ഞാനീ കളിയില്‍നിന്നു പിന്‍വാങ്ങുകയാണ്; സോഷ്യല്‍മീഡിയ യുദ്ധം മതിയാക്കി ദീപാ നിശാന്ത്

തൃശൂര്‍: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ വിമര്‍ശിച്ചതിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ വാഗ്വാദങ്ങളില്‍നിന്നു പിന്‍വാങ്ങുകയാണെന്ന് എഴുത്തുകാരി ദീപാ നിശാന്ത്. കൃത്യമായി തെരഞ്ഞെടുപ്പുചട്ടങ്ങള്‍ നിലനില്‍ക്കുന്ന ഒരു നാട്ടില്‍, പ്രചരണായുധമാക്കരുതെന്ന് കര്‍ശന താക്കീതുള്ള ഒരു വിശ്വാസത്തിന്‍റെ പേരും പറഞ്ഞ് വോട്ടഭ്യര്‍ത്ഥന നടത്തിയതിനെതിരെയാണ് താന്‍ വിമര്‍ശനമുന്നയിച്ചതെന്ന് ദീപാ നിശാന്ത് പറഞ്ഞു. ദീപയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഞാനൊരു പാര്‍ട്ടി കുടുംബത്തില്‍ നിന്നും വരുന്ന ആളല്ല. ആ പ്രയോഗം തന്നെ തെറ്റാണെന്നറിയാം. മനപ്പൂര്‍വ്വം ഉപയോഗിച്ചതാണ്. ഒരുതരത്തിലുള്ള രാഷ്ട്രീയ പാരമ്പര്യവും ഞാന്‍ എവിടെയും അവകാശപ്പെട്ടിട്ടില്ല. […]

ഇന്‍റര്‍സിറ്റി എക്‌സ്പ്രസ്സില്‍ നിന്നും എട്ട് കിലോ കഞ്ചാവ് പിടികൂടി

തൃശ്ശൂര്‍: തൃശ്ശൂരില്‍ വച്ച്‌ ബംഗളൂരു- എറണാകുളം ഇന്‍റര്‍സിറ്റി എക്‌സ്പ്രസില്‍ നിന്ന് എട്ടുകിലോയോളം കഞ്ചാവ് പിടികൂടി. എക്‌സൈസും ആര്‍പിഎഫും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് ട്രെയിന്‍ സീറ്റിനടിയില്‍ നിന്ന് ഉടമയില്ലാത്ത കഞ്ചാവ് അടങ്ങിയ ബാഗുകള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന കഞ്ചാവ് കവറിനുമേല്‍ സ്പ്രേ അടിച്ചിട്ടുണ്ടായിരുന്നു. ബാഗ് തുറന്നപ്പോള്‍ തന്നെ സ്പ്രേയുടെ മണം വ്യാപിച്ചു. ഇതുവരെ കഞ്ചാവ് കടത്തുന്നവരെക്കുറിച്ചുള്ള സൂചനയൊന്നും ലഭിച്ചിട്ടില്ല. തീവണ്ടിയില്‍ സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് നിഗമനം.

തൃശ്ശൂരില്‍ തുഷാര്‍ തന്നെ സ്ഥാനാര്‍ത്ഥി; എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിഞ്ഞേക്കില്ല

തൃശ്ശൂര്‍: തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി പൈലി വാദ്യാട്ടിനെയും പ്രഖ്യാപിച്ചു. അതേ സമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ എസ്എന്‍ഡിപി ഭാരവാഹിത്വം രാജിവെക്കണമെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനയില്‍ നിന്നും തുഷാര്‍ ഒഴിഞ്ഞുമാറി. അത്തരമൊരു ആവശ്യത്തെപ്പറ്റി തനിക്ക് അറിയില്ലെന്നും അതു പറഞ്ഞവരോടു തന്നെ ചോദിക്കണമെന്നുമായിരുന്നു തുഷാറിന്‍റെ പ്രതികരണം. തുഷാര്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിഞ്ഞേക്കില്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

‘ഇനി ഈ വഴി വന്നാല്‍ കോടതി കയറേണ്ടി വരും’; അനില്‍ അക്കരെയുമായുള്ള ചാറ്റ് പുറത്തുവിട്ട് ദീപാ നിശാന്ത്

തൃശൂര്‍: അച്ഛനെ നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആദരിച്ച ദിവസം മകളാണെന്ന് പറയരുതെന്ന് ദീപാ നിശാന്ത് പറഞ്ഞിരുന്നുവെന്ന വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരെയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി ദീപാ നിശാന്ത് രംഗത്ത്. ഞാന്‍ ജനിച്ചു വളര്‍ന്ന ഒരു നാട്ടില്‍ എന്‍റെ അച്ഛനെ ആദരിക്കുന്ന ദിവസം മകളെന്ന് പറയരുതെന്ന് ഇയാളോട് പറയേണ്ട ആവശ്യം എനിക്കെന്താണെന്ന് ദീപാ നിശാന്ത് ചോദിക്കുന്നു. അനില്‍ അക്കരെയുടെ മെസഞ്ചര്‍ ചാറ്റ്  സന്ദേശം പുറത്തുവിട്ടാണ് ദീപാ നിശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റ് ഇയാളാണ് ഞങ്ങളുടെ എം എല്‍ […]

പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു

തൃശൂര്‍: പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോട തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 63 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിസായിരുന്നു അഷിത. ചെറുകഥാകൃത്തും, കവയത്രിയും, വിവര്‍ത്തകയുമായിരുന്നു അഷിത. തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ 5നായിരുന്നു ജനനം. ദില്ലിയിലും ബോംബെയിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജീവിതത്തിന്‍റെ നേര്‍ചിത്രം വരച്ചുകാട്ടുന്നവയായിരുന്നു അഷിതയുടെ രചനകള്‍. കഥ, കവിത, […]

ഇത് സ്റ്റാര്‍ സിംഗര്‍ തെരഞ്ഞെടുപ്പല്ല, ലോക്‌സഭ തെരഞ്ഞെടുപ്പാണ്; രമ്യ ഹരിദാസിനെ വിമര്‍ശിച്ച് ദീപ നിഷാന്ത്

തൃശൂര്‍: രമ്യ ഇത് സ്റ്റാര്‍ സിംഗര്‍ തെരഞ്ഞെടുപ്പ് അല്ല, ലോക്‌സഭ തെരഞ്ഞെടുപ്പാണ്. പറയുന്നത് എഴുത്തുകാരിയും കോളേജ് അധ്യാപികയുമായ ദീപ നിഷാന്ത് ആണ്. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പരസ്യവാചകങ്ങളെ വിമര്‍ശിച്ചാണ് ദീപ രംഗത്ത് വന്നിരിക്കുന്നത്. രമ്യ തെരഞ്ഞെടുക്കപ്പെട്ടാല്‍ ലോക്‌സഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം പി ആവും എന്നാണ് അവകാശവാദം. എന്നാല്‍ സിപിഐ നേതാവായിരുന്ന ഭാര്‍ഗവി തങ്കപ്പന്‍ 1971ല്‍ അടൂരില്‍ നിന്ന് ലോക്സഭാംഗമായത് മറന്നുപോയോ എന്ന് ദീപ നിശാന്ത് ചോദിക്കുന്നു. […]

നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ സേട്ട് അന്തരിച്ചു

തൃശ്ശൂര്‍: നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ സേട്ട് (44) അന്തരിച്ചു. ചൊവ്വാഴ്ച വെളുപ്പിന് രണ്ട് മണിക്ക് കൊടുങ്ങല്ലൂര്‍ മോഡേണ്‍ ഹോസ്പിറ്റലില്‍വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ആത്മകഥ, ചാപ്‌റ്റേഴ്‌സ്, ഒന്നും മിണ്ടാതെ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. പരുന്ത്, കഥപറയുമ്പോള്‍ തുടങ്ങി ഏഴോളം ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ കണ്ട്രോളറായും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: ഐഷ. മക്കള്‍: ദിയ ഖുല്‍ബാന്‍, ദയാല്‍ ഖുല്‍ബാന്‍. ഖബറടക്കം ഇന്ന് വൈകീട്ട് 4.30 ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ […]

തൃശൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

തൃശൂര്‍: മാള കുഴൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പാറാശ്ശേരി പോളിന്‍റെ മകന്‍ ജിജോ പോള്‍ (47) ആണ് മരിച്ചത്. ജിജോ പോളിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നും ഇതിനാലാകാം ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് രാവിലെ ഭാര്യ സിജിയാണ് ജിജോയെ വീടിന്‍റെ ഒന്നാം നിലയിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മാള പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

തൃശൂരില്‍ 2 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

തൃശൂര്‍: ചാലക്കുടിയ്ക്ക് സമീപം കാടുകുറ്റിയില്‍ രണ്ടു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. പതിമൂന്ന് വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ചാലക്കുടി സ്വദേശികളായ ആഗ്‌നസ്, മിനോഷ് എന്നിവരാണ് പുഴയില്‍ മുങ്ങി മരിച്ചത്. അന്നനാട് യൂണിയന്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. രണ്ടു പേരുടെയും മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍.

തൃശൂരില്‍ നാല് കോടി രൂപയുടെ കഞ്ചാവ് പിടികൂടി; 2 പേര്‍ അറസ്റ്റില്‍

തൃശൂർ: കാഞ്ഞാണിയിൽ നാല് കോടി രൂപ വിലവരുന്ന 42 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനിയറിങ് വിദ്യാർത്ഥികളാണ് പിടിയിലായ രണ്ടുപേരും. അന്തിക്കാട് – കാഞ്ഞാണി മേഖലകളിൽ കഞ്ചാവ് സംഘങ്ങൾ വിലസുന്നുവെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാഞ്ഞാണി ബസ്റ്റാന്‍റ് പരിസരത്ത് നിന്ന് 42 കിലോ കഞ്ചാവ് അടങ്ങിയ ബാഗുമായി വിദ്യാർത്ഥികളെ പിടികൂടിയത്. ആലുവ കൊളങ്ങാട്ടുപറമ്പിൽ വീട്ടിൽ അഹമ്മദ്, പട്ടാമ്പി ‘ഹരിദിവ്യ’ത്തിൽ രോഹിത് എന്നിവരെയാണ് അന്തിക്കാട് എസ്.ഐ കെ.എസ് സൂരജിന്‍റെ […]