ഐ.എം.വിജയന്‍റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു

തൃശൂര്‍: ഫുട്ബോള്‍ താരം ഐഎം വിജയന്‍റെ മൂത്ത സഹോദരന്‍ കുറ്റുമുക്ക് ഐനിവളപ്പില്‍ കൃഷ്ണന്‍(വിജു-52) വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ വടക്കേസ്റ്റാന്‍ഡില്‍ വച്ച്‌ വിജു സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഒമ്‌നി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിജുവിനെ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെ മരിച്ചു. കുട്ടനെല്ലൂര്‍ ഔഷധിയിലെ ജീവനക്കാരനായിരുന്നു. ഹര്‍ത്താലായതിനാല്‍ ബസ് കിട്ടാതെ വിജുവിനൊപ്പം ബൈക്കില്‍ കയറിയ എആര്‍ ക്യാംപിലെ പോലീസുകാരന്‍ വൈക്കം ഇല്ലിക്കല്‍ വീട്ടില്‍ ലിഗേഷ്(31) പരിക്കുകളോടെ രക്ഷപെട്ടു. അപകടത്തിനിടയാക്കിയ കാര്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.

അശ്വിനി ആശുപത്രി മോര്‍ച്ചറിയില്‍ ആണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാളെ സംസ്‌കരിക്കും. മണി – കൊച്ചമ്മു ദമ്പതികളുടെ മൂത്ത മകനാണ് കൃഷ്ണന്‍. ലതയാണ് വിജുവിന്‍റെ ഭാര്യ. മക്കള്‍: കാവ്യ കിരണ്‍, കൈലാസ്.

prp

Related posts

Leave a Reply

*