സ്വര്‍ണവുമായി പോയ കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ വാഹനം മോഷ്ടാക്കള്‍ തട്ടിക്കൊണ്ടു പോയി

തൃശ്ശൂര്‍: കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ വാഹനം അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി. തൃശൂരിൽ നിന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്ന സ്വര്‍ണ്ണമാണ് കവര്‍ന്നത്. പാലക്കാട്, ചാവടി പൊലീസ് സ്‌റ്റേഷനുകളിൽ പരാതി കൊടുത്തതായി കല്യാൺ ജ്വല്ലേഴ്സ് മാനേജ്മെന്‍റ് അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന 2 പേരെ വലിച്ചു പുറത്തിട്ട ശേഷം മോഷ്ടാക്കള്‍ സ്വര്‍ണ്ണവുമായി കടന്നു. തൃശ്ശൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ട് പോകുകയായിരുന്ന സ്വര്‍ണ്ണമാണ് കവര്‍ന്നത്. വാളയാറിന് സമീപം ചാവടിയില്‍ വച്ചാണ് മോഷ്ടാക്കളുടെ സംഘം ഇന്ന് രാവിലെ പതിനൊന്നരയോടെ സ്വര്‍ണ്ണം കൊണ്ട് പോകുകയായിരുന്ന വാഹനം തട്ടിയെടുക്കുന്നത്. പെട്രോള്‍ പമ്പിന് […]

തൃശൂര്‍ പട്ടാളം മാര്‍ക്കറ്റില്‍ തീപിടുത്തം; മൂ​ന്നു ക​ട​ക​ള്‍ ക​ത്തി ന​ശി​ച്ചു

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ലെ പ​ട്ടാ​ളം മാ​ര്‍​ക്ക​റ്റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. മൂ​ന്നു ക​ട​ക​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി നശിച്ചു. പ​ഴ​യ വാ​ഹ​ന​ഭാ​ഗ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന മാ​ര്‍​ക്ക​റ്റി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ 120 ക​ട​ക​ളാ​ണ് ഉ​ള്ള​ത്. മ​റ്റു ക​ട​ക​ളി​ലേ​ക്കും തീ ​ആ​ളി​പ്പ​ട​രു​ക​യാ​ണ്. അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യ്ക്കാ​ണ് തീ ​പി​ടി​ച്ച്‌ ക​ത്തു​ന്ന​ത്. വാ​ഹന​ങ്ങ​ളി​ല്‍ പെ​ട്രോ​ള്‍ ഉ​ള്ള​തും തീ ​ആ​ളി​പ്പ​ട​രാ​ന്‍ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. സ​മീ​പ​ത്തു​കൂ​ടി പോ​കു​ന്ന വൈ​ദ്യു​തി​ കമ്പിയി​ല്‍​നി​ന്ന് തീ​പ്പൊ​രി​വീ​ണ് മാ​ലി​ന്യ​ത്തി​നു തീ​പി​ടി​ച്ചാ​ണ് […]

ക്യാംപസ് രാഷ്ട്രീയത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോ വിടവാങ്ങി

തൃശൂര്‍: സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോ(64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വയറിന് അസുഖമുണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുകയും അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു. സീന ഭാസ്‌കറാണ് ഭാര്യ. 1954 മാര്‍ച്ച് 27 ന് എറണാകുളം ജില്ലയിലെ പോഞ്ഞിക്കരയില്‍ ജനിച്ച അദ്ദേഹം എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട് കോളേജ്, ബിഹാറിലെ മിഥില യൂണിവേഴ്സിറ്റി തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന […]

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ റേഡിയേഷന്‍ ചികിത്സ നിലച്ചിട്ട് മൂന്നാഴ്ച്ച; നടപടിയെടുക്കാതെ അധികൃതര്‍

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ റേഡിയേഷന്‍ സംവിധാനം നിലച്ചിട്ട് മൂന്നാഴ്ചയായി. ഇതുവരെ സംഭവത്തില്‍ അധികൃതര്‍ നടപടിയെടുത്തിട്ടില്ല. ഇതോടെ നൂറുകണക്കിന് ക്യാന്‍സര്‍ രോഗികള്‍ക്ക് വന്‍ തുക കൊടുത്ത് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ റേഡിയേഷന്‍ മെഷീന്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാണ്. എന്നാല്‍ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സേഫ്റ്റി ഓഫീസര്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന താല്‍കാലിക ജീവനക്കാരന്‍ മൂന്നാഴ്ച മുമ്പ് രാജി വെച്ചു പോയി. ജീവനക്കാരനെ നിയമിക്കുന്നതിനുളള നടപടികള്‍ തുടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഐ.എം.വിജയന്‍റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു

തൃശൂര്‍: ഫുട്ബോള്‍ താരം ഐഎം വിജയന്‍റെ മൂത്ത സഹോദരന്‍ കുറ്റുമുക്ക് ഐനിവളപ്പില്‍ കൃഷ്ണന്‍(വിജു-52) വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ വടക്കേസ്റ്റാന്‍ഡില്‍ വച്ച്‌ വിജു സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഒമ്‌നി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിജുവിനെ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെ മരിച്ചു. കുട്ടനെല്ലൂര്‍ ഔഷധിയിലെ ജീവനക്കാരനായിരുന്നു. ഹര്‍ത്താലായതിനാല്‍ ബസ് കിട്ടാതെ വിജുവിനൊപ്പം ബൈക്കില്‍ കയറിയ എആര്‍ ക്യാംപിലെ പോലീസുകാരന്‍ വൈക്കം ഇല്ലിക്കല്‍ വീട്ടില്‍ ലിഗേഷ്(31) പരിക്കുകളോടെ രക്ഷപെട്ടു. അപകടത്തിനിടയാക്കിയ കാര്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. […]

മുന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ അന്തരിച്ചു

തൃശൂര്‍: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന്‍ (84) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയില്‍ അമൃത ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളായി ആരോഗ്യാവസ്ഥ വഷളായതിനെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ ഒരാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി എട്ടരയോടെ ഗുരുതരാവസ്ഥയിലായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. തൃശൂര്‍ അയ്യന്തോള്‍ ഉദയനഗറിലെ ഗീതയിലായിരുന്നു താമസം. പുഴയ്ക്കല്‍ ചെമ്മങ്ങാട്ട് വളപ്പില്‍ നാരായണന്‍റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1934 നവംബര്‍ 18ന് […]

ദീപ നിശാന്തിനെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കുമെന്നു സൂചന

തൃശൂര്‍: കവിത മോഷണ വിവാദത്തില്‍ അധ്യാപികയായ ദീപ നിശാന്തിനെതിരെ നടപടിയെടുക്കുന്നതിനെ കുറിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ശ്രീ കേരളവര്‍മ്മ കോളേജിലെ മലയാളം അധ്യാപികയാണ് ദീപ നിശാന്ത്. നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പലിനോട് ബോര്‍ഡ് അഭിപ്രായം ആരാഞ്ഞു. അധ്യാപകസംഘടനയായ എകെപിസിടിഎയുടെ ജേണലില്‍ ദീപ നിശാന്ത് മോഷ്ടിച്ച കവിത പ്രസിദ്ധീകരിച്ചതും തുടര്‍ന്നുണ്ടായ വിവാദങ്ങളും കോളേജിന്‍റെ അന്തസിനെ ബാധിച്ചുവെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതുകൂടാതെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ […]

‘ശ്രീചിത്രന്‍ വഞ്ചിച്ചു, കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ്’: ദീപാ നിശാന്ത്

തൃശൂര്‍: യുവകവി എസ്.കലേഷിന്‍റെ കവിത തന്‍റെ പേരില്‍ പ്രസിദ്ധീകരിച്ചത് ശ്രീചിത്രന്‍ തെറ്റിദ്ധരിപ്പിച്ചത് മൂലമാണെന്ന് തൃശൂര്‍ കേരള വര്‍മ കോളേജിലെ അദ്ധ്യാപിക ദീപാ നിശാന്തിന്‍റെ പ്രതികരണം. കവിത നല്‍കി വഞ്ചിച്ചത് ശ്രീചിത്രനാണ്. സ്വന്തം വരികളാണെന്ന് വിശ്വസിപ്പിച്ച ശേഷമാണ് തനിക്ക് കവിത കൈമാറിയത്. അദ്ധ്യാപിക, എഴുത്തുകാരി എന്നീ നിലകളില്‍ പുലര്‍ത്തേണ്ട ജാഗ്രത കാട്ടാന്‍ തനിക്കായില്ല. ഇക്കാര്യത്തില്‍ കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറയുന്നതായും ദീപാ നിശാന്ത് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. കവിത മോഷ്‌ടിച്ചുവെന്ന വിവാദമുണ്ടായപ്പോള്‍ കലേഷാണ് തന്‍റെ കവിത മോഷ്‌ടിച്ചതെന്നാണ് […]

തൃശൂരില്‍ വീണ്ടും എടിഎം കവര്‍ച്ചാശ്രമം; മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പുറത്ത്

തൃശൂര്‍: വ​ര​ന്ത​ര​പ്പി​ള്ളി​യി​ല്‍ എസ്ബിഐയുടെ എ​ടി​എം കൗണ്ടറില്‍ ക​വ​ര്‍​ച്ചാശ്ര​മം. വ​ര​ന്ത​ര​പ്പി​ള്ളി റിം​ഗ് റോ​ഡി​ല്‍ ബാങ്ക് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴെ​യു​ള്ള എ​ടി​എം മെ​ഷീ​ന്‍ കു​ത്തി​തു​റ​ക്കാ​നാ​ണ് ശ്ര​മം നട​ന്നി​രി​ക്കു​ന്ന​ത്. എ​ടി​എം സെ​ന്‍റ​റി​ലെ ര​ണ്ട് നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ ത​ക​ര്‍​ത്തെ​ങ്കി​ലും ഇ​വ​രു​ടെ ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചു. സ​മീ​പ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് ബ​സു​ക​ളി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. കഴിഞ്ഞ രാത്രിയാണ് ക​വ​ര്‍​ച്ച​ശ്ര​മം ന​ട​ന്നി​രി​ക്കു​ന്ന​ത്. ര​ണ്ട് പേ​രാ​ണ് ക​വ​ര്‍​ച്ച​ക്ക് പി​ന്നി​ലെ​ന്ന് ക​രു​തു​ന്നു. എ​ടി​എം സെന്‍ററിലെ ന​ശി​പ്പി​ക്ക​പ്പെ​ട്ട കാ​മ​റ​യി​ല്‍ ക​വ​ര്‍​ച്ച​ക്കെ​ത്തി​യ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ന്നി​ട്ടു​ണ്ട്. ര​ണ്ടു പേ​രും ഉ​ടു​ത്ത​മു​ണ്ടു​കൊ​ണ്ട് മു​ഖം മ​റ​ച്ച […]

സംസ്ഥാനത്ത് വീണ്ടും കോംഗോ പനി; രോഗം കണ്ടെത്തിയത് യുഎഇയില്‍ നിന്നെത്തിയ പ്രവാസി യുവാവില്‍

തൃശൂര്‍: സംസ്ഥാനത്ത് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിയാണ് കോംഗോ പനി ബാധിച്ച്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. യുഎഇയില്‍ നിന്ന് മലപ്പുറത്ത് എത്തിയ വ്യക്തിയിലാണ് പനി സ്ഥിരീകരിച്ചത്. ഇയാളുടെ ശരീര സ്രവങ്ങള്‍ വിദഗ്ധപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശരീരസ്രവങ്ങള്‍ വഴി മറ്റ് മനുഷ്യരിലേക്ക് പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കോംഗോ പനി […]