ഞാനീ കളിയില്‍നിന്നു പിന്‍വാങ്ങുകയാണ്; സോഷ്യല്‍മീഡിയ യുദ്ധം മതിയാക്കി ദീപാ നിശാന്ത്

തൃശൂര്‍: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ വിമര്‍ശിച്ചതിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ വാഗ്വാദങ്ങളില്‍നിന്നു പിന്‍വാങ്ങുകയാണെന്ന് എഴുത്തുകാരി ദീപാ നിശാന്ത്. കൃത്യമായി തെരഞ്ഞെടുപ്പുചട്ടങ്ങള്‍ നിലനില്‍ക്കുന്ന ഒരു നാട്ടില്‍, പ്രചരണായുധമാക്കരുതെന്ന് കര്‍ശന താക്കീതുള്ള ഒരു വിശ്വാസത്തിന്‍റെ പേരും പറഞ്ഞ് വോട്ടഭ്യര്‍ത്ഥന നടത്തിയതിനെതിരെയാണ് താന്‍ വിമര്‍ശനമുന്നയിച്ചതെന്ന് ദീപാ നിശാന്ത് പറഞ്ഞു. ദീപയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഞാനൊരു പാര്‍ട്ടി കുടുംബത്തില്‍ നിന്നും വരുന്ന ആളല്ല. ആ പ്രയോഗം തന്നെ തെറ്റാണെന്നറിയാം. മനപ്പൂര്‍വ്വം ഉപയോഗിച്ചതാണ്. ഒരുതരത്തിലുള്ള രാഷ്ട്രീയ പാരമ്പര്യവും ഞാന്‍ എവിടെയും അവകാശപ്പെട്ടിട്ടില്ല. […]

‘ഇനി ഈ വഴി വന്നാല്‍ കോടതി കയറേണ്ടി വരും’; അനില്‍ അക്കരെയുമായുള്ള ചാറ്റ് പുറത്തുവിട്ട് ദീപാ നിശാന്ത്

തൃശൂര്‍: അച്ഛനെ നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആദരിച്ച ദിവസം മകളാണെന്ന് പറയരുതെന്ന് ദീപാ നിശാന്ത് പറഞ്ഞിരുന്നുവെന്ന വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരെയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി ദീപാ നിശാന്ത് രംഗത്ത്. ഞാന്‍ ജനിച്ചു വളര്‍ന്ന ഒരു നാട്ടില്‍ എന്‍റെ അച്ഛനെ ആദരിക്കുന്ന ദിവസം മകളെന്ന് പറയരുതെന്ന് ഇയാളോട് പറയേണ്ട ആവശ്യം എനിക്കെന്താണെന്ന് ദീപാ നിശാന്ത് ചോദിക്കുന്നു. അനില്‍ അക്കരെയുടെ മെസഞ്ചര്‍ ചാറ്റ്  സന്ദേശം പുറത്തുവിട്ടാണ് ദീപാ നിശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റ് ഇയാളാണ് ഞങ്ങളുടെ എം എല്‍ […]

ഇത് സ്റ്റാര്‍ സിംഗര്‍ തെരഞ്ഞെടുപ്പല്ല, ലോക്‌സഭ തെരഞ്ഞെടുപ്പാണ്; രമ്യ ഹരിദാസിനെ വിമര്‍ശിച്ച് ദീപ നിഷാന്ത്

തൃശൂര്‍: രമ്യ ഇത് സ്റ്റാര്‍ സിംഗര്‍ തെരഞ്ഞെടുപ്പ് അല്ല, ലോക്‌സഭ തെരഞ്ഞെടുപ്പാണ്. പറയുന്നത് എഴുത്തുകാരിയും കോളേജ് അധ്യാപികയുമായ ദീപ നിഷാന്ത് ആണ്. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പരസ്യവാചകങ്ങളെ വിമര്‍ശിച്ചാണ് ദീപ രംഗത്ത് വന്നിരിക്കുന്നത്. രമ്യ തെരഞ്ഞെടുക്കപ്പെട്ടാല്‍ ലോക്‌സഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം പി ആവും എന്നാണ് അവകാശവാദം. എന്നാല്‍ സിപിഐ നേതാവായിരുന്ന ഭാര്‍ഗവി തങ്കപ്പന്‍ 1971ല്‍ അടൂരില്‍ നിന്ന് ലോക്സഭാംഗമായത് മറന്നുപോയോ എന്ന് ദീപ നിശാന്ത് ചോദിക്കുന്നു. […]

വീണ്ടും കോപ്പിയടി വിവാദത്തില്‍പ്പെട്ട് ദീപാ നിശാന്ത്

തൃശ്ശൂര്‍: യുവ കവി എസ് കലേഷിന്‍റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ദീപാ നിശാന്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഇനിയും അവസാനമായില്ല. അതിനിടയില്‍ കോപ്പിയടിയുമായി ബന്ധപ്പെട്ട് വീണ്ടും ദീപാനിശാന്തിനെതിരെ ആരോപണം. ഇത്തവണ ഫെയ്‌സ്ബുക്ക് ബയോ എഴുതിയത് കോപ്പിയടിച്ചെന്നാണ് കേരള വര്‍മ്മ കോളേജിലെ അധ്യാപികയായ ദീപാ നിശാന്തിനെതിരെയുള്ള ആരോപണം. കേരള വര്‍മയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ശരത് ചന്ദ്രന്‍റെ കവിതയാണ് ദീപാ നിശാന്ത് ബയോ ആയി നല്‍കിയിരുന്നത്. കടപ്പാട് വയ്ക്കാതെയാണ് ബയോ നല്‍കിയിരുന്നത്. ഇത് വന്‍ വിമര്‍ശനത്തിന് കാരണമായതോടെ ഫെയ്‌സ്ബുക്കിലെ ബയോ ദീപാ നിശാന്ത് […]

ദീപ നിശാന്തിനെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കുമെന്നു സൂചന

തൃശൂര്‍: കവിത മോഷണ വിവാദത്തില്‍ അധ്യാപികയായ ദീപ നിശാന്തിനെതിരെ നടപടിയെടുക്കുന്നതിനെ കുറിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ശ്രീ കേരളവര്‍മ്മ കോളേജിലെ മലയാളം അധ്യാപികയാണ് ദീപ നിശാന്ത്. നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പലിനോട് ബോര്‍ഡ് അഭിപ്രായം ആരാഞ്ഞു. അധ്യാപകസംഘടനയായ എകെപിസിടിഎയുടെ ജേണലില്‍ ദീപ നിശാന്ത് മോഷ്ടിച്ച കവിത പ്രസിദ്ധീകരിച്ചതും തുടര്‍ന്നുണ്ടായ വിവാദങ്ങളും കോളേജിന്‍റെ അന്തസിനെ ബാധിച്ചുവെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതുകൂടാതെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ […]

‘ശ്രീചിത്രന്‍ വഞ്ചിച്ചു, കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ്’: ദീപാ നിശാന്ത്

തൃശൂര്‍: യുവകവി എസ്.കലേഷിന്‍റെ കവിത തന്‍റെ പേരില്‍ പ്രസിദ്ധീകരിച്ചത് ശ്രീചിത്രന്‍ തെറ്റിദ്ധരിപ്പിച്ചത് മൂലമാണെന്ന് തൃശൂര്‍ കേരള വര്‍മ കോളേജിലെ അദ്ധ്യാപിക ദീപാ നിശാന്തിന്‍റെ പ്രതികരണം. കവിത നല്‍കി വഞ്ചിച്ചത് ശ്രീചിത്രനാണ്. സ്വന്തം വരികളാണെന്ന് വിശ്വസിപ്പിച്ച ശേഷമാണ് തനിക്ക് കവിത കൈമാറിയത്. അദ്ധ്യാപിക, എഴുത്തുകാരി എന്നീ നിലകളില്‍ പുലര്‍ത്തേണ്ട ജാഗ്രത കാട്ടാന്‍ തനിക്കായില്ല. ഇക്കാര്യത്തില്‍ കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറയുന്നതായും ദീപാ നിശാന്ത് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. കവിത മോഷ്‌ടിച്ചുവെന്ന വിവാദമുണ്ടായപ്പോള്‍ കലേഷാണ് തന്‍റെ കവിത മോഷ്‌ടിച്ചതെന്നാണ് […]

കവിത മോഷണം; ദീപ നിശാന്തില്‍ നിന്ന് വിശദീകരണം ചോദിക്കുമെന്ന് അധ്യാപക സംഘടന

തിരുവനന്തപുരം: കവിത മോഷണ വിവാദത്തെ തുടര്‍ന്ന് ദീപ നിശാന്തില്‍ നിന്ന് വിശദീകരണം ചോദിക്കുമെന്ന് വ്യക്തമാക്കി അധ്യാപക സംഘടനയായ എകെപിസിടിഎ രംഗത്ത്. സംഘടനയ്ക്ക് ആരും അതീതരല്ലെന്നും അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എകെപിസിടിഎ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. എകെപിസിടിഎ മാസികയിലാണ് ദീപ നിശാന്തിന്‍റെ കവിത പ്രസിദ്ധീകരിച്ചത്. കവിത മോഷ്ടിച്ച സംഭവം വിവാദമായതോടെ നിയമ നടപടിയെ കുറിച്ച്‌ ആലോചിക്കുമെന്ന് യുവ കവി എസ്. കലേഷ് അറിയിച്ചിരുന്നു. സംഭവത്തില്‍ അധ്യാപിക ദീപാ നിശാന്ത് മാപ്പ് പറഞ്ഞെങ്കിലും മാപ്പല്ല മറുപടിയാണ് വേണ്ടതെന്നാണ് […]

കലേഷിന് മറ്റാരുടേയും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ല; ക്ഷമ ചോദിച്ച്‌ ദീപ നിശാന്ത്

തൃശൂര്‍: കവിതാ മോഷണ വിവാദത്തില്‍ യുവകവി എസ്.കലേഷിനോട് ക്ഷമ ചോദിച്ച്‌ കേരളവര്‍മ കോളേജിലെ മലയാളം അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. കലേഷിന്‍റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലയ്ക്കും അധ്യാപിക എന്ന നിലയ്ക്കും മറ്റാരേക്കാളും തനിക്കു മനസിലാവുമെന്നും ഇക്കാര്യത്തില്‍ താന്‍ ക്ഷമചോദിക്കുന്നുവെന്നും ദീപ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ക്ഷമാപണം. കലേഷിന് മറ്റാരുടെയെങ്കിലും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യം ഇപ്പോള്‍ തനിക്കുണ്ടെന്നും ആ കവിത കലേഷിന്‍റെതല്ല എന്ന് ശക്തമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ആ ബോധ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദീപാ […]

‘വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ’; ദീപ നിശാന്തിനെ പരിഹസിച്ച്‌ അഡ്വ: ജയശങ്കര്‍

തൃശ്ശൂര്‍: കേരള വര്‍മ്മ കോളജ് അധ്യാപികയായ ദീപാ നിശാന്ത് കവിത മോഷണം നടത്തിയെന്ന് ആരോപണത്തില്‍ പ്രതികരണവുമായി അഡ്വ: ജയശങ്കര്‍. സുപ്രസിദ്ധ സാഹിത്യകാരിയും പുരോഗമന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസികളുടെ സ്നേഹഭാജനവും സര്‍വ്വോപരി നവോത്ഥാന നായികയുമായ ദീപാ നിഷാന്തിനെതിരെ സാഹിത്യ ചോരണം ആരോപിക്കുന്നത് ചില തല്‍പരകക്ഷികളാണെന്ന് അദ്ദേഹം പറയുന്നു. വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേയെന്നും ദീപാ നിശാന്തിനെ പരിഹസിച്ച്‌ അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എസ് കലേഷ് എന്ന അപ്രശസ്ത കവി 2011ല്‍ എഴുതി പ്രസിദ്ധീകരിച്ച ഒരു […]

ഞാനും നിങ്ങളെപ്പോലെ ഒരു കോളേജധ്യാപികയാണ് ,കവികളെയും കോളേജധ്യാപകരെയും നാണം കെടുത്തരുത്’; ദീപ നിശാന്തിനോട് അപേക്ഷയുമായി യുവതി

തൃശ്ശൂര്‍: എസ് കലേഷിന്‍റെ കവിത ദീപ നിഷാന്ത് മോഷ്ടിച്ചുവെന്ന വിവാദത്തിനിടെ കോളേജ് അധ്യാപികയുടെ അപേക്ഷ ശ്രദ്ധേയമാകുന്നു. അധ്യാപികയും, എഴുത്തുകാരിയുമായി ദീപ നിശാന്ത് തെറ്റ് സമ്മതിക്കാനുള്ള മനസ് കാണിക്കണമെന്ന് കോളേജ് അധ്യാപികയായ ഹരിത നീലിമ ആവശ്യപ്പെടുന്നുണ്ട്. ദീപയുടെ പ്രതികരണ പോസ്റ്റില്‍ കമന്‍റായാണ് ഹരിത നീലിമ ആവശ്യം ഉന്നയിച്ചത്. അധ്യാപകര്‍, കവികള്‍ രണ്ട് വിഭാഗത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയ ഈ വിഷയത്തില്‍ ഇനി പ്രതികരിക്കില്ല എന്നത് ഭീരുത്വമാണ്. തെളിവുകള്‍ കലേഷിനൊപ്പമാണ് ദീപ. അത് സമ്മതിക്കാനുള്ള മനസ്സുറപ്പ് കാണിക്കു. ഇപ്പൊ ഈ ആക്ഷേപിക്കുന്നവര്‍ […]