ശ്രീജിവിന്‍റെ മരണം; അമ്മ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ശ്രീജിവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ രമണി പ്രമീള സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.  ശ്രീജിത്തിന്റെ സമരം ഇന്ന് 769 -ാം ദിവസത്തിലേക്ക് കടക്കവേയാണ് സംഭവം നടന്ന 2014 മുതല്‍ നടത്തിയ നിയമപോരാട്ടങ്ങളുടെ രേഖകള്‍ രമണി ഗവര്‍ണര്‍ പി. സദാശിവത്തിന് കൈമാറിയത്. പൊലീസിലും മനുഷ്യാവകാശ കമ്മിഷനിലും നല്‍കിയ പരാതികളുടെയും പൊലീസ് കംപ്ലെയിന്‍റ്സ്  അതോറിറ്റിയുടെ ഉത്തരവിന്‍റെ പകര്‍പ്പും ഇതില്‍ ഉള്‍പ്പെടുന്നു. കസ്റ്റഡിമരണമെന്ന് പൊലീസ് കംപ്ലൈന്‍റ് അതോറിറ്റിയുടെ കണ്ടെത്തലുണ്ടായിട്ടും പൊലീസ് നടപടികള്‍ കാര്യക്ഷമമല്ല. സ്വതന്ത്ര ഏജന്‍സി  കേസ് […]

കട്ടന്‍ചായ കുടിക്കുന്ന പാമ്പോ…? വീഡിയോ കാണൂ..

മലയാളികളുടെ കട്ടന്‍ചായ പ്രേമം അതൊരു സംഭവം തന്നെയാണ്. എന്നാല്‍ പാമ്പ് കട്ടന്‍ചായ കുടിക്കുമെന്നു കേട്ടാല്‍ വിശ്വസിക്കാമോ ? എന്തായാലും വിശ്വസിച്ചേ മതിയാവൂ കാരണം ചായ കുടിക്കുന്ന പാമ്ബിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മേശപ്പുറത്തു വെച്ചിരിക്കുന്ന ഗ്ലാസില്‍ നിന്നു ചായ കുടിക്കുന്ന പാമ്പിന്‍റെ വിഡിയോ ദൃശ്യമാണ് പാമ്പിന്‍റെ ഉടമ പുറത്തു വിട്ടത്. സൗദി അറേബ്യയിലെ അല്‍ ഖസബ് ഗ്രാമത്തിലുള്ള ഒരു വ്യക്തിയാണ് തന്‍റെ വളര്‍ത്തു പാമ്പിനെ ചായ കുടിക്കാന്‍ പരിശീലിപ്പിച്ചത്. പണ്ട് പാലു മാത്രം […]

കിടിലന്‍ കാഷ്ബാക്ക് ഓഫറുമായി ഐഡിയ

ഉപഭോക്താക്കള്‍ക്കായി കിടിലന്‍ കാഷ്ബാക്ക് ഓഫറുമായി ഐഡിയ. 398 രൂപയ്ക്കും അതിന് മുകളിലും റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 3,300 രൂപവരെ മാജിക് കാഷ്ബാക്ക് ഓഫറാണ് ഐഡിയ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി പത്ത് വരെ ഏതെങ്കിലും ഓണ്‍ലൈന്‍ ചാനല്‍ വഴി റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഡിസ്കൗണ്ട് വൗച്ചറുകള്‍, കാഷ്ബാക്ക്, ഷോപ്പിങ് കൂപ്പണ്‍ എന്നിവയുടെ രൂപത്തിലാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്. മൈ ഐഡിയ ആപ്പ് വഴിയോ ഐഡിയ വെബ്സൈറ്റ് വഴിയോ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഐഡിയ മണി വാലറ്റിലേക്ക് 200 രൂപയുടെ കാഷ്ബാക്ക് ലഭിക്കുന്നതാണ്. 398 രൂപയ്ക്ക് […]

ജിത്തു ജോബിന്‍റെ മൃതദേഹം വെട്ടിമുറിച്ചതല്ല, കത്തിച്ച ശേഷം അടര്‍ത്തിമാറ്റിയതാണെന്ന്

തിരുവനന്തപുരം: കൊല്ലം കുണ്ടറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പതിനാലുകാരന്‍റെ മൃതദേഹം വെട്ടിമുറിച്ചതല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം കത്തിച്ച ശേഷം കൈകാലുകള്‍ അടര്‍ത്തിമാറ്റിയതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ജിത്തുവിന്‍റെ  മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്. പോസ്റ്റ്മോര്‍ട്ടത്തില്‍ അസ്ഥികളടക്കം ശരീരഭാഗങ്ങള്‍ നന്നായി കത്തിച്ചിരുന്നതായി വ്യക്തമായി. വീട്ടില്‍നിന്നു രണ്ടു ദിവസം മുന്‍പു കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബിന്‍റെ മൃതദേഹം ഇന്നലെ വീട്ടുപുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വീട്ടിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞിരിക്കുന്നത്. ഷാള്‍ കൊണ്ടു […]

പ്രതീക്ഷകളുടെ ലോകം വരച്ചുകാട്ടിയ ‘ഗപ്പി’ വീണ്ടും തിയേറ്ററുകളിലേക്ക്

മലയാളികളുടെ മനസില്‍ ഒന്നടങ്കം ചേക്കേറിയ സിനിമയാണ്’ ഗപ്പി’. ടൊവിനോ തോമസും, മാസ്റ്റര്‍ ചേതനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഗപ്പി വീണ്ടും   തിയേറ്ററുകളില്‍ എത്തുകയാണ്.  ഈ മാസം 21നാണ് ചിത്രം വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്താന്‍ പോകുന്നത്. ഗപ്പി എന്ന് വിളിക്കുന്ന പതിനാലുകാരന്‍റെയും, അമ്മയുടെയും ലോകമാണ് ചിത്രത്തിലൂടെ സംവിധായകന്‍ വരച്ചുകാട്ടിയത്. സൗഹൃദങ്ങളും ഭാവനകളും ഇടകലര്‍ന്ന ജീവിതത്തിലേക്ക് യാദൃശ്ചികമായി വന്നുചേരുന്ന സംഭവങ്ങള്‍, നീന്തിത്തുടിക്കുന്ന ഗപ്പികളില്‍ പതിനാലുകാരന്‍ നെയ്തെടുക്കുന്ന സ്വപ്നങ്ങള്‍ ഇവയെല്ലാം ചിത്രത്തെ വളരെയധികം വ്യത്യസ്തമാക്കുന്നു. നവാഗതനായ ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗപ്പി […]

 ജനുവരി 30 മുതല്‍ അനിശ്ചിതകാല ബസ് സമരം

തിരുവനന്തപുരം: ജനുവരി 30 മുതല്‍ അനിശ്ചിതകാല ബസ് സമരം. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന്​ ആവശ്യപ്പെട്ടാണ് സമരം നടത്തുന്നതെന്ന് ബസ്​ ഓപ്പറേറ്റേഴ്​സ്​ കോണ്‍ഫെഡറേഷന്‍ അറിയിച്ചു. ​ സമരത്തിന് മുന്നോടിയായി ജനുവരി 22ന്​ സെക്ര​ട്ടേറി​യറ്റ്​ നടയില്‍ നിരാഹാരമിരിക്കുമെന്നും ബസ്​ ഒാപ്പറേറ്റേഴ്​സ്​ കോണ്‍ഫെഡറേഷന്‍ അറിയിച്ചു. കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് അഞ്ച് രൂപയായും നിലവിലുള്ള നിരക്കിന്റെ 50 ശതമാനമായും പുനര്‍നിര്‍ണയിക്കണം, വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങളും സമരത്തില്‍ ഉന്നയിക്കും. സര്‍ക്കാരില്‍ നിന്നും അനുകൂലമായ […]

ജിത്തുവിന്‍റെ കൊലപാതകത്തിനു പിന്നില്‍ അമ്മ!

കൊല്ലം: കൊല്ലത്ത് 14 കാരന്‍റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മണ്ണെണ്ണ ഒഴിച്ചാണ് ജിത്തുവിന്‍റെ മൃതദേഹം കത്തിച്ചതെന്ന് അമ്മ ജയ. ഇതിനായി അയല്‍പ്പക്കത്തെ വീട്ടില്‍ നിന്നും മണ്ണെണ്ണ വാങ്ങി വീടിന്‍റെ പുറക് വശത്ത് വെച്ച്‌ മണ്ണെണ്ണയും ചൂട്ടും ഉപയോഗിച്ച്‌ മൃതദേഹം കത്തിക്കുകയായിരുന്നു. ശേഷം അരമതിലിലൂടെ മൃതദേഹം വലിച്ച്‌ കൊണ്ട് പോയി. വൈകീട്ട് ആറ് മണിക്ക് ശേഷമാണ് കൃത്യം നടത്തിയതെന്നും ജയ പൊലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ ജിത്തുവിന്‍റെ അമ്മ ജയക്ക് മാനസിക രോഗമുണ്ടെന്ന് ജിത്തുവിന്‍റെ […]

ഐസിസി ക്രിക്കറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം കോഹ്ലിയ്ക്ക്

ദുബായ്: ഐസിസി ക്രിക്കറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയ്ക്ക്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുറത്തെടുത്ത അവിസ്മരണീയ പ്രകടനമാണ് കോഹ്ലിയെ ലോക ക്രിക്കറ്റര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ഏകദിനത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരവും കോഹ്ലിക്ക് തന്നെ ലഭിച്ചു. പാക്കിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഹസന്‍ അലിയാണ് എമേര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ ഇയര്‍. അസോസിയേറ്റ്സ് രാജ്യങ്ങളില്‍ നിന്നുള്ള മികച്ച താരമായി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര […]

തീറ്റമത്സരത്തിനിടെ ഇഡലി തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

പുതുകോട്ടൈ: പൊങ്കലിനോടനുബന്ധിച്ച്‌ നടന്ന തീറ്റമത്സരത്തിനിടെ ഇഡലി തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പുതകോട്ടെ സ്വദേശി എസ് ചിന്നതമ്പിയാണ് മരിച്ചത്. പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും തീറ്റ മത്സരം നടത്താറുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ മുളക്, പാവയ്ക്ക എന്നിവയായിരുന്നു തീറ്റ മത്സരത്തിന്. പക്ഷേ മത്സരാര്‍ത്ഥികള്‍ കുറഞ്ഞു വരുന്നതിനാല്‍ ഇത്തവണ ഇഡലിയാക്കുകയായിരുന്നു. 3 മിനിറ്റിനുള്ളില്‍ വെള്ളം കുടിക്കാതെ ഏറ്റവും കൂടുല്‍ ഇഡലി കഴിക്കുന്നയാള്‍ വിജയിയാകുമെന്നതായിരുന്നു നിയമം. പാചക തൊഴിലാളിയായ ചിന്നതമ്പി പന്ത്രണ്ടോളം ഇഡലി കഴിച്ചിരുന്നു. വെള്ളം കുടിക്കാതിരുന്നതിനാലും വേഗം കൂടിയതിനാലും പെട്ടെന്ന് […]

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പെണ്‍കുട്ടി കുത്തിപ്പരുക്കേല്‍പ്പിച്ചു

ലക്നൗ: ഉത്തര്‍പ്രദേശിലെ ബ്രൈറ്റ് ലാന്‍ഡ് കോളെജില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആഞ്ചാം ക്ലാസുകാരി കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചു. ഹൃദിക് ശര്‍മ്മ എന്ന ഒന്നാം ക്ലാസുകാരനാണ് പരുക്കേറ്റത്. പുരികത്തിനും വയറിനും പരുക്കേറ്റ കുട്ടിയെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളിലെ ശുചിമുറിക്കുള്ളില്‍ വെച്ചാണ് സംഭവം. ഇതേ സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ശൗചാലയത്തില്‍ കൊണ്ടുപോയി കത്തി കൊണ്ട് കുത്തിയതായാണ് ഹൃദിക് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. രാവിലെ 10.10 ന് സ്കൂളിലെ അധ്യാപകരും കുട്ടികളും അസംബ്ലിളിയില്‍ പങ്കെടുക്കാനായി […]