പ്രവാസിയില്‍ നിന്നും 50 ലക്ഷം തട്ടി, പി.വി.അന്‍വറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്‌ത് പ്രവാസി മലയാളിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പി.വി.അന്‍വര്‍ എം.എല്‍.എയ്ക്ക് തിരിച്ചടി. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അന്‍വര്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി കോടതി തള്ളി. കേസില്‍ അന്വേഷണം നടത്താതിരിക്കാന്‍ തക്ക വാദങ്ങളൊന്നും ഹ‌ര്‍ജിയില്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. 2012ല്‍ മംഗലാപുരത്ത് ക്രഷര്‍ യൂണിറ്റില്‍ പങ്കാളിയാക്കാമെന്ന് വാഗ്‌ദ്ധാനം ചെയ്‌ത് പ്രവാസി മലയാളിയായ സലീമില്‍ നിന്നും അന്‍വര്‍ എം.എല്‍.എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. എന്നാല്‍ […]

പി വി അന്‍വറിന് തിരിച്ചടി; പിവിആര്‍ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കില്ല

കോഴിക്കോട്: കക്കാടം പൊയിലില്‍ പിവിആര്‍ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കില്ല. കൂടരഞ്ഞി പഞ്ചായത്താണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. ലൈസന്‍സ് പുതുക്കി നല്‍കണമെന്ന പി വി അന്‍വറിന്‍റെ അപേക്ഷ പഞ്ചായത്ത് പരിഗണിച്ചില്ല. അതേസമയം, പാര്‍ക്കിന്‍റെ ലൈസന്‍സ് കാലാവധി നാളെ അവസാനിക്കും. അതേസമയം,  പിവിആര്‍ പാര്‍ക്കിരിക്കുന്ന പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയല്ലെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ വാദം തെറ്റെന്നതിനു തെളിവ് ലഭിച്ചിരുന്നു. ദുരന്ത നിവാരണ വകുപ്പ് സംസ്ഥാനത്തെ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന താമരശ്ശേരി താലൂക്കില്‍ പെടുന്ന സ്ഥലമാണ് കക്കാടംപൊയില്‍. […]