കൊച്ചി : കണ്ണൂരില്‍ കൊല്ലപ്പെട്ട എബിവിപി പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിന്‍റെ മരണവാര്‍ത്തയോട് ഞെട്ടലോടെ പ്രതികരിച്ച് നടന്‍ ടൊവിനോ തോമസ്. ശ്യാമിനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചുകൊണ്ടാണ് ടോവിനോയുടെ പ്രതികരണം.
സംഭവത്തില്‍ അഗാധ ദുഃഖം പ്രകടിപ്പിച്ച താരം, യുവാവിനൊപ്പമുള്ള സെല്‍ഫിയും ഫെയ്സ്ബുക്കിലൂടെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടന്‍ ടോവിനോ തോമസ്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട എബിവിപി പ്രവര്‍ത്തകന്‍ ശ്യാമിനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചുകൊണ്ടാണ് ടോവിനോയുടെ പ്രതികരണം.
മായാനദിയുടെ ക്ലൈമാക്സ് ചിത്രീകരണം നടന്നുകൊണ്ടിരിക്കെ ശ്യാം എടുത്ത സെല്‍ഫിയും ഫെയ്സ്ബുക്കില്‍ പങ്കുവെച്ചാണ് ടോവിനോ നിലപാട് വ്യക്തമാക്കിയത്. ആരായാലും എന്തിന്‍റെ പേരിലാണെങ്കിലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാന്‍ കഴിയുന്നതെന്നും ടോവിനോ ചോദിക്കുന്നു. തമ്മില്‍ വെട്ടിക്കൊല്ലുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് തമ്മില്‍ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നതെന്നും ടോവിനോ ഫെയ്സ്ബുക്കില്‍ കുറിച്ചു.
I remember clicking a picture with him while I was shooting Mayaanadhi climax scenes ! Deeply saddened and disturbed by…
Posted by Tovino Thomas on Friday, January 19, 2018
ടോവിനോയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം
” I remember clicking a picture with him while I was shooting Mayaanadhi climax scenes ! Deeply saddened and disturbed by the news of his demise.
ഒരുമിച്ചൊരു സെല്‍ഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത ,
ഈ യുവാവിന്‍റെ മരണവാര്‍ത്ത എന്‍റെ ഉറക്കം കെടുത്തുന്നു .
ആരായാലും എന്തിന്‍റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാന്‍ കഴിയുന്നത് ?
മനുഷ്യന്റെ well being ന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള infrastructures തന്നെ മനുഷ്യനെ കൊല്ലുന്നു .
ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു .
തമ്മില്‍ വെട്ടിക്കൊല്ലുന്നതിനേക്കാള്‍ എത്രയോ അനായാസമായ കാര്യമാണ് തമ്മില്‍ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് ”!


