‘ശ്രീചിത്രന്‍ വഞ്ചിച്ചു, കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ്’: ദീപാ നിശാന്ത്

തൃശൂര്‍: യുവകവി എസ്.കലേഷിന്‍റെ കവിത തന്‍റെ പേരില്‍ പ്രസിദ്ധീകരിച്ചത് ശ്രീചിത്രന്‍ തെറ്റിദ്ധരിപ്പിച്ചത് മൂലമാണെന്ന് തൃശൂര്‍ കേരള വര്‍മ കോളേജിലെ അദ്ധ്യാപിക ദീപാ നിശാന്തിന്‍റെ പ്രതികരണം. കവിത നല്‍കി വഞ്ചിച്ചത് ശ്രീചിത്രനാണ്.

സ്വന്തം വരികളാണെന്ന് വിശ്വസിപ്പിച്ച ശേഷമാണ് തനിക്ക് കവിത കൈമാറിയത്. അദ്ധ്യാപിക, എഴുത്തുകാരി എന്നീ നിലകളില്‍ പുലര്‍ത്തേണ്ട ജാഗ്രത കാട്ടാന്‍ തനിക്കായില്ല. ഇക്കാര്യത്തില്‍ കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറയുന്നതായും ദീപാ നിശാന്ത് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

കവിത മോഷ്‌ടിച്ചുവെന്ന വിവാദമുണ്ടായപ്പോള്‍ കലേഷാണ് തന്‍റെ കവിത മോഷ്‌ടിച്ചതെന്നാണ് ശ്രീചിത്രന്‍ തന്നെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മനുഷ്യന്‍ എത്രത്തോളം കള്ളം പറയുമെന്നത് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. എഴുത്തുകാരിയെന്ന നിലയില്‍ അറിയപ്പെടാനല്ല താന്‍ കവിത പ്രസിദ്ധീകരിച്ചത്. പറ്റിയത് വലിയ പിഴവാണ്. ഇക്കാര്യത്തില്‍ എല്ലാവരോടും മാപ്പ് പറയുന്നതായും ദീപ കൂട്ടിച്ചേര്‍ത്തു.

അതേസമയം, തന്‍റെ തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്ന് ആരോപണ വിധേയനായ ശ്രീചിത്രന്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ക്കോ പരസ്യ പ്രതികരണങ്ങള്‍ക്കോ താന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*