പ്രവാസിയില്‍ നിന്നും 50 ലക്ഷം തട്ടി, പി.വി.അന്‍വറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്‌ത് പ്രവാസി മലയാളിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പി.വി.അന്‍വര്‍ എം.എല്‍.എയ്ക്ക് തിരിച്ചടി. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അന്‍വര്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി കോടതി തള്ളി. കേസില്‍ അന്വേഷണം നടത്താതിരിക്കാന്‍ തക്ക വാദങ്ങളൊന്നും ഹ‌ര്‍ജിയില്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്.

2012ല്‍ മംഗലാപുരത്ത് ക്രഷര്‍ യൂണിറ്റില്‍ പങ്കാളിയാക്കാമെന്ന് വാഗ്‌ദ്ധാനം ചെയ്‌ത് പ്രവാസി മലയാളിയായ സലീമില്‍ നിന്നും അന്‍വര്‍ എം.എല്‍.എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. എന്നാല്‍ ഈ സമയത്ത് അന്‍വറിന് മംഗലാപുരത്ത് ക്രഷര്‍ യൂണിറ്റ് ഉണ്ടായിരുന്നില്ലെന്ന് രേഖകള്‍ തെളിയിക്കുന്നു. 22 ഏക്കര്‍ സ്ഥലമുണ്ടെന്ന് പറഞ്ഞിടത്ത് ഒരേക്കര്‍ 87 സെന്റ് ഭൂമി മാത്രമേ ഉള്ളുവെന്നും രേഖകളില്‍ വ്യക്തമാണ്.

മംഗലാപുരത്ത് കെ. ഇ ക്രഷര്‍ എന്ന പേരില്‍ സ്വന്തമായി സ്ഥാപനമുണ്ടെന്നും ഇതില്‍ പത്ത് ശതമാനം ഓഹരി നല്‍കാമെന്നും പറഞ്ഞാണ് അന്‍വര്‍ സലീമില്‍ നിന്ന് പണം വാങ്ങിയത്. എന്നാല്‍ ഇതിന് പിന്നില്‍ തട്ടിപ്പാണെന്ന് മനസിലായതോടെ സലീം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

prp

Related posts

Leave a Reply

*