കൊടി സുനിക്ക് ജയിലില്‍ സുഖവാസം:​ മെയ്യനങ്ങാതെ മാസം 4000 രൂപയും,​ക്വട്ടേഷനുകള്‍ ആസൂത്രണം ചെയ്യാന്‍ സൗകര്യവും

തൃശൂര്‍: പരോളിലിറങ്ങി മോഷണശ്രമം നടത്തിയ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് വീയ്യൂര്‍ ജയിലില്‍ വലിയ സൗകര്യങ്ങള്‍. അഞ്ച് പേരെ പാര്‍പ്പിക്കാവുന്ന സെല്ലില്‍ ഒരു വര്‍ഷമായി ഒറ്റയ്‌ക്കാണ് സുനി കഴിയുന്നത്. ജയിലിനുള്ളിലിരുന്നു ക്വട്ടേഷനുകള്‍ ആസൂത്രണം ചെയ്യാനുള്ള ഫോണ്‍ സൗകര്യം ഒരുക്കിക്കൊടുക്കാനും ചാര്‍ജ് ചെയ്തു നല്‍കാനും ജയില്‍ ഉദ്യോഗസ്ഥരുമുണ്ട്. മാനുഷിക പരിഗണനയെന്ന പേരിലാണ് കൊടി സുനിക്ക് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പച്ചക്കറിത്തോട്ടത്തില്‍ പണിക്ക് ഇറങ്ങിയ വകയില്‍ ഓരോ മാസവും 3000 മുതല്‍ 4000 രൂപ വരെ വരുമാനവും. ഒറ്റ ദിവസം […]

”പോ മോനേ വാട്‌സാപ്പേ” ; വാട്ട്‌സാപ്പിനോട് വിടപറഞ്ഞ് മോഹന്‍ലാല്‍

തൃശൂര്‍: സമയവും സന്തോഷവും തിരിച്ചുപിടിക്കാന്‍ നടന്‍ മോഹന്‍ലാല്‍ വാട്‌സാപ് ഉപേക്ഷിച്ചു. ‘രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ എന്നും പ്രാര്‍ത്ഥിക്കും. അതിനു ശേഷം ഫോണ്‍ നോക്കുമ്പോള്‍ പലപ്പോഴും കാത്തിരിക്കുന്നതു മോശം വാര്‍ത്തകളും ചിത്രങ്ങളുമാകും. സന്തോഷത്തേക്കാള്‍ കൂടുതല്‍ പരിഭവങ്ങളും. കാറിലിരിക്കുമ്പോള്‍ ഞാന്‍ കാഴ്ചകള്‍ കാണുമായിരുന്നു. സ്ഥിരം യാത്ര ചെയ്യുന്ന വഴികളിലെ ഓരോ കെട്ടിടവും മരവും പതിവായി കാണാറുള്ള മനുഷ്യരെയും എനിക്കറിയാമായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോഴാണ് അറിയുന്നത് അതൊന്നും ഏറെക്കാലമായി കാണാറില്ലെന്ന്. ‘ഇപ്പോള്‍ എനിക്കു ധാരാളം സമയമുണ്ട്. രാവിലെ പത്രവായനയുടെ സുഖമുണ്ട്. നേരത്തേയും പത്രവായന […]

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവ എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കുന്നതിന് വിലക്ക്

തൃശൂര്‍ : കഴിഞ്ഞദിവസം രണ്ട് പേരുടെ മരണത്തിനിടയാക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ ഉത്സവ എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി വനം വകുപ്പ്. ക്ഷേത്ര ഉത്സവത്തിന്‍റെ എഴുന്നള്ളിപ്പിനായും ഗൃഹപ്രവേശനത്തിനായും കൊണ്ടുവന്നപ്പോള്‍ രണ്ട് പേരെ ചവിട്ടിക്കൊന്നതിനെ തുടര്‍ന്നാണ് വിലക്ക്. പതിനഞ്ച് ദിവസത്തേയ്ക്കാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് ആന വിരണ്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 15 ദിവസത്തിനുശേഷം ഡോക്ടര്‍മാരുടെ സംഘം പരിശോധന നടത്തി റിപ്പോര്‍ട്ട് കൈമാറിയാല്‍ മാത്രമേ ഇനി എഴുന്നള്ളിപ്പിന് അനുവാദം നല്‍കൂ എന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. കാഴ്ചയ്ക്ക് […]

മുദ്രാവായ്പ തട്ടിപ്പു കേസില്‍ സീരിയല്‍ നടന്‍ അറസ്റ്റില്‍

തൃശ്ശൂര്‍: മുദ്രാ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി സംവിധായകരില്‍ നിന്നും നിര്‍മ്മാതാക്കളില്‍ നിന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ നിന്നും പത്തര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സിനിമ സീരിയല്‍ താരം അറസ്റ്റില്‍. തൃശ്ശൂര്‍ കൈപ്പറമ്പ് പഴയങ്ങാടി പാലിയൂര്‍ വിജോ പി. ജോണ്‍സണ്‍ (33) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ സൗത്ത് മാറാടിക്കടുത്തുള്ള യുവതിയില്‍ നിന്നാണ് പണം തട്ടിയത്.വായ്പ എടുക്കുന്നതിന് ആവശ്യമായ രേഖകളും അപേക്ഷയും വിജോ തയാറാക്കി. ആദ്യഘട്ടത്തിലാവശ്യമായ പണവും ചെലവാക്കി. എന്നാല്‍ വായ്പ ലഭിച്ച തുക വിജോ തട്ടിയെടുത്തെന്നാണ് യുവതി […]

സംസ്ഥാനത്ത്‌ ചിക്കന്‍പോക്‌സ് പടരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

തൃശ്ശൂര്‍: സംസ്ഥാനത്ത് ചിക്കന്‍പോക്‌സ് രോഗബാധ വര്‍ധിക്കുന്നു. 2018 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള പത്ത് മാസത്തിനിടെ 144 പേരാണ് സംസ്ഥാനത്ത് ചിക്കന്‍ പോക്‌സ് ബാധിച്ച്‌ മരിച്ചത്. മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ചിക്കന്‍പോക്‌സു കൂടി ബാധിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്. സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ചിക്കന്‍പോക്‌സ് ബാധമൂലമാണ്. രോഗം പടരുന്നത് തടയാന്‍ ആരോഗ്യവകുപ്പ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. 2015 ല്‍ സംസ്ഥാനത്ത് ചിക്കന്‍പോക്സ് പിടിപെട്ട് ആരും മരിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. 2016 ല്‍ ഒരുമരണം റിപ്പോര്‍ട്ട് […]

ആന്‍ലിയയുടെ മരണം കൊലപാതകം; തെളിവുകള്‍ കൈവശമുണ്ടെന്ന് പിതാവ്

തൃശൂര്‍: തന്‍റെ മകളുടെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും ആന്‍ലിയയുടെ പിതാവ്. ഇത് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ തന്‍റെ കൈവശമുണ്ടെന്ന് പിതാവ് ഹൈജിനസ് പറയുന്നു. മകളുടെ മരണം ആത്മഹത്യയാണെന്ന് ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും ഹൈജിനസ് വ്യക്തമാക്കി. ആന്‍ലിയയുടെ മരണത്തെക്കുറിച്ച്‌ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഹൈജിനസ് പറഞ്ഞു. ബംഗളുരുവിലേക്ക് ആന്‍ലിയയെ ട്രെയിന്‍ കയറ്റിവിട്ടു എന്നാണ് ഭര്‍ത്താവ് ജസ്റ്റിന്‍ പറയുന്നത്. അതേ ദിവസത്തെ സിസി ടിവി ദൃശ്യങ്ങള്‍ […]

പ്രിയനന്ദനനെ ആക്രമിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍

തൃശൂര്‍: പ്രശസ്ത സംവിധായകന്‍ പ്രിയനന്ദനനെ ആക്രമിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വല്ലച്ചിറ സ്വദേശി സരോവറിനെ കൊടുങ്ങല്ലൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇന്ന് രാവിലെ വല്ലച്ചിറയില്‍, പ്രിയനന്ദനനെ വീടിനടുത്തുള്ള കടയില്‍വച്ചാണ് സരോവര്‍ ആക്രമിച്ചത്. മര്‍ദ്ദിച്ചശേഷം പ്രിയനന്ദനന്‍റെ മേല്‍ ചാണകവെള്ളവും ഒഴിച്ചു. മര്‍ദ്ദനത്തില്‍ ചെവിക്ക് പരിക്കേറ്റിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കുറച്ചുദിവസം മുമ്ബ് പ്രിയനന്ദനന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തെറിവിളിയും ഭീഷണിയുമായി എത്തിയിരുന്നു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുമുണ്ടായിരുന്നു.

പ്രിയനന്ദനന് നേരെ കയ്യേറ്റം, ചാണകവെള്ളം തളിച്ചു; ബിജെപി പ്രവര്‍ത്തകരെന്ന് ആരോപണം

തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനന് നേരെ കയ്യേറ്റം. തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപത്തുവെച്ച്‌ ഒരു സംഘം മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രിയനന്ദനന്‍റെ മേല്‍ ചാണകവള്ളം തളിച്ചു. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കി. നേരത്തെ, ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനെതിരെ ആര്‍എസ്‌എസ് ആക്രമണം അ‍ഴിച്ചു വിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ ആക്രമണമായി രുന്നു സംഘപരിവാര്‍ സെെബര്‍ പോരാളികള്‍ നടത്തിയത്.    

തൃശ്ശൂരില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് വീടിന് തീപിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളലേറ്റു

തൃ​ശ്ശൂ​ര്‍: തെ​ക്കേ​ക്ക​ര​യി​ല്‍ അ​ടു​പ്പ് ക​ത്തി​ക്കു​ന്ന​തി​നി​ടെ ഗ്യാ​സ് സി​ലി​ണ്ട​ര്‍ ചോ​ര്‍​ന്ന് വീ​ടി​ന് തീപി​ടി​ച്ചു. തീയണയ്ക്കാ​ന്‍ വ​ന്ന നാ​ട്ടു​കാ​രാ​യ ര​ണ്ടു​പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റു. സമീപവാസികളായ കു​റൂ​വീ​ട്ടി​ല്‍ ജോയിക്കും, കൂ​പ്ലി​ക്കാ​ട​ന്‍ അ​ര​വി​ന്ദാ​ക്ഷ​നു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഇ​വ​രെ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആശുപത്രിയില്‍ പ്രവേ​ശി​പ്പി​ച്ചു. പുലര്‍ച്ചെ ആറോ​ടെ​യാ​ണ് സം​ഭ​വം. തെ​ക്കേ​ക്ക​ര ചീ​നാ​ത്ത് മ​ണി​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ​ഭാ​ഗ​ത്താ​ണ് തീ പടര്‍ന്ന​ത്.  മ​ണി​യു​ടെ ഭാ​ര്യ സു​ഷി​ത സ്റ്റൗ ​ക​ത്തി​ക്കു​ന്ന​തി​നി​ടെ ഗ്യാ​സ് ചോ​രു​ന്ന ശ​ബ്ദം കേ​ട്ടു. പെ​ട്ടെ​ന്നു​ത​ന്നെ തീ ​ആളി​പ്പ​ട​രു​ന്ന​ത് ക​ണ്ട് യുവതിയും ര​ണ്ട് മ​ക്ക​ളും ഭര്‍ത്താവ് മ​ണി​യും പു​റ​ത്തേ​യ്ക്ക് ഓ​ടി […]

ഇനി വഴിയില്‍ തടഞ്ഞുള്ള പരിശോധനയില്ല; ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ സംവിധാനവുമായ് ഗതാഗത വകുപ്പ്

തൃശ്ശൂര്‍: വഴിയില്‍ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തിയുള്ള പരിശോധന ഇനിയില്ല. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ സംവിധാനവുമായ് എത്തിയിരിക്കുകയാണ് മോട്ടോര്‍ വകുപ്പ്. ഈ സംവിധാനമുള്ള 17 ഇന്‍റര്‍സെപ്റ്റര്‍ വണ്ടികളാവും ഇനി നിരത്തുകളില്‍ വാഹന പരിശോധന നടത്തുക. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്‌നിഷന്‍ സംവിധാനം റോഡിലൂടെ അമിത വേഗത്തില്‍ പോകുന്നതും മറ്റ് നിയമ ലംഘനങ്ങല്‍ നടത്തുന്നതുമായ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ക്യാമറയില്‍ പകര്‍ത്തി പൊലീസിന് നല്‍കും. വാഹനത്തിന്‍റെ പഴക്കം, ഇന്‍ഷുറന്‍സ് ഉണ്ടോ, അപകടമുണ്ടാക്കിയതാണോ, കേസില്‍പ്പെട്ടതാണോ തുടങ്ങി വാഹനം സംബന്ധിച്ച എല്ലാ […]