ഈ വീട്ടില്‍ കൂടുതല്‍ സമയം ഇരിക്കുന്നവര്‍ക്ക് സമ്മാനം; പക്ഷേ സാക്ഷ്യപത്രത്തില്‍ ഒപ്പിടണം- VIDEOS

ഹൊറര്‍ എന്നും എപ്പോഴും ട്രന്‍ഡാണ്. എത്ര പേടിപ്പെടുത്തുന്നതാണെങ്കിലും ഒന്നു കണ്ടുനോക്കാമെന്ന ചിന്തയില്‍ ആളുകള്‍ കാണും എന്നതിനാലാണ് ഹൊറര്‍ സിനിമകള്‍ സൂപ്പര്‍ഹിറ്റാകുന്നത്. ഒട്ടുമിക്ക ഹൊറര്‍ സിനിമകള്‍ എടുത്താലും അതിലൊക്കെ പശ്ചാത്തലമായി ഒരു കഥാപാത്രത്തിന് തുല്യമെന്നോണം ഒരു വീട് കാണും. ആ വീട്ടിലായിരിക്കും പേടിപ്പെടുത്തുന്ന സംഭവങ്ങളെല്ലാം അരങ്ങേറുക. പക്ഷേ എത്രയൊക്കെ ഭയപ്പെടുത്തിയാലും ഇതൊരു സിനിമ ആണല്ലോ, എന്ന് വിചാരിക്കാം. പക്ഷേ സിനിമയിലല്ല, യഥാര്‍ഥ ജീവിതത്തില്‍ പേടിപ്പെടുത്തുന്ന രംഗങ്ങള്‍ അവതരിക്കുന്ന ഹൊറര്‍ സിനിമയ്ക്ക് തുല്യമായ ഒരു വീടുണ്ട്. മക് ക്യാമെയ് മാനര്‍ […]

 ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത

യുവതലമുറ ഇന്ന് ഫെയ്സ്ബുക്കും  വാട്ട്സ്‌ആപ്പും പോലെ ചാറ്റിങ്ങിനും ഫോട്ടോസ് പോസ്റ്റ്‌ ചെയ്യാനും ഉപയോഗിക്കുന്ന ഒന്നാണ്   ഇന്‍സ്റ്റഗ്രാം.  ഇന്‍സ്റ്റഗ്രാമില്‍ നമ്മുടെ സുഹൃത്തുക്കള്‍ ഓണ്‍ലൈനില്‍ വന്നാല്‍ നമ്മള്‍ക്ക് അറിയാന്‍ കഴിയില്ല. എന്നാല്‍ ഇനിമുതല്‍ ഇന്‍സ്റ്റഗ്രാമിലും ഈ സൗകര്യം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കും വാട്ട്സ്‌ആപ്പും പോലെ ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ആണോ എന്നും എപ്പോഴാണ് അവസാനം ഓണ്‍ലൈനില്‍ വന്നതെന്നും ഇനി മുതല്‍ ഇന്‍സ്റ്റാഗ്രാമിലും കണ്ടെത്താന്‍ കഴിയും. അതേസമയം എല്ലാ ഫോളോവേര്‍സിനും ഇക്കാര്യം അറിയാന്‍ സാധിക്കുമോയെന്നും അതോ ഇന്‍സ്റ്റഗ്രാമിലെ മെസേജിങ് സംവിധാനമായ ഡയറക്‌ട് വഴി […]

പെരിയയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍

കാസര്‍കോട്: പെരിയയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍. ചെക്കിപ്പള്ളത്തെ വില്ലാരംപതി റോഡിന് സമീപത്തെ താമസക്കാരിയായ സുബൈദ (60) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മൃതദേഹത്തിന് രണ്ടുദിവസത്തോളം പഴക്കമുണ്ട്. കൈകാലുകള്‍ ബന്ധിച്ചനിലയിലായിരുന്നു മൃതദേഹം. വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നിട്ടുണ്ടെന്നാണ് വിവരം. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു സുബൈദയുടെ താമസം. ബുധനാഴ്ച വൈകീട്ട് അയല്‍പക്കക്കാര്‍ സുബൈദയെ കണ്ടിരുന്നു. വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.        

ആം ആദ്മി പാര്‍ട്ടിയിലെ 20 എംഎല്‍എ മാരെ അയോഗ്യരാക്കി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ 20 എംഎല്‍എ മാരെ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെതാണ് നടപടി. ഇരട്ട പദവി വഹിച്ചുവെന്ന ആരോപണത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറി. കെജ്രിവാള്‍ സര്‍ക്കാരിന് ഭീഷണിയല്ല. 70 അംഗ നിയമസഭയില്‍ കെജ്രിവാളിന്റെ ആം ആദ്മിക്ക് നിലവില്‍ 66 സീറ്റാണ് ഉള്ളത്. ഇത് 46 ആയി കുറയും. അതേസമയം നടപടിയെ ബിജെപി സ്വാഗതം ചെയ്തു.    

ശ്രീജിവിന്‍റെ മരണം സിബിഐ അന്വേഷിക്കും

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്‍റെ മരണം സിബിഐ അന്വേഷിക്കും.   ഇത് സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ ശ്രീജിവിന്‍റെ സഹോദരന്‍ ശ്രീജിത്തിന് കൈമാറി. ശ്രീജിവിന്‍റെ ഘാതകരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ കഴിഞ്ഞ 771 ദിവസമായി സമരം നടത്തി വരികയായിരുന്നു. മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ രമണി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍  അന്വേഷണം നടത്താന്‍ സാധിക്കില്ലെന്നായിരുന്നു സിബിഐയുടെ നിലപാട്. തുടര്‍ന്ന്‍  കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി […]

‘ശിക്കാരി ശംഭു’വായി ചാക്കോച്ചന്‍; പുതിയ ടീസറെത്തി

കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രം ‘ശിക്കാരി ശംഭു’വിന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ശിവദയും അല്‍ഫോന്‍സയുമാണ് ശിക്കാരി ശംഭുവിലെ നായികമാരായി എത്തുന്നത്.വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തും. ഓര്‍ഡിനറി, മധുര നാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ശിക്കാരി ശംഭു. അബ്ബാസും രാജു ചന്ദ്രയും ചേര്‍ന്ന് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും നിഷാദ് കോയയുടേതാണ്.എസ് കെ ലോറന്‍സ് നിര്‍മ്മിക്കുന്ന ശിക്കാരി ശംഭുവിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഫൈസല്‍ അലിയാണ് […]

മഷിത്തുമ്പില്‍ സ്വപ്‌നങ്ങള്‍ നെയ്ത് ‘ആമി’; ട്രെയിലര്‍ പുറത്തിങ്ങി

മലയാള സാഹിത്യത്തില്‍ വായനക്കാരുടെ മനസ്സില്‍ ഇടംനേടിയ എഴുത്തുകാരിയാണ്  മാധവിക്കുട്ടി. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ ട്രെയിലര്‍ പുറത്തിങ്ങി. മഞ്ജു വാര്യരാണ് മാധവിക്കുട്ടിയായി വേഷമിടുന്നത്. മാധവിക്കുട്ടിയുടെ സ്വപ്‌നങ്ങളും, എഴുത്തും, എന്‍റെ കഥയെന്ന ആത്മകഥയുടെ വിവാദങ്ങളും ഉള്‍പ്പെടുത്തി മികച്ച രീതിയിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവദാസിന്‍റെ  വേഷം കൈകാര്യം ചെയ്യുന്നത്  മുരളിഗോപിയാണ് .  ടൊവിനോ തോമസും, അനൂപ് മേനോനുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങള്‍. കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ബോളിവുഡ് സംഗീത സംവിധായകന്‍ […]

ടാങ്കര്‍ ലോറി മറിഞ്ഞ് അമോണിയ വാതകം ചോര്‍ന്നു; നൂറിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു

പനാജി : ഗോവയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അമോണിയ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് രണ്ട് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. പനാജി-വാസ്കോ സിറ്റി ഹൈവേയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 2.45നാണ് ടാങ്കര്‍ മറിഞ്ഞത്. അപകടം നടന്നയുടനെ ടാങ്കറില്‍നിന്ന് ചോര്‍ന്ന വാതകം പ്രദേശത്ത് പടരുകയായിരുന്നു. ഉടന്‍തന്നെ സമീപപ്രദേശത്തെ വീടുകളില്‍നിന്ന് ആളുകളെ പോലീസ് ഒഴിപ്പിച്ചു. ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം തടഞ്ഞിരിക്കുകയാണ്. വിഷവാതകം നിര്‍വീര്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്

വിപി സത്യന്‍റെ കഥപറയുന്ന ‘ക്യാപ്റ്റന്‍റെ’ ടീസര്‍ പുറത്തെത്തി

മലയാളികളുടെ അഭിമാനവും, ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്‍റെ മുന്‍ നായകനുമായിരുന്ന വിപി സത്യന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ക്യാപ്റ്റന്‍’. ജയസൂര്യ വി.പി സത്യനായി എത്തുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു സിത്താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.അനു സിതാരയുടെ ക്യാരക്റ്റര്‍ ടീസറാണ് പുറത്തുവന്നിട്ടുള്ളത്. കേരള ഫുട്ബോളിനും ഇന്ത്യന്‍ ഫുട്ബോളിനും മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു വി.പി സത്യന്‍.

പൊലീസ് തലപ്പത്ത് അഴിച്ചുപണി; എഡിജിപി ബി സന്ധ്യയെ മാറ്റി

തിരുവനന്തപുരം : പൊലീസ് തലപ്പത്ത് സര്‍ക്കാര്‍ അഴിച്ചുപണി നടത്തി. ദക്ഷിണമേഖല എഡിജിപി ബി സന്ധ്യയെ ചുമതലയില്‍ നിന്നും മാറ്റി. പൊലീസ് ട്രെയിനിംഗ് കോളേജ് മേധാവി ആയാണ് സന്ധ്യയെ മാറ്റിനിയമിച്ചത്. സന്ധ്യയ്ക്ക് പകരം എസ് അനില്‍കാന്തിനെ ദക്ഷിണമേഖല എഡിജിപിയായി നിയമിച്ചു. നിലവില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറാണ് അനില്‍കാന്ത്. അനില്‍കാന്ത് ഒഴിയുന്ന ഗതാഗത കമ്മീഷണര്‍ സ്ഥാനത്തേക്ക് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റ് ഫെഡ് എംഡിയായിരുന്ന കെ പത്മകുമാറിനെ നിയമിച്ചു. സോളാര്‍കേസില്‍ ആരോപണവിധേയനാണ് എഡിജിപി പത്മകുമാര്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പത്മകുമാറിനെ പൊലീസ് […]