണ് പുതിയ ഫീച്ചര്‍ […]

‘ആദി’യുടെ പുതിയ ടീസര്‍ പുറത്തെത്തി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ആദി’യുടെ പുതിയ ടീസര്‍ പുറത്തെത്തി. പ്രണവിന്‍റെ ആക്ഷന്‍ രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പടുത്തിയിരിക്കുന്നത്. ജീത്തു ജോസഫ് തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ആദിത്യ എന്ന കഥാപാത്രമായാണ് പ്രണവ് എത്തുന്നത്. ചിത്രം ജനുവരി 26ന് റിലീസ് ചെയ്യും. ആദിയുടെ ആദ്യ ടീസറിനും, ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, അദിതി രവി, അനുശ്രീ, ലെന, ടോണി ലൂക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.  ഹൈദരാബാദിലെ രാമോജി റാവു […]

വാഹനത്തില്‍ രക്തക്കറ പറ്റുമെന്ന് പൊലീസ്; യുവാക്കള്‍ നടുറോഡില്‍ ചോരവാര്‍ന്നു മരിച്ചു

ലക്നൗ: പോലീസ് വാഹനത്തില്‍ രക്തം പറ്റുമെന്ന് പറഞ്ഞ് അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്താന്‍ വിസമ്മതിച്ചു. അപകടത്തില്‍ പരുക്കേറ്റുകിടന്ന കൗമാരക്കാരായ രണ്ടുപേരും രക്തം വാര്‍ന്നു മരിച്ചു.  അര്‍പിത് ഖുറാന, സണ്ണി എന്നീ 17 വയസ്സുകാരാണ് അപകടത്തില്‍പ്പെട്ടത്. ഉത്തര്‍പ്രദേശിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.രാത്രി പട്രോളിങ്ങ് നടത്താന്‍ ഇറങ്ങിയ പൊലീസുകാരാണ് കാറില്‍ രക്തം പറ്റുമെന്ന ന്യായം പറഞ്ഞ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് വാഹനം വിട്ടുനല്‍കാതിരുന്നത്. ഇവരുടെ ബൈക്കിനു സമീപം രക്തം വാര്‍ന്നു കിടക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്നാണു മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന […]

മെമ്മറി കാര്‍ഡിലെ സ്ത്രീ ശബ്ദം ആരുടേത്..? പുതിയ വാദവുമായി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയാക്കപ്പെട്ട നടന്‍ ദിലീപ് മെമ്മറി കാര്‍ഡിലെ സ്ത്രീ ശബ്ദം കച്ചിത്തുരുമ്പാക്കി നിയമ പോരാട്ടത്തിനൊരുങ്ങുന്നു. കേസിലെ നിര്‍ണായക തെളിവായ മെമ്മറികാര്‍ഡിലെ ഉള്ളടക്കത്തെപ്പറ്റി നല്‍കിയ പരാതിയുടെ തുടര്‍ച്ചയായിട്ടാകും ദീലീപ് ഹൈക്കോടതിയിലെത്തുക. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറികാര്‍ഡിലെ ‘സ്ത്രീ ശബ്ദ’മാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിക്കാട്ടുക. അതേസമയം മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വിധി വരാനിരിക്കുകയാണ്. ‘ഓണ്‍ ചെയ്യൂ.’ എന്ന വാചകം മെമ്മറികാര്‍ഡില്‍ രണ്ടുതവണ പറയുന്നുണ്ടെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍റെ ആരോപണം. എന്നാല്‍ ഇത് പ്രോസിക്യൂഷന്‍ മറച്ചു വെയ്ക്കുകയാണെന്നും അഭിഭാഷകന്‍ […]

വിദ്യാര്‍ഥി ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍ഗോഡ് : ഹോസ്റ്റലിലെ കുളിമുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ഗവ. ഐ ടി ഐ യിലെ ഓട്ടോ മൊബൈല്‍ ട്രേഡ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ഉണ്ണി(21) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പനത്തടി ചാമുണ്ഡിക്കുന്ന് സ്വദേശിയാണ്.  

കണ്ണൂരിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; 4 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.  പാറക്കണ്ടം സ്വദേശി മുഹമ്മദ് , സലിം, അളകാപുരം സ്വദേശി അമീര്‍, പാലയോട് സ്വദേശി ഹാഷിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കണ്ണവം സ്വദേശി ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തിലാണ് എസ്ഡിപിഐ പ്രവര്‍ത്തകരായ ഇവരെ പോലീസ് പിടികൂടിയിരിക്കുന്നത്. സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്നലെ വൈകുന്നേരം നാലേമുക്കാലോടെയാണ് കാക്കയങ്ങാട് സര്‍ക്കാര്‍ ഐടിഐ വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. […]

കുറച്ച് ശ്രദ്ധ കൊടുക്കൂ.. മുടികൊഴിച്ചില്‍ പമ്പകടക്കും

എത്രയൊക്കെ തലമുറ മാറി വന്നാലും ഇടതൂര്‍ന്ന മുടി എന്നും സ്ത്രീകളുടെ ആഗ്രഹമാണ്. ഇന്നത്തെ കാലത്ത് മുടിയെ സംരക്ഷിച്ച്‌ ആരോഗ്യത്തോടെ നിര്‍ത്തുന്നത് പ്രയാസമുള്ള കാര്യം തന്നെയാണ്. അവിടെ വില്ലനായി വരുന്നത് മുടി കൊഴിച്ചിലാണ്. എവിടെ നോക്കിയാലും മുടി, എല്ലാവരുടെയും പരാതിയും ഇതു തന്നെയാണ് എന്നാല്‍ മുടി കൊഴിച്ചില്‍ തടഞ്ഞ് മുടിയ്ക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ ചില എളുപ്പമുള്ള വഴികളുണ്ട്, കുറച്ചു ശ്രദ്ധ മാത്രം മതി. മുടി തോര്‍ത്തുമ്പോള്‍ മുടി തോര്‍ത്തുമ്പോള്‍ മുടിയുമായി ബല പരീക്ഷണം നടത്തുന്നവരാണ് കൂടുതല്‍. മുടി […]

മണ്ണ് തിന്ന് ജീവിക്കുന്ന മനുഷ്യന്‍റെ കഥ- VIDEO

സാഹെബ് ഗഞ്ച്: ദാരിദ്ര്യം കാരണം മണ്ണ് തിന്ന് ജീവിക്കുന്ന ഒരാളുടെ  കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജാര്‍ഖണ്ഡില്‍ നിന്നുള്ള കറു പാസ്വാന്‍ എന്ന 99 വയസുള്ള മനുഷ്യനാണ് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാകുന്നത്. പതിനൊന്ന്‍ വയസ്സുള്ളപ്പോള്‍ മുതലാണ് ഇയാള്‍ മണ്ണ് കഴിക്കാന്‍ തുടങ്ങിയത്.  കുടുംബത്തില്‍ സാമ്പത്തികമായ പ്രശ്ങ്ങള്‍ ഉണ്ടായിരുന്നു. ദരിദ്രമായിരുന്നു പ്രധാന പ്രശ്നം . അതിനാല്‍ മരിക്കാന്‍ തീരുമാനിച്ച്‌ മണ്ണ് തിന്നാന്‍ തുടങ്ങി. എന്നാല്‍ ഒടുവില്‍ അതൊരു ശീലമായി മാറി. ഇപ്പോള്‍ കറു ദിവസവും കഴിക്കുന്നത് ഒരു കിലോ മണ്ണാണ്. ശീലമായി […]

മകനെ കൊന്നത് താനാണെന്ന് കൂസലില്ലാതെ പറഞ്ഞ് ജയമോള്‍

കൊല്ലം:  കൊട്ടിയത്ത് പതിനാലുകാരനായ ജിത്തു ജോബിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് അമ്മ ജയമോള്‍ കോടതിയെ അറിയിച്ചു. ഒറ്റക്കാണ് കൃത്യം നടത്തിയതെന്നും, പൊലീസ് മര്‍ദ്ദിച്ചെന്നും, എന്നാല്‍ പരാതിയില്ലെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. ജയമോളെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഉച്ചയോടെയാണ് പരവൂര്‍ കോടതിയില്‍ ജയമോളെ ഹാജരാക്കിയത്.  കോടതിയില്‍ ഹാജരാക്കിയ ജയമോള്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് അവരെ കോടതിയില്‍ ഹാജരാക്കിയത്. അതേസമയം, വസ്തുതര്‍ക്കത്തെ തുടര്‍ന്നാണു കൊലപാതകമെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതില്‍ കൂടുതല്‍ അന്വേഷണം […]