മലയാള സാഹിത്യത്തില്‍ വായനക്കാരുടെ മനസ്സില്‍ ഇടംനേടിയ എഴുത്തുകാരിയാണ് മാധവിക്കുട്ടി. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ ട്രെയിലര്‍ പുറത്തിങ്ങി.
മഞ്ജു വാര്യരാണ് മാധവിക്കുട്ടിയായി വേഷമിടുന്നത്. മാധവിക്കുട്ടിയുടെ സ്വപ്‌നങ്ങളും, എഴുത്തും, എന്‍റെ കഥയെന്ന ആത്മകഥയുടെ വിവാദങ്ങളും ഉള്‍പ്പെടുത്തി മികച്ച രീതിയിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.
മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവദാസിന്‍റെ വേഷം കൈകാര്യം ചെയ്യുന്നത് മുരളിഗോപിയാണ് . ടൊവിനോ തോമസും, അനൂപ് മേനോനുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങള്‍. കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ബോളിവുഡ് സംഗീത സംവിധായകന്‍ ജാവേദ് അക്തര്‍ ഗാനങ്ങളൊരുക്കുന്ന ചിത്രത്തില്‍ മധു നീലകണ്ഠനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

