രണ്ട് ദിവസത്തിനു ശേഷം സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ധനവ്

കൊച്ചി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇപ്പോള്‍ പവന് 22,720 രൂപയിലും ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.        

സ്വര്‍ണ്ണവില കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 22,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 2,795 രൂപ‍യിലാണ് വ്യാപാരം പുരോഗമിക്കുന്നത്.    

ഓഹരി വിപണിയില്‍ വീണ്ടും തകര്‍ച്ച

മുംബൈ: ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ വിപണി കനത്ത തിരിച്ചടി നേരിടുകയാണ്. ബോം​ബെ സൂചിക സെന്‍സെക്​സ്​ 550 പോയിന്‍റ്​ നഷ്​ടത്തിലാണ്​ വ്യാപാരം തുടങ്ങിയത്​. 33,849 പോയിന്‍റിലാണ്​ സെന്‍സെക്​സ്​ ഇപ്പോള്‍ വ്യാപാരം നടത്തുന്നത്​. നിഫ്​റ്റിയും 10,400 പോയിന്‍റ്​ താഴെയെത്തി. ആഗോളവിപണികളിലെല്ലാം തന്നെ ഒാഹരി വിറ്റഴിക്കാനുള്ള പ്രവണതയാണ്​ ഉള്ളത്​. ഇത്​ ഇന്ത്യന്‍ വിപണിയിലും പ്രതിസന്ധി സൃഷ്​ടിക്കുകയാണ്​. അമേരിക്കയില്‍ പണപ്പെരുപ്പം വര്‍ധിക്കാനുള്ള സാഹചര്യവും തിരിച്ചടിയായി. അമേരിക്കയിലെ ഡൗജോണ്‍സ്​ ജപ്പാന്‍റെ ​​നിക്കി തുടങ്ങിയ സൂചികക​ളെല്ലാം  തന്നെ നിലവില്‍ നഷ്​ടത്തിലാണ്​ വ്യാപാരം […]

പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കായി വോഡാഫോണ്‍ റെഡ് ഓഫറുകള്‍

കടുത്ത മത്സരമാണ് ടെലികോം രംഗത്ത് ഇപ്പോള്‍ നടക്കുന്നത്. ജിയോ കഴിഞ്ഞ വര്‍ഷം വളരെ മെച്ചപ്പെട്ട ഓഫറുകളാണ് ടെലികോം രംഗത്ത് അവതരിപ്പിച്ചിരുന്നത്. ജിയോയ്ക്ക് പിന്നാലെ തകര്‍പ്പന്‍ ഓഫറുകളുമായി വൊഡാഫോണ്‍ രംഗത്തെത്തിയിരിക്കുകയാണ്. വൊഡാഫോണ്‍ റെഡ് എന്ന ഓഫറുകളാണ് നിലവില്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 30 ജിബിയുടെ ഡാറ്റയാണ് വൊഡാഫോണ്‍ റെഡ് ഓഫറുകളില്‍ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. . 399 രൂപയുടെ ഓഫറില്‍ ദിനംപ്രതി 30 ജിബിയുടെ ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, 100 എസ്‌എംഎസ് എന്നിവ ലഭ്യമാക്കാം. കൂടാതെ പോസ്റ്റ്പെയ്ഡ് പ്ലാനുകളില്‍ […]

സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്.  240 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പവന് 22,720 രൂപയും ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 2,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് വിലയില്‍ മാറ്റമുണ്ടാകുക.

ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി; ബാങ്കിംഗ്, മെറ്റല്‍ വിപണികള്‍ വന്‍ നഷ്ടത്തില്‍

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ നഷ്ടത്തില്‍. ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ച വിപണി കനത്ത തിരിച്ചടിയാണ് നേരിടുന്നത്.  സെന്‍സെക്സ് 1015 പോയിന്റ് താഴ്ന്ന് 33,742ലും നിഫ്റ്റി 306 പോയിന്‍റ് നഷ്ടത്തില്‍ 10,359ലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. അമേരിക്കന്‍ സൂചികയായ ഡൗ ജോണ്‍സ് കൂപ്പുകുത്തിയതാണ് ഏഷ്യന്‍ വിപണികളിലും കനത്ത ഇടിവുണ്ടാകാന്‍ കാരണം. കനത്ത വില്‍പന സമ്മര്‍ദമാണ് വിപണികളെ പിടിച്ചുകുലുക്കിയിരിക്കുന്നത്. കൂടുതല്‍ തകര്‍ച്ച മുന്നില്‍ കണ്ട് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിയുകയാണ്. ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില പത്തുശതമാനം കൂപ്പുകുത്തി. ആക്സിസ് ബാങ്ക്, […]

പുതിയ 4ജി സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയ്ക്കെത്തിക്കാനൊരുങ്ങി വോഡഫോണും ഫ്ലിപ്പ്കാര്‍ട്ടും

വോഡഫോണും ഫ്ലിപ്പ്കാര്‍ട്ടും ചേര്‍ന്ന് കുറഞ്ഞ നിരക്കില്‍ 4ജി ഫോണുകള്‍ വിപണിയിലെത്തിക്കുന്നു. 999 രൂപയുടെ എന്‍ട്രി ലെവല്‍ 4ജി സ്മാര്‍ട്ട്ഫോണുകളാണ് ലഭ്യമാക്കുക. മൈ ഫസ്റ്റ് 4ജി സ്മാര്‍ട്ട്ഫോണ്‍ എന്ന പ്രചാരണത്തിന്‍റെ ഭാഗമായാണ് ഫ്ലിപ്പ് കാര്‍ട്ട് ഈ ഫോണുകള്‍ വില്‍ക്കുക. കൂടാതെ, ഇതില്‍ തിരഞ്ഞെടുത്ത എന്‍ട്രി ലെവല്‍ 4ജി ഫോണുകള്‍ക്ക് വോഡഫോണ്‍ ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുന്നുണ്ട്. ഈ ഓഫര്‍ വോഡഫോണിന്‍റെ നിലവിലുള്ളതും പുതിയതുമായ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഫ്ളിപ്കാര്‍ട്ടില്‍നിന്നും എന്‍ട്രി ലെവല്‍ ഫോണുകള്‍ വാങ്ങുമ്ബോള്‍ ലഭിക്കും.. പ്രതിമാസം 150 രൂപയ്ക്ക് […]

സ്വര്‍ണ വില കുതിച്ചുയരുന്നു; പവന് 280 രൂപ കൂടി

കൊച്ചി: രാജ്യത്ത് സ്വര്‍ണ വില കുതിച്ചുയരുന്നു. ഇന്ന് മാത്രമായി പവന് 280 രൂപയാണ് വര്‍ധിച്ചത്. പവന് 22,640 രൂപയാണ് വില. ഗ്രാമിന് 35 രൂപ കൂടി 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അടുത്ത കാലത്തെ വലിയ വിലക്കയറ്റമാണ് ഇന്നുണ്ടായത്. ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു.

രാജ്യത്ത് ആദ്യമായി ബിഎസ്‌എന്‍എല്‍ ഫോര്‍ ജി സേവനം ലഭിക്കാന്‍ പോകുന്നത് ഇടുക്കിയില്‍?

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ബിഎസ്‌എന്‍എല്‍ ഫോര്‍ ജി സേവനം ലഭിക്കാന്‍ പോകുന്നത് ഇടുക്കി ജില്ലയിലെന്ന് സൂചന. ബിഎസ്‌എന്‍എലിന്‍റെ 3ജി സേവനം പോലും ലഭ്യമല്ലാത്ത ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലാണ് ഈ അപൂര്‍വ അവസരം ലഭിക്കുന്നത്. റിപ്പബ്ലിക്ക് ദിനം മുതലാണ് ഈ സേവനം ലഭ്യമാകുക. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല. താലൂക്കിലെ അഞ്ചിടത്തുള്ള ടവറുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 4ജി സേവനം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഉടുമ്പന്‍ചോല ടൗണ്‍, കല്ലുപാലം, പാറത്തോട്, ചെമ്മണ്ണാര്‍, സേനാപതി എന്നിവിടങ്ങളിലാണ് ഈ സേവനങ്ങള്‍ ലഭ്യമാകുക. […]

കിടിലന്‍ കാഷ്ബാക്ക് ഓഫറുമായി ഐഡിയ

ഉപഭോക്താക്കള്‍ക്കായി കിടിലന്‍ കാഷ്ബാക്ക് ഓഫറുമായി ഐഡിയ. 398 രൂപയ്ക്കും അതിന് മുകളിലും റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 3,300 രൂപവരെ മാജിക് കാഷ്ബാക്ക് ഓഫറാണ് ഐഡിയ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി പത്ത് വരെ ഏതെങ്കിലും ഓണ്‍ലൈന്‍ ചാനല്‍ വഴി റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഡിസ്കൗണ്ട് വൗച്ചറുകള്‍, കാഷ്ബാക്ക്, ഷോപ്പിങ് കൂപ്പണ്‍ എന്നിവയുടെ രൂപത്തിലാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്. മൈ ഐഡിയ ആപ്പ് വഴിയോ ഐഡിയ വെബ്സൈറ്റ് വഴിയോ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഐഡിയ മണി വാലറ്റിലേക്ക് 200 രൂപയുടെ കാഷ്ബാക്ക് ലഭിക്കുന്നതാണ്. 398 രൂപയ്ക്ക് […]