സന്തോഷ് ട്രോഫി; കേരളം ഇന്ന് കളിക്കളത്തില്‍

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിന് കേരളം ഇന്ന് ഇറങ്ങും. തമിഴ്നാടാണ് കേരളത്തിന്‍റെ എതിരാളികള്‍. ഇന്ന് ഒരു സമനില മതിയാകും കേരളത്തിന് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത ഉറപ്പിക്കാന്‍. ആദ്യ മത്സരത്തില്‍ കേരളം ഏഴു ഗോളിന് ആന്ധ്രാപ്രദേശിനെ പരാജയപ്പെടുത്തിയിരുന്നു. തമിഴ്നാട് ആദ്യ മത്സരത്തില്‍ ഒരു ഗോളിനാണ് ആന്ധ്രയെ തോല്‍പ്പിച്ചത്. വൈകിട്ട് നാലു മണിക്കാണ് മത്സരം. കളി തത്സമയം കര്‍ണാടക ഫുട്ബോള്‍ അസോസിയേഷന്‍റെ ഫേസ്ബുക്ക് പേജില്‍ കാണാം.

കേരളം അഴിമതിരഹിത സംസ്ഥാനം: ജസ്റ്റിസ് പി സദാശിവം

തിരുവനന്തപുരം: രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളം അഴിമതിരഹിത സംസ്ഥാനമാണെന്നും മികച്ച ക്രമസമാധാന നിലയാണുള്ളതെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. അതേസമയം ചില സംഘടനകള്‍ ദേശീയതലത്തില്‍ കേരളത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സംഘപരിവാറിനെ ഉന്നംവെച്ച്‌ അദ്ദേഹം പറഞ്ഞു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. ചില സംഘടനകള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിച്ചത്. ക്രമസമാധാനനിലയെക്കുറിച്ച്‌ ദേശീയതലത്തില്‍ ഒരുമാസം നീണ്ട കുപ്രചരണം നടത്തി. സാമൂഹ്യവികസനത്തില്‍ കേരളത്തിന്‍റെ നേട്ടങ്ങള്‍ തമസ്കരിക്കാന്‍ ശ്രമിച്ചുവെന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക […]

റിസര്‍വ് ചെയ്തിട്ടും തീവണ്ടിയില്‍ 33 മണിക്കൂര്‍ നിന്ന് യാത്ര ചെയ്യേണ്ടി വന്ന കുടുംബത്തിന് 37000 രൂപ നഷ്ട പരിഹാരം

മൈസൂരു: റിസര്‍വ് ചെയ്തിട്ടും തീവണ്ടിയില്‍ 33 മണിക്കൂര്‍ നിന്ന് യാത്ര ചെയ്യേണ്ടി വന്ന കുടുംബത്തിന് 37000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ റയില്‍വേയോട് മൈസൂരു ഉപഭോക്തൃ കോടതി ഉത്തരവിട്ടു.  60 ദിവസത്തിനകം തുക നല്‍കാനാണ് നിര്‍ദ്ദേശം. ഇത് ലംഘിക്കുകയാണെങ്കില്‍ ഓരോ ദിവസത്തിനും 200 രൂപ വെച്ച്‌ പിഴ ഈടാക്കുമെന്നും കോടതി അറിയിച്ചു. ബെര്‍ത്തുകള്‍ മറ്റുയാത്രക്കാര്‍ അനധികൃതമായി കൈയടക്കിയതില്‍ റെയില്‍വേ നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് ഈ കുടുംബം നില്‍പ്പ് യാത്ര നടത്തിയത്. കുടുംബത്തെ സഹായിക്കാത്ത ടി.ടി.ഇ., ആര്‍.പി.എഫ്. അധികൃതര്‍ എന്നിവരെ കോടതി […]

ചൂട് വെള്ളം ദേഹത്ത് വീണ് പിഞ്ചുകുഞ്ഞ് മരണപ്പെട്ടു

കരുനാഗപ്പള്ളി: ചൂട് വെള്ളം ദേഹത്ത് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു. പുത്തന്‍തെരുവ് കുലശേഖരപുരം സ്റ്റേഡിയം വാര്‍ഡില്‍ കട്ടച്ചിറ തെക്കേതില്‍ റിയാസ് സുബിന ദമ്പതികളുടെ ഏക മകനായ  റിള്വാന്‍ ആണ് മരിച്ചത്. ഒരാഴ്ചക്ക് മുന്‍പായിരുന്നു സംഭവം. കുട്ടിയുടെ മാതാവ് വെള്ളം ചൂടാക്കി ടേബിളിന്‍റെ പുറത്ത് വെച്ചിരുന്നു. അത് അബദ്ധവശാല്‍ മറിഞ്ഞ് കുഞ്ഞിന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കവേയാണ് കഴിഞ്ഞ ദിവസം രാവിലെ മരണപ്പെട്ടത്.  

ഏറെ കാത്തിരിപ്പിനൊടുവില്‍ ഭാവന-നവീന്‍ വിവാഹം ഇന്ന്

തൃശ്ശൂര്‍: ആരാധകര്‍ കാത്തിരുന്ന നടി ഭാവനയുടെ വിവാഹം ഇന്ന് തൃശ്ശൂരില്‍. രാവിലെ ഒമ്പതിന് തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വച്ച് കന്നട സിനിമാ നിർമ്മാതാവ് നവീൻ ഭാവനയുടെ കഴുത്തിൽ താലിചാർത്തി. ഇതോടെ നാലുവര്‍ഷത്തോളം നീണ്ട പ്രണയത്തിനു വിരാമമായി. ജവഹർ ഓഡിറ്റോറിയത്തിൽ വച്ചാണ് മറ്റ് ചടങ്ങുകൾ. വിവാഹത്തിന് ആശംസയുമായി നിരവധി താരങ്ങളാണ് എത്തുന്നത്. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണം. സിനിമാ രംഗത്തു നിന്നുള്ളവർക്ക് വൈകുന്നേരം ലുലു കൺവെൻഷൻ സെന്‍ററിലാണ് വിരുന്ന് ഒരുക്കിയിരിക്കുന്നത്. സിനിമരാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.  […]

സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി: മാണി

പാലാ: കേരളാ കോണ്‍ഗ്രസ്-എം വെന്‍റിലേറ്ററില്‍ കിടക്കുന്ന പാര്‍ട്ടിയാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി കെ.എം. മാണി രംഗത്ത്. സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ്. കാനത്തിനെപോലുള്ളവര്‍ സിപിഐയുടെ പാരമ്പര്യം കളഞ്ഞുകുളിക്കരുതെന്നും മാണി പാലായില്‍ മാധ്യമങ്ങളോട് പറഞ്ഞു.   കെ എം മാണി യുഡിഎഫിലേക്ക് മടങ്ങി വരണമെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍ നേരത്തെ പറഞ്ഞിരുന്നു. കാനം വെന്‍റിലേറ്ററില്‍ ഉള്ള പാര്‍ട്ടിയെന്ന് ഉദ്ദേശിച്ചത് ജെഡിയുവിനെയാണെന്നും എം എം ഹസ്സന്‍ വിമര്‍ശിച്ചിരുന്നു.

പത്മാവതിലെ ഗൂമര്‍ നൃത്തത്തിനും സെന്‍സര്‍ബോര്‍ഡ് കത്രികവെച്ചു- video കാണാം

അടിമുടി മാറി വിവാദ വിഷയമായ സഞ്ജയ് ലീലാ ചിത്രം പദ്മാവത്. ചിത്രത്തിലെ പേരിനും രംഗങ്ങള്‍ക്കും മാറ്റം വന്നതിന് പിന്നാലെ ഗൂമര്‍ എന്ന ഗാനത്തിലെ നൃത്തരംഗങ്ങളിലെ ദീപിക പദ്കോണിന്‍റെ വസത്രങ്ങളിലും മാറ്റം വരുത്തി വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആദ്യ പുറത്തിറങ്ങിയ വീഡിയോയില്‍നിന്ന് വ്യത്യസ്തമായി ദീപികയുടെ വസ്ത്രങ്ങള്‍ക്ക് കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ മാറ്റം വരുത്തിയാണ് വീഡിയോ പുറത്തെത്തിച്ചിരിക്കുന്നത്. വയറിന് ഭാഗത്തെ ശരീരം പൂര്‍ണമായും മറച്ചുകൊണ്ടുള്ളതാണ് പുതിയ വീഡിയോ. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് വീഡിയോ യൂട്യൂബിലൂടെ റിലീസ് ചെയ്തത്. ജനുവരി […]

നോട്ടടിക്കുന്ന പ്രസ്സില്‍ നിന്നും സൂപ്പര്‍വൈസര്‍ അടിച്ചുമാറ്റിയത് 90 ലക്ഷം രൂപ!

ദേവാസ്: നോട്ട് അച്ചടിക്കുന്ന പ്രസില്‍ നിന്നും ജീവനക്കാരന്‍ മോഷ്ടിച്ചത് 90 ലക്ഷം രൂപ. ദേവാസിലുള്ള പ്രസിലെ സീനിയര്‍ സൂപ്പര്‍വൈസറായി ജോലി നോക്കിയിരുന്ന മനോഹര്‍ വര്‍മ്മയുടെ വീട്ടില്‍ നിന്നും ഓഫീസ് ലോക്കറില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അച്ചടിക്കിടെ ഒഴിവാക്കുന്ന നോട്ടുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്‍റെ സൂപ്പര്‍വൈസറാണ്  മനോഹര്‍ വര്‍മ്മ. നോട്ട് അസാധുവാക്കലിന് ശേഷം വന്‍ തുകയുടെ നോട്ടുകള്‍ പ്രിന്‍റ് ചെയ്തിരുന്നു, ഇതില്‍ ചെറിയ തെറ്റുകളുണ്ടായ നിരവധി നോട്ടുകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. […]

‘ഈ യുവാവിന്‍റെ മരണം എന്‍റെ ഉറക്കം കെടുത്തുന്നു’; ശ്യാമിന്‍റെ കൊലപാതകത്തില്‍ ഞെട്ടലോടെ ടൊവിനോ

കൊച്ചി : കണ്ണൂരില്‍ കൊല്ലപ്പെട്ട എബിവിപി പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിന്‍റെ മരണവാര്‍ത്തയോട് ഞെട്ടലോടെ പ്രതികരിച്ച്‌ നടന്‍ ടൊവിനോ തോമസ്. ശ്യാമിനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചുകൊണ്ടാണ് ടോവിനോയുടെ പ്രതികരണം. സംഭവത്തില്‍ അഗാധ ദുഃഖം പ്രകടിപ്പിച്ച താരം, യുവാവിനൊപ്പമുള്ള സെല്‍ഫിയും ഫെയ്സ്ബുക്കിലൂടെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടന്‍ ടോവിനോ തോമസ്.  കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട എബിവിപി പ്രവര്‍ത്തകന്‍ ശ്യാമിനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചുകൊണ്ടാണ് ടോവിനോയുടെ പ്രതികരണം. മായാനദിയുടെ ക്ലൈമാക്സ് ചിത്രീകരണം നടന്നുകൊണ്ടിരിക്കെ ശ്യാം എടുത്ത സെല്‍ഫിയും ഫെയ്സ്ബുക്കില്‍ പങ്കുവെച്ചാണ് ടോവിനോ നിലപാട് വ്യക്തമാക്കിയത്. ആരായാലും എന്തിന്‍റെ […]

വേദനസംഹാരി നല്‍കിയ നവജാതശിശു ഒരു മണിക്കൂറിനുള്ളില്‍ മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ചികിത്സ പിഴവു മൂലം മരണം. ഡോക്ടര്‍ വേദനാസംഹാരി നല്‍കി ഒരുമണിക്കൂറിന് ശേഷം നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അതേ സമയം കുഞ്ഞിന് നല്‍കിയ വേദന സംഹാരിയില്‍ നിന്നുമുണ്ടായ റിയാക്ഷനാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ കുഞ്ഞിന്‍റെ കുടുംബം പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 17ന് ഡല്‍ഹിയിലെ രോഹിണിയിലുള്ള ജെയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിന്‍റെ ചുണ്ടിനുണ്ടായ ഒരു മുറിവിന് ഇതേ ആശുപത്രിയില്‍ വെച്ച്‌ സ്റ്റിച്ചിട്ടിരുന്നു. ഇതില്‍ നിന്നുണ്ടായ വേദന കാരണം അര മണിക്കൂറോളം കുട്ടി […]